Tag: Tirurangadi yatheem khana

ഓറിയന്റൽ സ്കൂൾ ‘യൂഫോറിയ 2K22’ സ്പോർട്ട്സ് മീറ്റ് സമാപിച്ചു
Local news

ഓറിയന്റൽ സ്കൂൾ ‘യൂഫോറിയ 2K22’ സ്പോർട്ട്സ് മീറ്റ് സമാപിച്ചു

തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ യൂഫോറിയ 2K22 സ്പോർട്ട്സ് മീറ്റ് സമാപിച്ചു. യതീം ഖാന ഗ്രൗണ്ടിൽ രണ്ട് ദിവസം നീണ്ടുനിന്ന സ്പോർട്സ് മീറ്റിന്റെ ഉദ്ഘാടനം പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി മാസ്റ്റർ നിർവഹിച്ചു. പ്രധാനധ്യാപകൻ ടി. അബ്ദു റഷീദ് മാസ്റ്റർ പതാക ഉയർത്തി. സ്റ്റാഫ് സെക്രട്ടറി ടി.സി അബ്ദുൽ നാസർ അധ്യക്ഷനായിരുന്നു. https://youtu.be/NoM56BtN4D8 വീഡിയോ കായികാധ്യാപകൻ എം.സി. ഇല്യാസ് സ്വാഗതവും ടി. മമ്മദ് മാസ്റ്റർ നന്ദിയും പറഞ്ഞു. തുടർന്ന് നാല് ഹൗസിന്റെയും വർണ്ണശഭളമായ മാർച്ച്പാസ്റ്റ് മത്സരം നടന്നു. 58 ഇനങ്ങളിയായി നടന്ന മത്സരങ്ങളിൽ യഥാക്രമം റെഡ്, യെല്ലോ, ഗ്രീൻ, എന്നീ ഹൗസുകൾ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. വിജയികളായ മൂന്ന് സ്ഥാനക്കാർക്കുള്ള സർട്ടിഫിക്കറ്റും മെഡലും വിതരണം നടത്തി. കായിക മാമാങ്കത്തിന് മുഴുവൻ അധ്യാപകരും നേതൃത്വം നൽകി. ...
Education

‘നാക്’ സംഘത്തെ വരവേൽക്കാൻ ഒരുങ്ങി പി എസ് എം ഒ കോളേജ്

നാക് പിയർ ടീം വിസിറ്റ് 23,24 തിയ്യതികളിൽ തിരൂരങ്ങാടി: പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ വിലയിരുത്തി സ്ഥാപനത്തിന്റെ മൂല്യനിർണയം നടത്തുന്നതിനു വേണ്ടി യു ജി സി നാക്കിന്റെ മൂന്നംഗ പിയർ ടീം 23, 24 (ഇന്നും നാളെയും) തിയ്യതികളിൽ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ സന്ദർശനം നടത്തുന്നു. മൂല്യനിർണയത്തിന്റെ മൂന്നാം ഘട്ടത്തിലേക്കാണ് കോളേജ് പ്രവേശിക്കുന്നത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/I8cE0VWm2n47ECUmn9e9xe നിലവിൽ കോളേജിന് നാകിന്റെ എ ഗ്രേഡാണ് ഉള്ളത്.തിരൂരങ്ങാടി യതീംഖാനക്ക് കീഴിൽ 1968 ലാണ് ജൂനിയർ കോളേജായി കേരള യൂണിവേഴ്സിറ്റിയുടെ അംഗീകാരത്തോടെ പി.എസ്.എം.ഒ ആരംഭിക്കുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി നിലവിൽ വന്നതോടെ അതേ വർഷം തന്നെ കോളേജിന്റെ അഫിലിയേഷൻ അതിനു കീഴിലേക്ക് മാറി. 1970 ൽ സ്ഥാപനം ഒരു ഫസ്റ്റ് ഗ്രേഡ് കോളേജായും 1972 ൽ പോസ്റ്റ് ഗ്രാജ്വേറ്റ് കോളേജായും ഉയർത്തപ്പെട്ടു. നിലവ...
Other

