Tag: Tirurangadi muncipality

തിരൂരങ്ങാടി നഗരസഭ ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിന്റെ മറവിൽ മണ്ണ് കടത്ത്: അന്വേഷിക്കാൻ ഉത്തരവ്
Local news

തിരൂരങ്ങാടി നഗരസഭ ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിന്റെ മറവിൽ മണ്ണ് കടത്ത്: അന്വേഷിക്കാൻ ഉത്തരവ്

റീജണൽ ജോയിന്റ് ഡയറക്ടക്ക് അന്വേഷണത്തിന് ഉത്തരവ് നൽകി നഗരകാര്യ ഡയക്ടർ. തിരൂരങ്ങാടി: നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് നിർമാണത്തിന്റെ മറവിൽ അനധികൃതമായി മണ്ണ് കടത്തിയതുമായി ബന്ധപ്പെട്ട പരാതിയിൽ റീജണൽ ജോയിന്റ് ഡയറക്റോട് അന്വേഷണത്തിന് ഉത്തരവിട്ട് നഗരകാര്യ ഡയറക്ടർ. നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് നിർമാണത്തിന്റെ മറവിൽ രാത്രിയിൽഅനധികൃതമായി മണ്ണ് കടത്തികൊണ്ട് പോകുന്നതിനിടെ എ.ഐ.വൈ.എഫ് പ്രവർത്തകർ ഒരു ജെസിബിയും രണ്ട് ടിപ്പറുകളും പിടികൂടി പോലീസിൽ ഏൽപിക്കുകയും ജില്ലാ ജിയോള ജസ്റ്റിന് രേഖാമൂലം പരാതി നൽകുകയും ചെയ്തിരുന്നു. പിന്നീട് പരിശോധനക്ക് എത്തിയ ജിയോളജി വകുപ്പ് മണ്ണ് കടത്ത് സ്ഥിതീകരിക്കുകയും നഗരസഭ സെക്രട്ടറിക്ക് 18400 രൂപ പിഴ അടക്കാൻ ഉത്തരവാകുകയും ചെയ്തു. പിഴ ത്തുക പൊതു ഫണ്ടിൽ നിന്നും അടവാക്കിയതിനെ തുടർന്ന് മണ്ണ് കടത്ത് മൂലം സർക്കാറിനുണ്ടായ ധന നഷ്ടം തിരിച്ച് പിടിക്കുന്നതിനും മണ്ണ് കടത്തിന് കൂട്ട് നിന്...
Local news

ഒടുവിൽ മന്ത്രിയെ ക്ഷണിച്ചു, സ്റ്റേഡിയം നവീകരണ പ്രവൃത്തി ഉദ്‌ഘാടനം 27 ന് നടക്കും

തിരൂരങ്ങാടി: ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയം നവീകരണ പ്രവൃത്തി ഉദ്‌ഘാടനം 27 ന് നടത്താൻ തീരുമാനിച്ചു. കഴിഞ്ഞ മാസം നടത്താൻ തീരുമാനിച്ചിരുന്ന ഉദ്‌ഘാടനം മന്ത്രിയെ ക്ഷണിക്കാത്തതിനെ തുടർന്ന് പാർട്ടി ഇടപെട്ട് മാറ്റി വെപ്പിച്ചിരുന്നു. കെ പി എ മജീദ് എം എൽ എ യെ കൊണ്ട് പ്രവൃത്തി ഉദ്‌ഘാടനം നടത്താൻ ആയിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. കിഫ്ബി പദ്ധതിയിൽ 2.2 കോടി രൂപ ചിലവിലാണ് നവീകരണം. കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തിക്ക് മന്ത്രിയെ ക്ഷണിക്കാത്തതിൽ സി പി എം അണികളും പാർട്ടി നേതൃത്വത്തെ പ്രതിഷേധം അറിയിച്ചിരുന്നു. ഇതേ തുടർന്ന് പാർട്ടി ഇടപെട്ട് മാറ്റി വെപ്പിക്കുകയായിരുന്നു എന്നാണ് അറിയുന്നത്. പ്രവൃത്തി ഉദ്‌ഘാടനം ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് മന്ത്രി വി.അബ്ദുറഹ്മാൻ നിർവഹിക്കും. ചന്തപ്പടിയിൽ നിന്ന് സ്വീകരിച്ചു കൊണ്ട് പോകും. കെ പി എ മജീദ് എം എൽ എ അധ്യക്ഷം വഹിക്കുമെന്ന് മുൻസിപ്പൽ ചെയർമാൻ കെ.പി.മുഹമ്മദ്...
Local news

