Monday, August 18

Tag: Tourist bus

ഫിറ്റ്നസില്ല, ടാക്സില്ല; ടൂറിസ്റ്റ് ബസിനെ യാത്രയ്ക്കിടെ വിലങ്ങിട്ട് മോട്ടോർ വാഹന ഉദ്യോഗസ്ഥർ
Other

ഫിറ്റ്നസില്ല, ടാക്സില്ല; ടൂറിസ്റ്റ് ബസിനെ യാത്രയ്ക്കിടെ വിലങ്ങിട്ട് മോട്ടോർ വാഹന ഉദ്യോഗസ്ഥർ

നിയമം ലംഘിച്ച് സർവീസ് നടത്തിയ ടൂറിസ്റ്റ് ബസിന് വിനോദ യാത്രക്കിടെ വിലങ്ങിട്ട് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം. ദേശീയപാതയിൽ ഓപ്പറേഷൻ ഫോക്കസ് ത്രീ യുടെ ഭാഗമായി രാത്രികാല പരിശോധന നടത്തുന്ന മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് എം.വി.ഐ പി. കെ മുഹമ്മദ് ഷഫീഖ്, പി.ബോണി , വി.വിജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഫിറ്റ്നസും ടാക്സും ഇല്ലാതെ നിലത്തിലിറങ്ങിയ ടൂറിസ്റ്റ് ബസ് പുത്തനത്താണി നിന്നും കസ്റ്റഡിയിലെടുത്തത്. വടകരയിൽ നിന്ന് വളാഞ്ചേരിയിലേക്ക് ടൂർ വന്ന കുടുംബങ്ങൾ അടങ്ങിയ ടൂറിസ്റ്റ് സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. രേഖകൾ ഒന്നും തന്നെ ഹാജരാക്കാത്തതിനാൽ ഉദ്യോഗസ്ഥർ ബസ് കസ്റ്റഡിയിലെടുത്തു. നിയമ നടപടികൾ സ്വീകരിച്ച് ബസ് കോട്ടക്കൽ എൻഫോഴ്സ്മെന്റ് ഓഫീസ് പരിസരത്ത് സൂക്ഷിച്ചിട്ടുണ്ട്. യാത്രക്കാർക്ക് മറ്റൊരു ബസ് ഉദ്യോഗസ്ഥർ തന്നെ  ഏർപ്പെടുത്തി സുരക്ഷിതയാത്രയ്ക്ക് സൗകര്യം ഒരുക്കി....
Accident

കൊണ്ടോട്ടിയിൽ ചരക്ക് ലോറിയിടിച്ചു ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു

കൊണ്ടോട്ടി: കോടങ്ങാട് ചിറയിൽ റോഡിൽ കോറിപ്പുറം കയറ്റത്തിൽ ടൂറിസ്റ്റ് ബസും, ലോഡുമായി വന്ന ലോറിയുമായി കൂട്ടിയിടിച്ചു ബസ് താഴ്ചയിലേക്ക് മറിഞ്ഞു. വൈദ്യുതി പോസ്റ്റും തകാർന്നു. ബസ്സിലെ യാത്രക്കാർക്കും, ലോറി ഡ്രൈവർക്കും നിസ്സാര പരിക്ക്. പരിക്കേറ്റവരെ തൊട്ടടുത്ത ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. എന്നാണ് അറിയാൻ കഴിഞ്ഞത്. ഇന്ന് രാവിലെ 9:10ഓടെ ആണ് അപകടം. സംഭവ സ്ഥലത്ത് നാട്ടുകാരും ഫയർ ആൻഡ് റെസ്ക്യൂ ടീം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. കൂടുതൽ വിവരങ്ങൾഅറിവായി വരുന്നു....
error: Content is protected !!