സൈനികൻ സൈജലിന്റെ കുടുംബത്തെ തിരൂരങ്ങാടി യതീംഖാന ഏറ്റെടുക്കും

തിരൂരങ്ങാടി: ലഡാക്കിൽ അപകടത്തിൽ മരിച്ച സൈനികൻ പരപ്പനങ്ങാടി അഞ്ചപ്പുര കെപിഎച്ച് റോഡിലെ പരേതനായ തച്ചോളി കോയയുടെയും നടമ്മല്‍ പുതിയകത്ത് സുഹറയുടെയും മകൻ മുഹമ്മദ് സൈജലിന്റെ കുടുംബത്തെ ഏറ്റെടുക്കുമെന്ന് തിരൂരങ്ങാടി യതീം ഖാന ഭാരവാഹികൾ അറിയിച്ചു. പതിനൊന്ന് വയസുകാരി ഫാത്തിമ സന്‍ഹ, എട്ടുവയസുകാരന്‍ തന്‍സില്‍, രണ്ടര വയസുള്ള ഫാത്തിമ മഹസ എന്നിവരാണ് മക്കള്‍. കുടുംബത്തിന് താത്പര്യമുണ്ടെങ്കിൽ, ഇവരുടെ പഠനവും മറ്റു ചിലവുകളും വഹിക്കാൻ തയ്യാറാണ് എന്നു സൈജലിന്റെ മയ്യിത്ത് നിസ്കാരത്തിന് നേതൃത്വം കൊടുത്ത സി പി ഉമർ സുല്ലമി ഭാരവാഹികൾക്ക് വേണ്ടി അറിയിക്കുകയായിരുന്നു. ചെറുപ്പത്തില്‍ത്തന്നെ പിതാവ് കോയക്കുട്ടി മരിച്ചതിനെ തുടര്‍ന്ന് ഷൈജലും സഹോദരൻ ഹനീഫയും തിരൂരങ്ങാടി യതീം ഖാനയിലാണ് വളർന്നതും പഠിച്ചതും. സൈജലിന്റെ ഉമ്മ സുഹ്‌റയും യതീം ഖാനയിൽ ആയിരുന്നു. കോട്ടയം സ്വദേശി കോയ യതീം ഖാനയിൽ നിന്നാണ് വിവാഹം സുഹ്റയെ വിവാഹം കഴിക്...
Other

യതീംഖാന പൂർവ്വ വിദ്യാർത്ഥി സംഗമം അനുശോചന സംഗമമായി

തിരുരങ്ങാടി യതീംഖാനപൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമം പൂർവ്വ വിദ്യാർത്ഥിയായ ലഡാക്കിൽ മരണപ്പെട്ട മുഹമ്മദ് ഷൈജലിന് അന്തിമോപചാരമർപ്പിക്കാനുള്ള വേദിയായി, നൂറ് കണക്കിന് സഹപാഠികളും പൂർവ്വ വിദ്യാർത്ഥികളും രാവിലെ മുതൽ യതീംഖാനയിൽ എത്തിച്ചേർന്നു, 11 മണിയോടെ പൊതുദർശനവും മയ്യത്ത് നമസ്ക്കാരവും നടന്നു,തുടർന്ന് പൂർവ്വ വിദ്യാർത്ഥി അനുശോചന സമ്മേളനം പി.എസ്.എം.ഒ കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്നു,യതീംഖാന മാനേജിംഗ് കമ്മിറ്റി സെക്രട്ടറി എം.കെ.ബാവ സാഹിബ് ഉൽഘാടനം ചെയ്തു, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് പാതാരി മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു പി.എസ്.എം.ഒ കോളേജ് പ്രിൻസിപ്പൾ ഡോ: അബ്ദുൽ അസീസ്, പി.എം അലവിക്കുട്ടി, ഇബ്രാഹിം പുനത്തിൽ, എൽ.കുഞ്ഞഹമ്മദ് മാസ്റ്റർ, അബ്ദുൽ ഖാദർ മാസ്റ്റർ, ഡോ.അബ്ദുറഷീദ്, ഡോ.മൊയ്തുപ്പ പട്ടാമ്പി, അസൈൻ കോഡൂർ, മുനീർ താനാളൂർ, അബ്ദുൽ ഖാദർ ഓമാനൂർ എന്നിവർ സംസാരിച്ചു,സെക്രട്ടറി പി.വി.ഹുസ്സൈൻ സ്വാഗതവും വ...
Other