തിരൂരങ്ങാടി അർബൻ പിഎച്ച്സി കാച്ചടിയിലേക്ക് മാറ്റി

വെന്നിയൂരിൽ നിന്ന് മാറ്റിയതിനെതിരെ പ്രതിഷേധം തിരൂരങ്ങാടി:  അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കാച്ചടിയില്‍ പുതിയ കെട്ടിടത്തില്‍ നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. വെന്നിയൂരില്‍ പ്രവര്‍ത്തിച്ചുവന്ന ഹെല്‍ത്ത് സെന്റര്‍ ദേശീയ പാത വികസനത്തെ തുടര്‍ന്ന് കാച്ചടിയിലെ വാടകകെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിനു സ്വന്തമായി സ്ഥലം കണ്ടെത്തനുള്ള ശ്രമത്തിലാണെന്ന് ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി പറഞ്ഞു. സിപി സുഹ്‌റാബി അധ്യക്ഷത വഹിച്ചു. സിപി ഇസ്മായില്‍, ഇഖ്ബാല്‍ കല്ലുങ്ങല്‍, വഹീദ ചെമ്പ, എം സുജിനി, കെ.ടി ബാബുരാജന്‍, സമീന മൂഴിക്കല്‍, സോന രതീഷ്. കെ കദിയാമു ടീച്ചര്‍, ശംസു മച്ചിങ്ങല്‍, ഉസ്മാന്‍ കാച്ചടി. സിപി ഗഫൂര്‍, രവി കൊന്നക്കല്‍, ഡോ അനൂപ്. ബബീഷ്, ഡോ: പ്രിയങ്ക, കുറുക്കന്‍ മൂസഹാജി  സംസാരിച്ചു. അതേ സമയം, സ്ഥാപനം വെന്നിയൂരിൽ നിന്ന് മാറ്...
Local news

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ കാന്റീൻ അടച്ചു, രോഗികൾ ദുരിതത്തിൽ

ഡിവൈഫ്ഐ ഉച്ചഭക്ഷണം നൽകുന്നത് സംബന്ധിച്ച് നഗരസഭയുമായി വിവാദമുണ്ടായിരുന്നു തിരൂരങ്ങാടി : താലൂക്ക് ആശുപത്രിയിലെ കാന്റീൻ അടച്ചു. കച്ചവടമില്ലാത്തതിനാൽ ഭീമമായ വാടക നൽകി നടത്താൻ സാധിക്കാത്തതിനാൽ നിർത്തുകയാണെന്ന് കരാറുകാരൻ പറഞ്ഞു. കോവിഡിനെ തുടർന്ന് അടച്ചു പൂട്ടിയിരുന്ന കാന്റീൻ കഴിഞ്ഞ മാസം 27 മുതലാണ് 80,000 രൂപ മാസ വാടകയ്ക്ക് പറമ്പിൽ പീടിക സ്വദേശി വാടകയ്ക്ക് എടു ത്തിരുന്നത്. ഇതിനിടെ ലയൺസ് ക്ലബ്, സായിസേവാ സമിതി എന്നിവയുടെ നേതൃത്വത്തിൽ രാവിലെ ഉച്ച ക്കഞ്ഞിയും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉച്ചയ്ക്ക് പൊതിച്ചോർ വിതരണം ആരംഭിച്ചു. രോഗികൾക്കും കൂട്ടിരിപ്പു ഭക്ഷണം നൽകുന്നത് എച്ച്എംസി യുടെയോ നഗരസഭയുടെയോ അനുമതിയില്ലാതെയായതിനാൽ ആശുപത്രിയിൽ വിതരണം ചെയ്യുന്നത് ആശുപത്രി അധികൃതർ തടഞ്ഞിരുന്നു. ഇതേ തുടർന്ന് ആശുപത്രിക്ക് പുറത്ത് വെച്ച് വിതരണം തുടങ്ങി. എച്ച്എംസിയുമായുണ്ടാക്കിയ കരാറിന് വിരുദ...
Gulf, Local news

