Tag: TTE

സ്വയം നിര്‍മിച്ച ഐഡി കാര്‍ഡുമായി തീവണ്ടികളില്‍ ടിടിഇ ചമഞ്ഞ് ടിക്കറ്റ് പരിശോധന ; മലപ്പുറം സ്വദേശി പിടിയില്‍
Malappuram, Other

സ്വയം നിര്‍മിച്ച ഐഡി കാര്‍ഡുമായി തീവണ്ടികളില്‍ ടിടിഇ ചമഞ്ഞ് ടിക്കറ്റ് പരിശോധന ; മലപ്പുറം സ്വദേശി പിടിയില്‍

മലപ്പുറം: കമ്പ്യൂട്ടര്‍ ഉപയോഗിച്ച് സ്വയം നിര്‍മിച്ച ഐഡി കാര്‍ഡുമായി ഷൊര്‍ണൂര്‍ - നിലമ്പൂര്‍ ലൈനില്‍ സര്‍വീസ് നടത്തുന്ന തീവണ്ടികളില്‍ ടി ടി ഇ ചമഞ്ഞ് യാത്രക്കാരുടെ ടിക്കറ്റ് പരിശോധിച്ചിരുന്ന യുവാവ് പിടിയില്‍. മങ്കട വേരുംപുലാക്കല്‍ പാറക്കല്‍ വീട്ടില്‍ മുഹമ്മദ് സുല്‍ഫിക്കര്‍ (28) ആണ് ആര്‍ പി എഫിന്റെ പിടിയിലായത്. നിലമ്പൂര്‍ ആര്‍ പി എഫ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സി അരവിന്ദാക്ഷന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച രാവിലെ ചെറുകരയ്ക്കും അങ്ങാടിപ്പുറത്തിനും ഇടയ്ക്കുവെച്ചാണ് സുല്‍ഫിക്കറിനെ പിടികൂടിയത്. ഹെഡ് കോണ്‍സ്റ്റബിള്‍ മുജീബ് റഹ്‌മാനും പരിശോധനയ്ക്ക് നേതൃത്വം നല്‍കി. റെയില്‍വേയുടെ വ്യാജ ഐ ഡി കാര്‍ഡ് കാണിച്ച് ഏതാനും ദിവസങ്ങളായി ഇയാള്‍ യാത്രക്കാരുടെ ടിക്കറ്റ് പരിശോധിച്ചുവരുകയായിരുന്നു. പ്രതിയെ ഷൊര്‍ണൂര്‍ ആര്‍ പി എഫ് പോസ്റ്റ് കമാന്‍ഡര്‍ ക്ലാരി വത്സ ഷൊര്‍ണൂര്‍ റെയില്‍...
error: Content is protected !!