Tag: TIrurangadi mandalam

നവകേരള സദസ്സിന് ലീഗ് നേതാവിന്റെ സ്കൂൾ ബസ്; സ്കൂൾ ഗേറ്റിന് പൂട്ടിട്ട് എം എസ് എഫ്
Politics

നവകേരള സദസ്സിന് ലീഗ് നേതാവിന്റെ സ്കൂൾ ബസ്; സ്കൂൾ ഗേറ്റിന് പൂട്ടിട്ട് എം എസ് എഫ്

തിരൂരങ്ങാടി : ഇന്ന് പരപ്പനങ്ങാടിയിൽ നടക്കുന്ന നവകേരള സദസ്സിന് ആളെ എത്തിക്കാൻ ലീഗ് നേതാവിന്റെ സ്കൂൾ ബസുകൾ വിട്ടു കൊടുക്കുന്നതിനെതിരെ പ്രതിഷേധവുമായി എം എസ് എഫ്. മുസ്ലീം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം പൂഴിക്കൽ ബഷീറിന്റെ മാനേജ്‌മറന്റിൽ ഉള്ള പി കെ എം ഹയർ സെക്കൻഡറി സ്കൂളിലെ ബസുകളാണ് നവകേരള സദസ്സിനായി വിട്ടു കൊടുക്കുന്നത്. സ്കൂൾ ബസുകൾ ഉപയോഗിക്കരുത് എന്ന കോടതി വിധി ഉണ്ടായിരിക്കെയാണ് ബസുകൾ വിട്ടു കൊടുക്കുന്നതെന്ന് എം എസ് എഫ് ഭാരവാഹികൾ ആരോപിച്ചു. സ്കൂൾ അധികൃതരുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതേ തുടർന്ന് സ്കൂൾ ഗേറ്റ് പൂട്ടുകയായിരുന്നു. തിരൂരങ്ങാടി മണ്ഡലം എം എസ് എഫിന്റെ നേതൃത്വത്തിൽ ആണ് സമരം. കോട്ടക്കൽ പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.ചർച്ച നടക്കുകയാണ്. നേരത്തെ സ്കൂളുകളിൽ നിന്ന് നിശ്ചിത എണ്ണം കുട്ടികളെ എതിക്കണമെന്ന് ഡി ഇ ഒ നിർദേശം നൽകിയത് വിവാദമായിരുന്നു. പ്രതി ഷേധം ഉണ്ടായതിനെ തുടർന്നാണ്...
Malappuram

പരപ്പനങ്ങാടി മുതൽ കക്കാട് വരെ വീതി കൂട്ടി നവീകരിക്കാൻ പദ്ധതി സമർപ്പിക്കാൻ തീരുമാനം

നിർദ്ധിഷ്ട പതിനാറുങ്ങൽ - പൂക്കിപ്പറമ്പ് ബൈപ്പാസ് റോഡിന്റെ തുടർ നടപടികൾ വേഗത്തിലാക്കാനും തീരുമാനം തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് പ്രവർത്തികളുടെ അവലോകന യോഗം കെ. പി. എ മജീദ് എം. എൽ. എ യുടെ അധ്യക്ഷതയിൽ ചേർന്നു. നിർദ്ധിഷ്ട പതിനാറുങ്ങൽ പൂക്കിപ്പറമ്പ് ബൈപ്പാസ് റോഡിന്റെ തുടർ നടപടികൾ വേഗത്തിലാക്കാൻ തീരുമാനിച്ചു. താലൂക്ക് ആശുപത്രിയിലേക്കുള്ള കുടിവെള്ള പദ്ധതിക്ക് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനു പൊതുമരാമത്ത് വകുപ്പിൽ നിന്നും ലഭ്യമാക്കേണ്ട അനുമതിക്ക് സർക്കാരിന് കത്ത് നൽകാൻ തീരുമാനിച്ചു. നിലവിൽ തകർന്ന കൾവർട്ടുകളും, ഡ്രൈനേജുകളും നവീകരിക്കുന്നതിന് അടിയന്തിര പ്രധാന്യത്തോടെ പ്രൊപ്പോസൽ സമർപ്പിക്കാൻ തീരുമാനിച്ചു. ന്യൂകട്ട് പാലം നിർമ്മാണം, ചെട്ടിപ്പടി റെയിൽവേ മേൽപ്പാലം, ചിറമംഗലം റെയിൽവേ മേൽപ്പാലം എന്നിവയുടെ പ്രവർത്തികൾ ഉടൻ ആരംഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. പരപ്പനങ്ങാടി ...
Local news

തിരൂരങ്ങാടി മണ്ഡലത്തിൽ വിവിധ റോഡുകളുടെ നവീകരണത്തിന് 74 ലക്ഷം അനുവദിച്ചു

തിരൂരങ്ങാടി: വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരൂരങ്ങാടി നിയോജക മണ്ഡലത്തില്‍ 74 ലക്ഷം രൂപയുടെ റോഡ്‌ നവീകരണ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചതായി കെ പി എ മജീദ് എംഎൽഎ അറിയിച്ചു. ചെട്ടിയാംകിണര്‍-കരിങ്കപ്പാറ റോഡ്‌ 10 ലക്ഷം, ചെമ്മാട് ടെലഫോണ്‍ എക്സ്ചേഞ്ച് റോഡ്‌ 10 ലക്ഷം, കരിപറമ്പ് അരീപ്പാറ റോഡ്‌ 7 ലക്ഷം, കൊടിഞ്ഞി ചിറയില്‍ മൂസ്സഹാജി സ്മാരക റോഡ്‌ 8 ലക്ഷം, തെന്നല വെസ്റ്റ്‌ ബസാര്‍ കോടക്കല്ല് റോഡ്‌ 8 ലക്ഷം, തറമ്മല്‍ റോഡ്‌ 3 ലക്ഷം, എടരിക്കോട് സിറ്റി – വൈ.എസ്.സി റോഡ്‌ 8 ലക്ഷം, കൊട്ടന്തല പി.വി മുഹമ്മദ്‌ കുട്ടി റോഡ്‌ 5 ലക്ഷം, കാച്ചടി എന്‍.എച്ച് കൂച്ചാല്‍ റോഡ്‌ 4 ലക്ഷം, കുണ്ടാലങ്ങാട് മദ്രസ റോഡ്‌ 3 ലക്ഷം, നന്നംബ്ര മനക്കുളം പച്ചായിത്താഴം റോഡ്‌ 8 ലക്ഷം എന്നിങ്ങനെയാണ് റോഡ്‌ നവീകരണ പ്രവര്‍ത്തികള്‍ക്ക് തുക അനുവദിച്ചുകൊണ്ട് ഉത്തരവായിട്ടുള്ളത്. കൊടിഞ്ഞി ചിറയിൽ മൂസഹാജി റോഡിലെ വെള്ളക്ക...
error: Content is protected !!