തിരൂരങ്ങാടി നഗരസഭ പ്രവാസി സമ്മിറ്റ് വ്യാഴാഴ്ച

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഈ മാസം 18ന് ചെമ്മാട് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ പ്രവാസി സമ്മിറ്റ് സംഘടിപ്പിക്കുമെന്ന് ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി പത്രസമ്മേളനത്തില്‍ പറഞ്ഞു. നാടിന്റെ വികസന ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പ്രവാസികള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. അവരൊടൊപ്പം ചേര്‍ന്ന് തിരൂരങ്ങാടി നഗരസഭ പ്രവാസി സമ്മിറ്റ് സംഘടിപ്പിക്കുകയാണ്.കോവിഡ് പ്രതിസന്ധി മൂലവും, സാമ്പത്തിക മാന്ദ്യത്താലും ആയിരക്കണക്കിന് പ്രവാസികള്‍ ജോലി നഷ്ടത്താല്‍ തിരിച്ചു വന്നു കൊണ്ടിരിക്കുകയാണ്. പുനരധി വാസത്തിനു ഗൗരവമായ ഇടപെടലുകള്‍ ഉണ്ടാവേണ്ടതുണ്ട്.അതിനാല്‍ പ്രവാസികളുടെ കൂടി ആശയങ്ങള്‍ സര്‍ക്കാറിലേക്ക് സമര്‍പ്പിച്ച് പദ്ധതികളിലൂടെ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ക്കൊപ്പം വിവിധ വ്യവസായ സംരഭങ്ങള്‍, പ്രവാസികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് അവബോധവും ആശയവിനിമയവും പ്രവാസി സമ്മിറ്റിലൂടെ ഉദ്ദേശിക്കുന്ന...
Local news

കടുത്ത പ്രതിഷേധം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വര്‍ധിപ്പിച്ച സേവന നിരക്കില്‍ നേരിയ തോതില്‍ കുറക്കാന്‍ തീരുമാനം.

കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വര്‍ധിപ്പിച്ച സേവന നിരക്കില്‍ നേരിയ തോതില്‍ കുറക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന എച്ച് എംസി യോഗത്തിലാണ് വര്‍ധിപ്പിച്ച നിരക്കില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ചത്. ഇസിജിക്ക് 100 രൂപയായി വര്‍ധിപ്പിച്ചത് 60 രൂപയാക്കി മാറ്റും. എക്‌സ്‌റേ 90 രൂപയാക്കി. ഫിസിയോ തെറപ്പി 70 രൂപയും ഫിസിയോ തെറാപ്പി പാക്കേജിന് 700 രൂപയുമാക്കി.ഓപ്പറേഷന്‍, മൈനറിന് 150 രൂപയും മേജറിന് 300 രൂപയുമാക്കി. ലാബില്‍ കൊളസ്‌ട്രോള്‍ പരിശോധനയ്ക്ക് 30 രൂപയാക്കി. ജനന സര്‍ട്ടിഫിക്കറ്റിന് 100 രൂപയാക്കി വര്‍ധിപ്പിച്ചത് തുടരാനും തീരുമാനിച്ചു.യോഗത്തില്‍ ഏകാഭിപ്രായത്തിലാണ് തീരുമാനമെടുത്തതെന്ന് നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.പി.ഇസ്മായില്‍ പറഞ്ഞു. നവംബര്‍ ഒന്നു മുതലാണ് കൂടിയ നിരക്ക് പ്രാബല്യത്തില്‍ വരിക.ആശുപത്രിയിലെ സേവനങ്ങള്‍ക്ക് ഫീസ് കൂട്ടാന്‍ തീ...
Local news

തിരൂരങ്ങാടി നഗരസഭയിൽ ലീഗ് നേതാവായ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനും ലീഗ് കൗണ്സിലറും തമ്മിൽ വാക്കേറ്റം

