എആർ നഗർ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയവർ തിരൂരങ്ങാടി, പരപ്പനങ്ങാടി ബാങ്കുകളിലും തട്ടിപ്പ് നടത്തി

തിരൂരങ്ങാടി : എ ആർ നഗർ സർവ്വീസ് സഹകരണ ബാങ്കിന്റെ 2 ബ്രാഞ്ചുകളിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്‌ നടത്തിയ പ്രതികൾ മറ്റു രണ്ടു ബാങ്കുകളിലും തട്ടിപ്പ് നടത്തി. പരപ്പനങ്ങാടി സഹകരണ ബാങ്കിലും തിരൂരങ്ങാടി സഹകരണ ബാങ്കിലും ആണ് തട്ടിപ്പ് നടത്തിയത്. മുന്നിയൂർ ചുഴലി സ്വദേശി കുന്നുമ്മൽ സമീർ (47) ആണ് ഈ 2 ബാങ്കുകളിലും തട്ടിപ്പ് നടത്തിയത്. പരപ്പനങ്ങാടി സഹകരണ ബാങ്കിന്റെ പുത്തരിക്കൽ ഹോളിഡേ ബ്രാഞ്ചിലാണ് തട്ടിപ്പ് നടത്തിയത്. ഇവിടെ മുക്കുപണ്ടം പണയം വെച്ച് 215000 രൂപയാണ് തട്ടിപ്പ് നടത്തിയത്. ഇതിന് പുറമെ തിരൂരങ്ങാടി ബാങ്കിൽ നിന്ന് ഒരു ലക്ഷത്തോളം രൂപയും ഇത്തരത്തിൽ തട്ടിയെടുത്തിട്ടുണ്ട്.

എ ആർ നഗർ ബാങ്കിന്റെ 2 ബ്രാഞ്ചുകളിൽ ഇത്തരത്തിൽ 2 പേർ മുക്കുപണ്ടം പണയം വെച്ച് 7 ലക്ഷത്തിലധികം രൂപ തട്ടിയിരുന്നു. തിരൂരങ്ങാടി സ്വദേശി ചൂണ്ടയിൽ ഹാസിമുദ്ധീൻ കൊളപ്പുറം ബ്രാഞ്ചിൽ 50 ഗ്രാം പണയം വെച്ച് 206800 രൂപയും മമ്പുറം ബ്രാഞ്ചിൽ നിന്ന് 134500 രൂപയും പണം തട്ടി. മുന്നിയൂർ ചുഴലി സ്വദേശി കുന്നുമ്മൽ സമീർ മമ്പുറം ബ്രാഞ്ചിൽ നിന്ന് 4 ലക്ഷം രൂപ തട്ടി. സംശയം തോന്നി സമീറിനെ എ ആർ നഗർ നഗർ ബാങ്കുകാർ തടഞ്ഞു വെച്ചു പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. അറസ്റ്റിലായ ഷമീർ റിമന്റിലാണ്.

error: Content is protected !!