Tag: Tirurangadi co operative bank

എആർ നഗർ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയവർ തിരൂരങ്ങാടി, പരപ്പനങ്ങാടി ബാങ്കുകളിലും തട്ടിപ്പ് നടത്തി
Crime

എആർ നഗർ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയവർ തിരൂരങ്ങാടി, പരപ്പനങ്ങാടി ബാങ്കുകളിലും തട്ടിപ്പ് നടത്തി

തിരൂരങ്ങാടി : എ ആർ നഗർ സർവ്വീസ് സഹകരണ ബാങ്കിന്റെ 2 ബ്രാഞ്ചുകളിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്‌ നടത്തിയ പ്രതികൾ മറ്റു രണ്ടു ബാങ്കുകളിലും തട്ടിപ്പ് നടത്തി. പരപ്പനങ്ങാടി സഹകരണ ബാങ്കിലും തിരൂരങ്ങാടി സഹകരണ ബാങ്കിലും ആണ് തട്ടിപ്പ് നടത്തിയത്. മുന്നിയൂർ ചുഴലി സ്വദേശി കുന്നുമ്മൽ സമീർ (47) ആണ് ഈ 2 ബാങ്കുകളിലും തട്ടിപ്പ് നടത്തിയത്. പരപ്പനങ്ങാടി സഹകരണ ബാങ്കിന്റെ പുത്തരിക്കൽ ഹോളിഡേ ബ്രാഞ്ചിലാണ് തട്ടിപ്പ് നടത്തിയത്. ഇവിടെ മുക്കുപണ്ടം പണയം വെച്ച് 215000 രൂപയാണ് തട്ടിപ്പ് നടത്തിയത്. ഇതിന് പുറമെ തിരൂരങ്ങാടി ബാങ്കിൽ നിന്ന് ഒരു ലക്ഷത്തോളം രൂപയും ഇത്തരത്തിൽ തട്ടിയെടുത്തിട്ടുണ്ട്. എ ആർ നഗർ ബാങ്കിന്റെ 2 ബ്രാഞ്ചുകളിൽ ഇത്തരത്തിൽ 2 പേർ മുക്കുപണ്ടം പണയം വെച്ച് 7 ലക്ഷത്തിലധികം രൂപ തട്ടിയിരുന്നു. തിരൂരങ്ങാടി സ്വദേശി ചൂണ്ടയിൽ ഹാസിമുദ്ധീൻ കൊളപ്പുറം ബ്രാഞ്ചിൽ 50 ഗ്രാം പണയം വെച്ച് 206800 രൂപയും മമ്പുറം ബ്രാഞ്ചി...
Crime

പണം തിരിമറി നടത്തി മുങ്ങിയ ബാങ്ക് കളക്ഷൻ ഏജന്റിനെ അറസ്റ്റ് ചെയ്തു

തിരൂരങ്ങാടി: തിരൂരങ്ങാടി സര്‍വ്വീസ് സഹകരണ ബാങ്കിലെ നിത്യപിരിവ് ഏജന്റിനെ അറസ്റ്റ് ചെയ്തു. കളക്ഷന്‍ പണം ബാങ്കില്‍ അടക്കാതെ തിരിമറി നടത്തിയതിന് ബാങ്ക് പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കക്കാട് സ്വദേശി പങ്ങിണിക്കാടന്‍ സര്‍ഫാസിനെ(42)നെയാണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലര്‍ച്ചെ കര്‍ണ്ണാടകയില്‍ നിന്നുമാണ് സര്‍ഫാസിനെ പിടികൂടിയത്.കഴിഞ്ഞ മാസം 28-ന് രാവിലെ ബാങ്കിലേക്കെന്നും പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ സര്‍ഫാസ് മുങ്ങുകയായിരുന്നു. സര്‍ഫാസിനെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാരും, ശേഷം പണം അടച്ചില്ലെന്ന് കാണിച്ച് ബാങ്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് യുവാവിനെ മൈസൂരിനടുത്ത് വെച്ചാണ് പിടിയിലായത്. 160 അക്കൗണ്ടുകളില്‍ നിന്നായി 64.5 ലക്ഷം രൂപയാണ് സര്‍ഫാസ് തിരിമറി നടത്തിയതായി ബാങ്ക് പരാതി നല്‍കിയിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജറാക്കി. ഇടപാടുകരി...
Local news