തിരൂരങ്ങാടി: നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സി പി ഇസ്മയിലും വെഞ്ചലിയിലെ കൗണ്സിലർ കെ.പി.സൈതലവി (തലൈവർ) യും തമ്മിലാണ് വാക്ക് തർക്കമുണ്ടായത്. നഗരസഭ യോഗത്തിലും തുടർന്ന് ഓഫീസിൽ വെച്ചും തർക്കമുണ്ടായി. സംഭവം സ്ഥലത്തെത്തിയ വാർഡിലെ ലീഗ് പ്രവർത്തകൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായി രൂക്ഷമായ വാക്കേറ്റമാണ് ഉണ്ടായത്. താലൂക് ആശുപത്രിയിലെ മാലിന്യ പ്രശ്നം സംബന്ധിച്ചാണ് തർക്കം. മലിന ജലം നീക്കം ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇത് സംബന്ധമായി കൗണ്സിലർ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമനോട് ചോദിച്ചപ്പോൾ വ്യക്തമായ മറുപടി ലഭിച്ചില്ലത്രേ. പിന്നീട് യോഗ ശേഷവും ചോദിച്ചപ്പോൾ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൗണ്സിലരോട് മോശമായി പെരുമാറുകയും ആക്ഷേപിക്കുകയും ചെയ്തത്രേ. ഇതിനിടയിൽ ഓഫീസിലേക്ക് വന്ന വാർഡിലെ മുസ്ലിം ലീഗ് ഭാരവാഹി സംഭവം കണ്ടതോടെ ഇടപെടുകയും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനെ ശക്തമായ ഭാഷയിൽ വിമർശിക്കുകയും ചെയ്...
Local news

വാർഷിക പദ്ധതി വിനോയോഗത്തിൽ സംസ്ഥാന തലത്തിൽ വീണ്ടും ഒന്നാം സ്ഥാനവുമായി തിരൂരങ്ങാടി

തിരൂരങ്ങാടി: 2021-22 വാര്‍ഷിക പദ്ധതി വിനിയോഗത്തില്‍  തിരൂരങ്ങാടി നഗരസഭ വീണ്ടും -സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് എത്തി, നേരത്തെ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയിരുന്നു,മലപ്പുറം ജില്ലയില്‍ ഒന്നാംസ്ഥാനവും തിരൂരങ്ങാടി നഗരസഭ നേരത്തെ തന്നെ കൈവരിച്ചിരുന്നു, സമയബന്ധിതമായി നടത്തിയ ഇടപെടലിലൂടെയാണ് നഗരസഭക്ക് മികച്ച് നേട്ടം കൈവരിക്കാനായത്. ഈ നേട്ടം നിലനിര്‍ത്താന്‍ നഗരസഭ തീവ്രയജ്ഞം തുടുരുമെന്ന് ചെയര്‍മാന്‍ കെ,പി മുഹമ്മദ്കുട്ടി പറഞ്ഞു, ഭരണസമിതിയുടെയും ജീവനക്കാരുടെയും കൂട്ടായ പരിശ്രമമാണ് തിരൂരങ്ങാടിയെ വീണ്ടും മുന്നിലെത്തിച്ചത്. ....
Local news

താലൂക്ക് ആശുപത്രിയിലെ നിരക്ക് വർധനവ്: ഒടുവിൽ തെറ്റ് സമ്മതിച്ച് എച്ച്എംസിയിൽ പങ്കെടുത്ത എൽഡിഎഫ് അംഗങ്ങൾ

നിരക്ക് വർദ്ധനവിനെ അനുകൂലിച്ചത് തെറ്റായ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ തിരൂരങ്ങാടി. താലൂക്ക് ആശുപത്രിയിൽ സേവന നിരക്ക് വർധിപ്പിച്ച യോഗത്തിൽ തീരുമാനത്തെ പിന്തുണച്ച എൽ ഡി എഫ് അംഗങ്ങൾ ഒടുവിക് നിലപാട് തിരുത്തി. തങ്ങൾ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് പിന്തുണച്ചതെന്നാണ് ഇപ്പോൾ പറയുന്നത്. യോഗത്തിൽ പങ്കെടുത്ത സിപിഎം, സിപിഐ, ഐ എൻ എൽ, ജനതാദൾ,കേരള കോണ്ഗ്രസ് ബി കക്ഷികളെല്ലാം എച്ച് എം സി യോഗത്തിൽ ഫീസ് വർദ്ധനവിന് പിന്തുണച്ചിരുന്നു. എന്നാൽ തീരുമാനം പുറത്തറിഞ്ഞതോടെ ഇടത് വലത് യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. യോഗത്തിൽ തീരുമാനത്തെ പിന്തുണച്ച എൽ ഡി എഫ് നേതാക്കൾക്കെതിരെ അണികളിൽ നിന്ന് വിമർശനവും ഉണ്ടായി. യോഗത്തിൽ എൽ ഡി എഫ് അംഗങ്ങൾ വിയോജിപ്പ് അറിയിച്ചു എന്നായിരുന്നു എൽ ഡി എഫ് പുറത്തു പറഞ്ഞിരുന്നത്. എന്നാൽ ഒരാൾ പോലും വിയോജിച്ചില്ലെന്നു മാത്രമല്ല, വർധനവ് അനിവാര്യം എന്ന നിലയിലാണ് അഭിപ്രായം പറഞ്ഞത് എന്ന...
Local news