ലഡാക്കിൽ മരണമടഞ്ഞ ഷൈജലിന്റെ വീട്ടിൽ മന്ത്രിമാർ സന്ദർശനം നടത്തി

മൃതദേഹം വഹിച്ചുള്ള സൈനികസംഘം നാളെ ( മെയ്‌ 29)രാവിലെ 10.10ന് കരിപ്പൂർ വിമാനത്താവളത്തിലെത്തും പരപ്പനങ്ങാടി: ലഡാക്കിൽ കഴിഞ്ഞ ദിവസമുണ്ടായ സൈനിക വാഹനാപകടത്തിൽ മരണമടഞ്ഞ പരപ്പനങ്ങാടി സ്വദേശി ലാന്‍സ് ഹവില്‍ദാര്‍ മുഹമ്മദ് ഷൈജലിന്റെ വീട് റവന്യു മന്ത്രി കെ. രാജൻ, പുരാരേഖ തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവർ സന്ദർശിച്ചു. ബിനോയ്‌ വിശ്വം എം. പി , പി. അബ്ദുൽ ഹമീദ് എം. എൽ. എ, നഗരസഭ ചെയർമാൻ എ. ഉസ്മാൻ, തിരൂരങ്ങാടി തഹസിൽദാർ പി. ഒ സാദിഖ്, ആർ. ഡി. ഒ പി. സുരേഷ് എന്നിവരും സന്ദർശന വേളയിൽ ഒപ്പമുണ്ടായിരുന്നു. മലപ്പുറം പരപ്പനങ്ങാടി കെപിഎച്ച് റോഡിലെ പരേതനായ തച്ചോളി കോയയുടെയും നടമ്മല്‍ പുതിയകത്ത് സുഹറയുടെയും മകനാണ് മുഹമ്മദ് ഷൈജല്‍. 20 വര്‍ഷമായി സൈനികസേവനത്തില്‍ തുടരുകയായിരുന്നു ഷൈജല്‍. നീണ്ടകാലം ഗുജറാത്തിലെ ക്യാമ്പില്‍ ഹവില്‍ദാറായിരുന്ന ഷൈജല്‍ കശ്മീരിലെ ക്യാമ്പിലേക്ക് സ്ഥലം മാറിപ്പോകുന്നതിനിടെയാണ് അപ...
Other

സൈജലിനെ മരണം തട്ടിയെടുത്തത് വിരമിക്കലിനുള്ള ഒരുക്കത്തിനിടെ.

പരപ്പനങ്ങാടി : രണ്ടു പതിറ്റാണ്ട് രാജ്യത്തെ സേവിച്ച ശേഷം സ്വയം വിരമിക്കലിന് ഒരുങ്ങുന്നതിനിടെയാണ് ലാൻസ് ഹവിൽദാർ മുഹമ്മദ് സൈജലിനെ മരണം തട്ടിയെടുത്തത്. പതിനൊന്നാം വയസ്സിൽ പിതാവ് മരിച്ചതിനാൽ അനാഥാലയത്തിലാണ് സൈജൽ വളർന്നത്. തിരൂരങ്ങാടി യത്തീംഖാനയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തിരൂരങ്ങാടി ഓറിയന്റൽ ഹൈസ്കൂളിൽനിന്ന് എസ്എസ്എൽസി പാസായി. പിഎസ്എംഒ കോളജിൽനിന്ന് പ്രീഡിഗ്രി പാസായി. കുറച്ചുകാലം അധ്യാപകനായി ജോലി ചെയ്തു. പിന്നീടാണ് സൈന്യത്തിൽ ചേർന്നത്. അനുജനെയും അനുജത്തിയെയും പഠിപ്പിച്ചതും കുടുംബം നോക്കിയതും പിന്നീട് സൈജലായിരുന്നു. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ സ്വയം വിരമിക്കലിന് ഒരുങ്ങുകയായിരുന്നു സൈജലെന്ന് ബന്ധുക്കൾ പറഞ്ഞു. മറാഠ ലൈറ്റ് ഇൻഫൻട്രി ഇരുപത്തിരണ്ടാം ബറ്റാലിയനിലായിരുന്നു സൈജൽ. ഗുജറാത്തിലെ ഗാന്ധിനഗർ ക്യാംപിൽനിന്ന് ലേയിലേക്കു മാറ്റംകിട്ടിയതിനെ തുടർന്ന് അവിടേക്ക് പുറപ്പ...
Other