സഹകരണ ബാങ്കിലെ നിക്ഷേപകർക്കുള്ള പണം തിരിച്ചു കിട്ടാൻ നടപടി സ്വീകരിക്കണം

തിരൂരങ്ങാടി: തിരൂരങ്ങാടി സർവീസ് സഹകരണ ബാങ്കിൻ്റ കക്കാട് ബ്രാഞ്ചിൽ നടന്നിട്ടുള്ള സാമ്പത്തിക അഴിമതിയിൽ നിരവധി പാവപ്പെട്ട കർഷകർക്കും, മറ്റ് ചെറുകിട കച്ചവടക്കാർ തുടങ്ങി വീട്ടമ്മമാർക്ക് വരെ വലിയ സാമ്പത്തിക നഷ്ടം വന്നിട്ടുണ്ട്. കോടികളുടെ അഴിമതിയാണ് ബാങ്കിൽ നടന്നിട്ടുള്ളത്. ഇത് അന്വേഷിച്ച് സാമ്പത്തികം നഷ്ടപ്പെട്ടവർക്ക് അത് നേടിക്കൊടുക്കാൻ അധികൃതർ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കർഷക സംഘം തിരൂരങ്ങാടി വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. ചുള്ളിപാറയിൽ നടന്ന സമ്മേളനം ജില്ല കമ്മറ്റി അംഗം മത്തായി യോഹന്നാൻ ഉദ്ഘാടനം ചെയ്തു.പ്രഫ: പി മമ്മദ് അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡൻ്റ് ടി പ്രഭാകരൻ, ഏരിയ ജോയിൻ സെക്രട്ടറി എംപി ഇസ്മായിൽ,എസ് സദാനന്ദൻ, കെ രാമദാസ്, ടി അയ്യൂബ്, എൻ സുധാകരൻ, കെ ഉണ്ണി മാഷ് എന്നിവർ സംസാരിച്ചു.സമ്മേളനത്തിന്റെ ഭാഗമായി വീട്ടിലേക്ക് ആവശ്യമായ പച്ചക്കറി സ്വയം ഉല്പാദിപ്പിക്കുക എന്ന ലക്ഷ്യം വെച്ച് സമ്മേള ...
Crime

കളക്ഷൻ ഏജന്റ് തട്ടിപ്പ് നടത്തിയത് 64 ലക്ഷം രൂപ, ഇടപാടുകാർ ആശങ്കപ്പെടേണ്ടതില്ലെന്ന് ബാങ്ക്

തിരൂരങ്ങാടി സഹകരണ ബാങ്കില്‍ കളക്ഷന്‍ ഏജന്റ് തട്ടിപ്പ് നടത്തിയത് 64 ലക്ഷത്തോളം രൂപ. ഇടപാടുകാരില്‍ നിന്ന് പണം വാങ്ങിയ ശേഷം ബാങ്കില്‍ അടക്കാതെയായിരുന്നു തട്ടിപ്പ് നടത്തിയത്. ആളുകളില്‍ നിന്ന് പണം വാങ്ങുമ്പോള്‍ അവരുടെ ബുക്കില്‍ തുക രേഖപ്പെടുത്തിയിരുന്നെങ്കിലും ബാങ്കില്‍ പണം അടച്ചിരുന്നില്ല. ദീര്‍ഘകാലമായി പണം എടുക്കാതെ ബാങ്കില്‍ തന്നെ വച്ചവരുടെ തുകയാണ് കൂടുതല്‍ നഷ്ടപ്പെട്ടതെന്നാണ് അറിയുന്നത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ... https://chat.whatsapp.com/HjIezOzQ5qlHzkErrCmArF ഇടക്ക് പണം ആവശ്യമായി വരുന്നവര്‍ക്ക് അവരെ ബാങ്കിലെത്തിക്കാതെ തന്നെ പണം നല്‍കിയിരുന്നു. ഇക്കാരണത്താല്‍ അക്കൗണ്ടില്‍ പണം ഇല്ലാത്തത് ആളുകള്‍ അറിഞ്ഞിരുന്നില്ല.ബാങ്ക് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. നിത്യപിരിവുകാരില്‍ നിന്ന് പാസ് ബുക്ക് റാന്‍ഡം പരിശോധനയുടെ ഭാഗമായി നിശ്ചിത എണ്ണം പാസ് ബുക്ക് പരിശോധനയ്ക...
Politics

ബാങ്ക് കളക്ഷൻ ഏജന്റ് തട്ടിപ്പ് നടത്തി മുങ്ങിയ സംഭവം: ഡിവൈഎഫ്ഐ മാർച്ച് നടത്തി

തിരൂരങ്ങാടി സര്‍വ്വീസ് സഹകരണ ബാങ്ക് കക്കാട് ശാഖയിലെ കളക്ഷന്‍ ഏജന്‍റ് നിക്ഷേപകരുടെ പണം തട്ടി മുങ്ങിയതില്‍ പ്രതിഷേധിച്ച് ഡിവെെഎഫ്ഐ തിരൂരങ്ങാടി മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കക്കാട് ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മാർച്ച് കക്കാട് ടൗണിൽ വെച്ച് പോലീസ് തടഞ്ഞു. ചെറുകിട വ്യാപാരികളില്‍ നിന്നും വ്യക്തികളില്‍ നിന്നും ദിനവും പിരിച്ചെടുക്കുന്ന പണവുമായാണ് മുസ്ലിം യൂത്ത് ലീഗ് വെെസ് പ്രസിഡന്‍റ് പി.കെ സര്‍ഫാസ് മുങ്ങിയത്.തട്ടിപ്പ് അറിഞ്ഞിട്ടും ഇതിനെതിരെ ചെറുവിരല്‍ അനക്കാതെ ഭരണസമതി തട്ടിപ്പിന് കൂട്ടു നില്‍ക്കുന്നതായി ഡിവെെഎഫ്ഐ ആരേപിച്ചു. പ്രതിഷേധ മാർച്ച് സിപിഐഎം തിരൂരങ്ങാടി ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.രാമദാസ് ഉല്‍ഘാടനം ചെയ്തു.പി ജാബിര്‍ അധ്യക്ഷത വഹിച്ചു.സി ഇബ്രാഹീം കുട്ടി, കമറു കക്കാട്,കെ പി ബബീഷ്, ഇ പി മനോജ്, വി ഹംസ ,എംപി ഇസ്മയില്‍,കബീര്‍ കൊടിമരം എന്നിവർ സംസാരിച്ചു. ...
error: Content is protected !!