Tag: Ullatt abdullakkoya haji

ചെമ്മാട്ടെ ലീഗ് നേതാവ് യു.അബ്ദുല്ലക്കോയ ഹാജി അന്തരിച്ചു
Obituary

ചെമ്മാട്ടെ ലീഗ് നേതാവ് യു.അബ്ദുല്ലക്കോയ ഹാജി അന്തരിച്ചു

തിരൂരങ്ങാടി: ചെമ്മാട്ടെ മുസ്്ലിംലീഗ് പ്രാദേശിക നേതാവും കോഴിക്കോട് ചെറുവണ്ണൂരിൽ താമസക്കാരനുമായ ഉള്ളാട്ട് അബ്ദുല്ലക്കോയ ഹാജി (69) അന്തരിച്ചു. പരേതനായ ഡോക്‌ടർ ഉള്ളാട്ട് മൊയ്തീന്‍ കുട്ടി ഹാജിയുടെ മകനാണ്. ഇന്ന് വൈകുന്നേരം 5 മണിക്ക് താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും റംസാനിൽ ഇഫ്താർ കിറ്റ് വിതരണത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. ദേഹാസ്വാസ്ഥ്യം തോന്നിയതിനെ തുടർന്ന് ഡോക്ടറെ കാണാൻ നിൽക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. തല്ക്കാശുപത്രിയിൽ ഡോക്ടർമാർ ഏറെ നേരം പരിശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 6 മണിയോടെ മരണപ്പെട്ടു. ചെറുവണ്ണൂർ ആയിരുന്നു താമസമെങ്കിലും കർമ്മ മണ്ഡലം ചെമ്മാട് തന്നെയായിരുന്നു. രാവിലെ ചെമ്മാട് എത്തുന്ന ഇദ്ദേഹം രാത്രിയാണ് മടങ്ങിയിരുന്നത്. തിരൂരങ്ങാടി മുൻസിപ്പാലിറ്റി ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നു. തിരൂരങ്ങാടി സ...
error: Content is protected !!