ചെമ്മാട്ടെ ലീഗ് നേതാവ് യു.അബ്ദുല്ലക്കോയ ഹാജി അന്തരിച്ചു

തിരൂരങ്ങാടി: ചെമ്മാട്ടെ മുസ്്ലിംലീഗ് പ്രാദേശിക നേതാവും കോഴിക്കോട് ചെറുവണ്ണൂരിൽ താമസക്കാരനുമായ ഉള്ളാട്ട് അബ്ദുല്ലക്കോയ ഹാജി (69) അന്തരിച്ചു. പരേതനായ ഡോക്‌ടർ ഉള്ളാട്ട് മൊയ്തീന്‍ കുട്ടി ഹാജിയുടെ മകനാണ്.

ഇന്ന് വൈകുന്നേരം 5 മണിക്ക് താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും റംസാനിൽ ഇഫ്താർ കിറ്റ് വിതരണത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. ദേഹാസ്വാസ്ഥ്യം തോന്നിയതിനെ തുടർന്ന് ഡോക്ടറെ കാണാൻ നിൽക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. തല്ക്കാശുപത്രിയിൽ ഡോക്ടർമാർ ഏറെ നേരം പരിശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 6 മണിയോടെ മരണപ്പെട്ടു. ചെറുവണ്ണൂർ ആയിരുന്നു താമസമെങ്കിലും കർമ്മ മണ്ഡലം ചെമ്മാട് തന്നെയായിരുന്നു. രാവിലെ ചെമ്മാട് എത്തുന്ന ഇദ്ദേഹം രാത്രിയാണ് മടങ്ങിയിരുന്നത്. തിരൂരങ്ങാടി മുൻസിപ്പാലിറ്റി ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നു.

തിരൂരങ്ങാടി സഹകരണ ബാങ്ക് ഡയറക്ടര്‍, മുസ്്‌ലിംലീഗ് 34-ാം ഡിവിഷന്‍ വൈസ് പ്രസിഡന്റ്, ചെമ്മാട് ടൗണ്‍ മുസ്്‌ലിംലീഗ് വൈസ് പ്രസിഡന്റ്, ചെറുവണ്ണൂര്‍ ടൗണ്‍ മുസ്്‌ലിംലീഗ് വൈസ് പ്രസിഡന്റ്, പ്രവാസി ലീഗ് മുന്‍സിപ്പല്‍ വൈസ് പ്രസിഡന്റ് എന്നിങ്ങനെ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
മയ്യിത്ത് നിസ്‌കാരം ചെമ്മാട് ജുമുഅത്ത് പള്ളിയില്‍ ബുധനാഴ്ച രാവിലെ 9 മണിക്കും ഖബറടക്കം കോഴിക്കോട് ചെറുവണ്ണൂര്‍ തെക്കേജുമുഅത്ത് പള്ളിയില്‍ 11.30-നും നടക്കും. ഭാര്യ: ഷക്കീല. മക്കള്‍: മുഹമ്മദ് റിസ് വാന്‍ (യു.കെ), നിയാസ് (ജിദ്ദ), നിഹാല, മരുമക്കള്‍: റഹീദ് രാമനാട്ടുകര, ഫെമി കോഴിക്കോട്, അന്‍ഷിലത് സിതാര വടകര.

മരണവിവരം അറിഞ്ഞ് ആശുപത്രിയിലും മൃതദേഹം പൊതു ദർശനത്തിന് വെച്ച ചെമ്മാട് താലൂക്ക് ആശുപത്രിക്ക് സമീപത്തെ തറവാട്ട് വീട്ടിലും നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.

error: Content is protected !!