താലൂക്ക് ആശുപത്രിയിൽ സേവന നിരക്ക് വർധന: ഡി വൈ എഫ് ഐ തിരൂരങ്ങാടി നഗരസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

തിരൂരങ്ങാടി: താലൂക് ആശുപത്രിയിൽ വിവിധ സേവന നിരക്കുകൾ കുത്തനെ വർധിപ്പിച്ച് സാധാരണക്കാരെ കഷ്ടത്തിലാക്കുന്ന നഗരസഭയുടെ ജനദ്രോഹ തീരുമാനം പിൻവലിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡിവൈഎഫ്ഐ തിരുരങ്ങാടി ഈസ്റ്റ്, വെസ്റ്റ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. നഗരസഭ അധികൃതർക്ക് നിവേദനം നൽകുന്നതിനുവേണ്ടി ഡിവൈഎഫ്ഐ പ്രവർത്തകരെ നഗരസഭയിലേക്ക് എസ്ഐയുടെ നേതൃത്വത്തിൽ കടത്തിവിടാൻ വിസമ്മതിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. സിപിഐഎം നേതാക്കന്മാരുടെ ഇടപെടലിനെ തുടർന്ന് രംഗം ശാന്തമായി. പ്രതിഷേധ മാർച്ച് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി പി വി അബ്ദുൽ വാഹിദ് ഉദ്ഘാടനം ചെയ്തു. ടി ഹമീദ്അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി മെമ്പർ എം പി ഇസ്മായിൽ, ഇ പി മനോജ്, കെ പി ബബീഷ്, കമറുദ്ദീൻ കക്കാട്, പി പി നിധീഷ്, എം സഹീർ, എന്നിവർ സംസാരിച്ചു. ഡി വൈ എഫ് ഐ പ്രവർത്തകരും പോലിസും തമ്മിൽ ഉണ്ടായ സംഘർഷം...
Local news

സേവന നിരക്ക് വർധന: എ ഐ വൈ എഫ് താലൂക്ക് ആശുപത്രിയിലേക്ക് മാർച്ച് നടത്തി.

തിരൂരങ്ങാടി: താലൂക്ക് ഹോസ്പിറ്റലിനോട് കാണിക്കുന്ന കുറ്റകരമായ അനാസ്ഥ മുൻസിപ്പൽ അധികൃതർ അവസാനിപ്പിക്കണമെന്നും, ഹോസ്പിറ്റലിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും എച്ച്.എം.സി കമ്മിറ്റിയുടെ സേവന വർദ്ധനവ് തീരുമാനം പുനർ പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി താലൂക്ക് ഹോസ്പിറ്റലിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. തൃക്കുളം സ്കൂൾ പരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് ഹോസ്പിറ്റൽ കവാടത്തിന് മുൻപിൽ തിരൂരങ്ങാടി എസ്.ഐ എം.ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മാർച്ച് തടഞ്ഞു. സേവനങ്ങൾക്ക് നിരക്ക് വർദ്ധിപ്പിക്കാനുള്ള എച്ച്.എം.സി യുടെ തീരുമാനം പുനർ പരിശോധിക്കുക.ഹോസ്പിറ്റലിൽ സ്ഥിരം സൂപ്രണ്ടിനെ നിയമിക്കുക.ജനറൽ, സ്പെഷ്യാലിറ്റി ഒ.പി യിൽ ഡ്യൂട്ടി ഡോക്ടർ.മാരുടെ മുഴുവൻ സമയ സേവനവും ഉറപ്പ് വരുത്തുക.ഹോസ്പിറ്റൽ കോംബൗഡിൽ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നത് നിർത്തലാക...
Local news

