ഇന്ത്യന്‍ സ്വച്ഛതാ ലീഗ് 2.0 ; ശുചിത്വ നഗരം സുന്ദര നഗരത്തിനായി തിരൂരങ്ങാടി നഗരസഭ ശുചിത്വ ബോധവത്കരണ സംഗമം നടത്തി
തിരൂരങ്ങാടി : ഇന്ത്യന്‍ സ്വച്ഛതാ ലീഗ് 2.0 ക്യാമ്പയിന്റെ ഭാഗമായി ശുചിത്വ നഗരം സുന്ദര നഗരം നടപ്പിലാക്കുന്നതിനായി തിരൂരങ്ങാടി വാരിയേസ് എന്ന നാമകരണത്തില്‍ തിരൂരങ്ങാടി നഗരസഭ ശുചിത്വ ബോധവത്കരണ സംഗമം നടത്തി. തിരൂരങ്ങാടി സഹകര ബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി വികസന കാര്യ ചെയര്‍മാന്‍ ഇക്ബാല്‍ കല്ലുങ്ങല്‍ ഉത്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യകാര്യ ചെയര്‍മാന്‍ സിപി ഇസ്മായില്‍ അധ്യക്ഷത വഹിച്ചു.
മാലിന്യ മുക്ത തിരൂരങ്ങാടി എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഹരിത കര്‍മ്മ സേനയുടെ വാതില്‍ പടി സേവനം 100 ശതമാനത്തില്‍ എത്തിച്ച് ഒക്ടോബറില്‍ മാലിന്യ മുക്ത നവ നഗരസഭ സൃഷ്ടി ക്കുന്നതിനുള്ള പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു. അതിനായി ഡിവിഷന്‍ തല ശുചിത്വ സമിതി യോഗങ്ങള്‍ ചേരാനും ഡിവിഷന്‍ തല മാലിന്യ സര്‍വ്വേ നടത്താനും 50 വീടുകള്‍ കേന്ദ്രീകരിച്ച് ക്ളസ്റ്റര്‍ രൂപീകരിച്ച് 100ല്‍ കുറയാത്ത ആളുകളെ പങ്കെടുപ്പിചുള്ള കണ്‍വെന്‍ഷനുക...






























