വീണുകിട്ടിയ സ്വർണാഭരണം ഉടമസ്ഥയെ തിരിച്ചേല്പിച്ച് ബസ് കണ്ടക്ടർ മാതൃകയായി
തിരുരങ്ങാടി : കഴിഞ്ഞ ദിവസം ചെമ്മാട് നിന്ന് തിരുർ ഭാഗത്തേക്ക് പോവുകയായിരുന്ന ഇംപീരിയൽ ബസിൽ നിന്ന് തിരുർ ബസ്റ്റാൻഡിൽ ചൊവ്വാഴ്ച ഉച്ചക്ക് യാത്രക്കാർ ഇറങ്ങിയതിനു ശേഷം ബസ് കണ്ടക്‌ടർ ചെറുമുക്ക് സ്വദേശി കളത്തിങ്ങൽ ഷൗക്കത്തിന്നാണ് സ്വർണ്ണമാല കിട്ടിയത്. സൗക്കത്ത് ബുധനാഴ്ച രാവിലെ ഏഴു മണിക്ക് തിരുരങ്ങാടി പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും ചെയ്തു. പരപ്പനങ്ങാടി പുരപ്പുഴ സ്വദശി പി ഷാനി എന്ന യുവതിയുടേതാണ് മാല. ഈ യുവതി ചെമ്മാട് നിന്നും തിരുർ ഭാഗത്തേക്കുള്ള ബസ് കയറി മീനടത്തുരിൽ ബന്ധു വീട്ടിൽ പിറന്നാൾ ആഘോഷിക്കാൻ പോയതായിരുന്നു. പിന്നീട് വീട്ടിൽ തിരിച്ചു എത്തിയതിനുശേഷമാണ് ഒരു പവൻ്റെ അടുത്തുള്ള മാല കാണാതാവുന്നത് . ഉടൻ പുരപ്പുഴയിലെ ഒരു ബസ് ജീവനക്കാരനെ വിവരം അറിയിക്കുകയും അവർ ബസ് ജീവക്കാരുടെ വാട്‌സ്ആപ്പ് ഗ്രുപ്പിൽ വിവരം അറിയിച്ചപ്പോൾ സ്വർണ്ണ മാല കിട്ടിയവിവരം തീരുർ ബസ്റ്റാഡിൽ നിന്ന് ബസ് കണ്ടക് ടർ സൗക്കത്ത് ബസ്സിൽ ...