തിരൂരങ്ങാടിയുടെ തെരുവുകളിൽ അധ്യാപക വിദ്യാർത്ഥികൾ നിർമ്മിച്ച ബൾബുകൾ പ്രകാശിക്കും

തിരൂരങ്ങാടി:കേടുവന്ന തെരുവുവിളക്കുകൾ മാറ്റി വയ്ക്കുന്നതിന് തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലേക്ക് തിരൂരങ്ങാടി എസ്.എസ്.എം.ഒ.ഐ.ടി.ഇ വിദ്യാർത്ഥികൾ നിർമ്മിച്ച എൽ.ഇ.ഡി ബൾബുകൾ നൽകി.ഐ. ടി.ഇയിൽ 13 ദിവസമായി നടന്ന് വരുന്ന സമൂഹ സമ്പർക്ക സഹവാസ ക്യാമ്പ് പറുദീസയിലാണ് വിദ്യാർത്ഥികൾ ബൾബുകൾ നിർമ്മിച്ചത് .പരിസ്ഥിതി സൗഹാർദ്ദ സന്ദേശമുയർത്തി കേടു വന്ന ബൾബുകൾ ശേഖരിച്ച് നന്നാക്കിയെടുത്തും പുനരുപയോഗ സാധ്യത പ്രയോജനപ്പെടുത്തിയിട്ടുണ്ട്.ബൾബ് നിർമ്മാണ പരിശീലനത്തിന് ഡോ.റാഷിദ് നേതൃത്വം നൽകി.അധ്യാപക വിദ്യാർത്ഥികൾ തിരൂരങ്ങാടി മുനിസിപ്പാലിറ്റിക്ക് ബൾബുകൾ കൈമാറുന്ന ചടങ്ങിൽ പ്രിൻസിപ്പൽ ടി.ഹംസ,സി.മൂസക്കുട്ടി, യു.ഷാനവാസ്, കെ.സജ്ല, അഫീഫലി, ഫാത്തിമ ഖൈറ, ഫർഹ , സിനാൻ, ആദിൽ എന്നിവർ പങ്കെടുത്തു. മുനിസിപ്പൽ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി, കൗൺസിലർമാരായ ഇഖ്ബാൽ കല്ലുങ്ങൽ, റസാഖ് ഹാജി, സി പി ഹബീബ എന്നിവർ ഏറ്റുവാങ്ങി ...
Local news

തിരൂരങ്ങാടി യതീംഖാനയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു

തിരുരങ്ങാടി: യതീംഖാനയിൽ നിന്നും എസ്.എസ് എൽ.സി, പ്ലസ്റ്റു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് മൊമെൻ്റോയും കാഷ് അവാർഡും നൽകി ആദരിച്ചു, യതീംഖാന മാനേജിംഗ് കമ്മറ്റി സെക്രട്ടറി എം.കെ.ബാവ ഉൽഘാടനവും അവാർഡ് ദാനവും നിർവ്വഹിച്ചു, പാതാരി മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു, പി.ഒ.ഹംസ മാസ്റ്റർ, എൻ.പി.അബു മാസ്റ്റർ, എൽ.കുഞ്ഞിമുഹമ്മദ് മാസ്റ്റർ, ഡോ: മൊയ്തുപ്പ പട്ടാമ്പി, അബ്ദുള്ള എഞ്ചിനിയർ പട്ടാമ്പി, അസൈൻ കോടൂർ, അബ്ദു മാസ്റ്റർ വളാഞ്ചേരി, അസീസ് വിഴിഞ്ഞം, ഉമ്മർ മാസ്റ്റർ വിളർത്തൂർ, പി.വി.ഹുസ്സൈൻ, എം.അബ്ദുൽ ഖാദർ, പി.മുനീർ തുടങ്ങിയവർ സംസാരിച്ചു ...
error: Content is protected !!