സാമ്പത്തിക തട്ടിപ്പ് കേസ് ; മലപ്പുറം ജില്ലാ പഞ്ചായത്തംഗം മുബൈയില്‍ അറസ്റ്റില്‍ ; പിടിയിലായത് വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ
മലപ്പുറം : കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ടി പി ഹാരിസിനെ മുംബൈയില്‍ അറസ്റ്റ് ചെയ്തു. ജില്ലാ പഞ്ചായത്ത് പദ്ധതികളില്‍ പണം മുടക്കിയാല്‍ ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്. മക്കരപ്പറമ്പ് ഡിവിഷനില്‍ നിന്നുള്ള അംഗമായ ഹാരിസിനെ വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് മുംബൈ വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത്.
മലപ്പുറം ജില്ലാ പഞ്ചായത്ത് പദ്ധതികളുടെ പേരില്‍ ഹാരിസ് 25 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികളുടെ കരാര്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് ഹാരിസ് പണം കൈക്കലാക്കിയത്. ജില്ല പഞ്ചായത്ത് പര്‍ച്ചേസ് കമ്മിറ്റി അംഗമെന്ന നിലയിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. പണം നഷ്ടപ്പെട്ടവര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് മലപ്പുറം പോലീസ് കഴിഞ്ഞദിവസം കേസ് രജിസ്റ്റര്‍ ച...