Thursday, August 21

Tag: Truama care

പുഴയിൽ കാണാതായ കുട്ടിയെ കണ്ടത്താനുള്ള ദൗത്യം: രക്ഷാപ്രവർത്തനങ്ങൾക്ക് അധികൃതർ പുറംതിരിഞ്ഞ് നിൽക്കുന്നതായി പരാതി
Other

പുഴയിൽ കാണാതായ കുട്ടിയെ കണ്ടത്താനുള്ള ദൗത്യം: രക്ഷാപ്രവർത്തനങ്ങൾക്ക് അധികൃതർ പുറംതിരിഞ്ഞ് നിൽക്കുന്നതായി പരാതി

പരപ്പനങ്ങാടി :കഴിഞ്ഞ ബുധനാഴ്ച പാലത്തിങ്ങൽ കീരനെല്ലൂർ പുഴയിൽ കാണാതായ 17കാരന് വേണ്ടിയുള്ള തെരച്ചിലിൽ അധികൃതരുടെ നിസ്സംഗതയെന്നു പരാതി. പാലത്തിങ്ങൽ ന്യൂ കട്ട് പുഴയിൽ കാണാതായ താനൂർ എടക്കടപ്പുറം സ്വദേശി കമ്മാക്കൻ്റെ പുരക്കൽ ഷാജഹാൻ്റെ മകൻ ജുറൈജിനെ കണ്ടത്താനുള്ള രക്ഷാപ്രവത്തനമാണ് അധികൃതരുടെ നിസ്സഹകരണം മൂലം അവതാളത്തിലാവുന്നത്. സർക്കാർ നിയന്ത്രണത്തിലുള്ള ഫയർഫോഴ്സ്, എൻ.ഡി.ആർ എഫ്, സ്ക്യൂബ ടീമുകൾ എന്നിവക്ക് ചെലവുകൾ വഹിക്കാൻ സർക്കാർ സംവിധാനമുണ്ട്. രാവിലെ 8.30 ഓടെ തിരച്ചിലിനായി എത്തുന്ന സംഘം 4.30 ഓടെ തെരച്ചിൽ നിർത്തുകയുമാണ് പതിവ്. എന്നാൽ പുലർച്ചെ 6 മണിക്ക് തുടങ്ങി രാത്രി 11 മണി വരെ തെരച്ചിൽ നടത്തുന്ന സന്നദ്ധ സംഘടനകൾക്ക് ചിലവുകൾ ഇതുവരെ വന്യൂ, വിഭാഗമൊ , ഇരു മുൻസിപ്പാലിറ്റികളൊ ഒന്നും തന്നെ പരിമിധിക്കുള്ളിൽ ചെയ്യാൻ തയ്യാറാകാത്തത് കാരണം സർക്കാർ സംവിധാനങ്ങളെക്കാൾ ഏറെ ദൗത്യത്തിൽ ഏർപ്പെടുന്നവരെന്ന നിലയിൽ മുന്...
Local news

അപകടാവസ്ഥയിലായ ഭീമൻ മരം മുറിച്ചുമാറ്റി ട്രോമകെയർ പ്രവർത്തകർ

പരപ്പനങ്ങാടി : പൂരപ്പുഴ അംബേദ്കർ ബസ്റ്റോപ്പിനടുത്ത് കാലപ്പഴക്കം മൂലം ജീർണിച്ച് അപകടാവസ്ഥയിലായ ഭീമൻ പയനി മരം മുറിച്ച് മാറ്റി ആശങ്കയൊഴിവാക്കി ട്രോമാകെയർ വളണ്ടിയർമാർ. മുനിസിപ്പൽ ചെയർമാൻ പി.പി. ശാഹുൽ ഹമീദ് മാസ്റ്ററുടെയും ഡിവിഷൻ കൗൺസിലർ ഹരീറ ഹസ്സൻകോയയുടെയും നിർദേശ പ്രകാരമാണ് അപകടാവസ്ഥയിലായ മരംമുറിച്ച് നീക്കിയത്. തുടർച്ചയായി കാറ്റടിക്കുമ്പോൾ വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീതിയായ രീതിയിൽ മരച്ചില്ലകൾ പൊട്ടിവീഴുന്നത് പതിവായിരുന്നു. ഇതിനെ തുടർന്നാണ് ട്രോമാകെയറിൻ്റെ സഹായം അധികാരികൾ ആവശ്യപെട്ടത്.ലീഡർ ജലാൽ ബാവുജിയുടെ നേതൃത്വത്തിൽ മരംമുറി വിദഗ്ധൻമാരായ ബാബുവള്ളിക്കുന്ന്, ജാഫർ കൊടക്കാട്, ബാവ കോനാരി, കെ.എം.എ. ഹാഷിം, മുനീർ സ്റ്റാർ, അസീസ് പുത്തരിക്കൽ, മൊയ്തീൻ ബാവ, പ്രസാദ് എന്നിവരടങ്ങിയ റസ്ക്യൂ ടീമാണ് സാഹസികമായി വാഹനഗതാഗതം നിലക്കാതെ മരങ്ങൾ മുറിച്ച് മാറ്റിയത്. രാവിലെ 11 മണിക്ക് തുടങ്ങിയ ടാസ്ക് വൈകിട്ട് 7 ...
Local news

വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ പരിശീലന പരിപാടിയുമായി തിരൂരങ്ങാടി നഗരസഭ

തിരൂരങ്ങാടി : വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ നീന്തല്‍ പരിശീലന പരിപാടിയുമായി തിരൂരങ്ങാടി നഗരസഭ. നഗരസഭയുടെയും ആക്സിഡന്റ് റെസ്‌ക്യൂ 24&7 കൂരിയാട് ജെംസ് പബ്ലിക് സ്‌കൂള്‍. ട്രോമാകെയര്‍ താലൂക്ക് കമ്മിറ്റി എന്നിവയുടെയും ആഭിമുഖ്യത്തില്‍ സൗജന്യ നീന്തല്‍ പരിശീലന ക്യാമ്പ് തുടങ്ങി.ഈ വര്‍ഷം പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിശീലനം. കൂരിയാട് ജെംസ് പബ്ലിക് സ്‌കൂളിലെ സ്വിമ്മിംഗ് പൂളില്‍ പത്ത് ദിവസം നീണ്ടു നില്‍ക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ആശ്വാസമാകുന്നതാണിത്. ഉദ്ഘാടനം ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സിപി സുഹ്‌റാബി നിര്‍വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതിഅധ്യക്ഷരായ ഇ.പി ബാവ, സി.പി ഇസ്മായില്‍എം സുജിനി, വഹീദ ചെമ്പ, ജംസ് സ്കൂൾ എം, ഡി ,പി.എം ഷഫാഫ്. ഹഫ്‌സ കാരാടന്‍,ട്രോമാ കെയര്‍ വോളണ്ടീയര്‍ മാരായ റഫീഖ് പരപ്പനങ്ങാടി, സുഹൈബ്,...
Crime

ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ പ്രളയ രക്ഷാപ്രവർത്തകൻ അറസ്റ്റിൽ

താനൂര്‍-ബീച്ച് പരിസരത്ത് കാറിലിരിക്കുകയായിരുന്ന സ്ത്രീയുടെയും പുരുഷന്റെയും ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ കഴിഞ്ഞ പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയനായ യുവാവ് അറസ്റ്റില്‍. പരപ്പനങ്ങാടി ആവില്‍ ബീച്ച് കുട്ടിച്ചിന്റെ പുരയ്ക്കല്‍ ജെയ്‌സലിനെയാണ് (37) താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രളയകാലത്ത് വെള്ളത്തിൽ അകപ്പെട്ട കൂരിയാടിന് സമീപത്തെ ഒരു കുടുംബത്തിലെ സ്ത്രീകളെ മുതുകു കാണിച്ച് ചവിട്ടി കയറാൻ സഹായിച്ചതോടെ ഏറെ പ്രശസ്തനായിരുന്നു യുവാവ്. തുടർന്നു നിരവധി അംഗീകാരങ്ങളും അനുമോദനങ്ങളും തേടിയെത്തിയിരുന്നു. ട്രോമാകെയർ, പോലീസ് വോളണ്ടയറുമായിരുന്നു ജെയ്‌സൽ. 2021 ഏപ്രിൽ 15നാണ് കേസിനാസ്പദമായ സംഭവം. താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് കാറിൽ ഇരിക്കുകയായിരുന്ന പുരുഷനെയും സ്ത്രീയെയും മൊബൈലിൽ ഫോട്ടോയെടുത്ത് മോർഫ് ചെയ്തു പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ഒരു ലക്...
error: Content is protected !!