ഭിന്നശേഷിക്കാർക്കായി തൊഴിൽ പരിശീലന പരിപാടിയുമായി ജില്ലാ പഞ്ചായത്ത് മെമ്പർ സറീന ഹസീബ്
പദ്ധതിയുടെ ഉദ്‌ഘാടനം ഇന്ന്
മൂന്നിയൂർ: സമൂഹത്തിൽ ഒറ്റപ്പെട്ട് കഴിയുന്ന ഭിന്നശേഷി ക്കാരായവരെയും അവരുടെ രക്ഷിതാക്കളെയും ചേർത്ത് പിടിച്ച് അവർക്കായി "ഷീ ടെക്" എന്ന പേരിൽ തൊഴിൽ പരിശീലന മാതൃകാ പരിപാടിയുമായി വെളിമുക്ക് ഡിവിഷൻ ജില്ലാ പഞ്ചായത്ത് മെമ്പർ സറീന ഹസീബ്.
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/HfTevx8IGXYDJGozbeLyZ9
മൂന്നിയൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വി കാൻ ആർട്സ് ആന്റ് സ്പോർട്സ് എന്ന കൂട്ടായ്മക്ക് കീഴിലാണ് ഈ തൊഴിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. എല്ലാ ഞായറാഴ്ചകളിലും മൂന്നിയൂർ ആലിൻചുവട് സോക്കർ സോൺ ടർഫിൽ വെച്ച് നൂറോളം വരുന്ന ഭിന്നശേഷിക്കാർക്കായി ഫിറ്റ്നസ് ക്യാമ്പും മ്യൂസിക് തെറാപ്പിയും വി കാൻ പ്രവർത്തകർ നടത്തിവരുന്നുണ്ട്. പരപ്പനങ്ങാടിയിലും തിരൂരങ്ങാടിയിലും വി കാൻ പ്രവർത്തകരുടെ നേതൃത്വത്തിൽ ക്യാമ്പുകൾ നടത്തി വരുന്നുണ്ട്. വീട്ടിനകത്ത് ഒറ്റപ്പെട്ട് കഴിയുന്...