Tag: Tirurangadi deo

നവകേരള സദസില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കണമെന്ന നിര്‍ദേശം ; വിശദീകരണവുമായി തിരൂരങ്ങാടി ഡിഇഒ
Local news, Other

നവകേരള സദസില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കണമെന്ന നിര്‍ദേശം ; വിശദീകരണവുമായി തിരൂരങ്ങാടി ഡിഇഒ

മലപ്പുറം: നവകേരള സദസില്‍ സ്‌കൂള്‍ കുട്ടികളെ എത്തിക്കണമെന്ന നിര്‍ദേശത്തില്‍ വിശദീകരണവുമായി തിരൂരങ്ങാടി ഡിഇഒ. കുട്ടികളെ നിര്‍ബന്ധമായും പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ടില്ലെന്നും പഠനത്തിന്റെ ഭാഗമായി കുട്ടികളെ പങ്കെടുപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നും ഡിഇഒ പറഞ്ഞു. സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകളുടെ കീഴില്‍ കുട്ടികളെ കൊണ്ടുപോകാം. അതിന് സ്‌കൂള്‍ ബസ് ഉപയോഗിക്കാം എന്നായിരുന്നു നിര്‍ദേശമെന്നും ഡിഇഒ വിക്രമന്‍ വിശദീകരിച്ചു. നവകേരള സദസിന് ആളെ കൂട്ടാന്‍ സ്‌കൂള്‍ കുട്ടികളെ എത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയെന്ന വാര്‍ത്ത നേരത്തെ പുറത്ത് വന്നിരുന്നു. ഇന്നലെ 2 മണിക്ക് പരപ്പനങ്ങാടിയിലുള്ള ഡിഇഒ ഓഫീസില്‍ ചേര്‍ന്ന തിരൂരങ്ങാടി ഡിഇഒ വിളിച്ചുചേര്‍ത്ത പ്രധാനാധ്യാപകരുടെ യോഗത്തിലാണ് ഓരോ സ്‌കൂളില്‍ നിന്നും കുറഞ്ഞത് 200 കുട്ടികളെ വീതം എത്തിക്കാന്‍ നിര്‍ദേശം നല്‍കിയത്. അച്ചടക്കമുള്ള കുട്ടികളെ മാത്രം ...
Education

31 വർഷത്തെ സേവനത്തിന് ശേഷം തിരൂരങ്ങാടി ഡി ഇ ഒ വൃന്ദകുമാരി പടിയിറങ്ങുന്നു

തിരൂരങ്ങാടി : 31 വർഷത്തെ സുതാർഹമായ സേവനത്തിന് വിരാമമിട്ട്തിരുരങ്ങാടി ഡി.ഇ.ഒ കെ.ടി വൃന്ദകുമാരി പടിയിറങ്ങുന്നു…1990ൽ പട്ടിക്കാട് ഗവ. സ്ക്കൂളിൽ ഗണിത ശാസ്ത്രാദ്ധ്യാപികയായി നിയമിതയായ അവർക്ക് 1992ൽ ചേളാരി ഗവ: വെക്കേഷണൽ ഹയർ സെക്കൻഡറി സ്കുളിലെക്ക് സ്ഥലം മാറ്റം കിട്ടി. 2011വരെ നിന്നു ചേളാരിയിൽ സേവനമനുഷ്ഠിച്ചതിന് ശേഷം ഇടുക്കി ജില്ലയിലെ മന്നാം ക്കണ്ടം ഗവ.ഹൈസ്ക്കുളിൽ പ്രധാനാദ്ധ്യാപികയായി ചുമതലയേറ്റു.അവിടെനിന്നും ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽമലപ്പുറം സമഗ്രശിക്ഷാ അഭയാനിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ ഓഫീസറായി ഒന്നര വർഷം സേവനം ചെയ്തു. കാലാവധി തീർന്നപ്പോൾ ഞാറക്കൽ ഗവ:ഹൈസ്ക്കുളിൽചാർജെടുത്തു. .2014ൽ വേങ്ങര ഗവ: വെക്കേഷണൽ ഹയർസെക്കൻഡറി സ്കുളിലും തുടർന്ന് 2015ൽ ചേളാരി ഗവ: വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലും പ്രധാനാദ്ധ്യാപികയായി..2015ലെ അവരുടെ പ്രവർത്തന മികവ് കൊണ്ട് 5 അഡിഷണൽ പോസ്റ്റുകൾ അവിടെ ലഭിക്കുകയുണ്ടായി. ...
error: Content is protected !!