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ സേവനങ്ങൾക്ക് ഫീസ് കുത്തനെ കൂട്ടി

തിരൂരങ്ങാടി: താലൂക് ആശുപത്രിയിലെ വിവിധ സേവനങ്ങൾക്കുള്ള നിരക്ക് വർധിപ്പിക്കാൻ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി യോഗ തീരുമാനം. വരുമാനം കുറഞ്ഞത് മൂലം ആശുപത്രിയുടെ വികസന കാര്യങ്ങൾക്കും ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ള ദൈന്യം ദിന കാര്യങ്ങൾക്കും പ്രയാസമുള്ളതിനാൽ HMC വരുമാനം വർധിപ്പിക്കാൻ തീരുമാനിച്ചു.ഇതിന്റെ ഭാഗമായി വിസിറ്റേഴ്സ് പാസ്സ് പുനാരാരംഭിക്കാനും എക്‌സ് റെ, ECG, ലാബ് ടെസ്റ്റ്‌, ഫിസിയോ തെറാപ്പി, ജനന സർട്ടിഫിക്കറ്റ്, ഓപ്പറേഷൻ മൈനർ, മേജർ, എന്നിവയിലെ ഫീസുകൾ കാലോചിതവും മറ്റു താലൂക്ക് ആശുപത്രിയിലെതിന് സമാനമായ വർധനവുകൾ വരുത്താൻ തീരുമാനിച്ചു. ആശുപത്രിയുടെ ദൈന്യം ദിന പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഡ്യൂട്ടിയിലുള്ള op ഡോക്റ്റേഴ്‌സിന്റെ പേരുകൾ ബോർഡിൽ പ്രദർശിപ്പിക്കാനും ECG, xray, lab, ഉൾപ്പെടെ പാരാമെഡിക്കൽ പ്രവർത്തന സമയം അതാതു ഡിപ്പാർട്മെന്റുകൾക്ക് മുൻവശം പ്രദർശിപ്പിക്കാനും തീരുമാനി...
Local news, Sports

തിരൂരങ്ങാടി ഗവ.ഹയർസെക്കൻഡറി സ്‌കൂൾ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക്

തിരൂരങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക്,മുൻ MLA ശ്രീ PK അബ്ദുറബ്ബിന്റെ പരിശ്രമ ഫലമായി കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ, 2.02 കോടി രൂപ ചെലവ് വരുന്ന സ്കൂൾ ഗ്രൗണ്ട് നവീകരണ പദ്ധതിക്ക് 2021 ഒക്ടോബര് 18 ന്‌ തുടക്കമാവും. കാലത്ത് 10.30 ന്‌ ശ്രീ KPA മജീദ് MLA ശിലാസ്ഥാപനം നിർവഹിക്കും. മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ പി .കെ അബ്ദു റബ്ബ് വിശിഷ്ടാതിഥിയായിരിക്കും. തിരൂരങ്ങാടി നഗര സഭാ ചെയർമാൻ KP മുഹമ്മദ് കുട്ടി അധ്യക്ഷത വഹിക്കും. ജന പ്രതിനിധികളും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വിഭാഗം ഡയറക്ടർ ഡോ. സക്കീർ ഹുസൈൻ സംബന്ധിക്കും. ഏറെ കാലത്തെ കായിക സ്വപ്നമാണ് ഈ പദ്ധതി പൂർത്തീകരണത്തോടെ പൂവണിയുന്നത്. ഫുട്ബോൾ ഗ്രൗണ്ട്, ഓപ്പൺ സ്റ്റേഡിയം, ലോങ്ങ് ജമ്പ്- ഹൈ ജമ്പ് പിറ്റുകൾ, ഗാലറി, നടപ്പാത, ചുറ്റു മതിൽ, ഡ്രൈനേജ്, ടോയ്‌ലറ്റ്‌ ത...
error: Content is protected !!