Tag: Umra ziyarath

ഉംറക്ക് പോയ വള്ളിക്കുന്ന് സ്വദേശി മക്കയിൽ മരിച്ചു
Obituary

ഉംറക്ക് പോയ വള്ളിക്കുന്ന് സ്വദേശി മക്കയിൽ മരിച്ചു

വള്ളിക്കുന്ന് : ഉംറ നിർവഹിക്കാനായിപോയ വള്ളിക്കുന്ന് സ്വദേശി മക്കയിൽ മരിച്ചു. വള്ളിക്കുന്ന് പൊറാഞ്ചേരി സ്വദേശി സ്വദേശി കൊടക്കാട്ടകത്ത് അബ്ദുറഹിമാൻ (73) ആണ് മരിച്ചത്. കഴിഞ്ഞ 28ന് ഭാര്യയുമൊത്ത് ഉംറ നിർവഹിക്കാനായി പോയതായിരുന്നു. ഇന്നലെ മദീനയിലേക്ക് പോകാനിരിക്കെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്നാണ് മരണം. മയ്യിത്ത് മക്കയിൽ മറവ് ചെയ്തു.ഭാര്യ. പാത്തുട്ടി.മക്കൾ: മുസ്തഫ, സുൽഫി (സെക്രട്ടറി വള്ളിക്കുന്ന് മേഖലാ മുസ്ലിംലീഗ്), ജംഷീദ്, ആബിദ് .മരുമക്കൾ: സീനത്ത്, ഷെക്കീല, ഷിംജ ഭാനു, തസ്നി. ...
Gulf, Obituary

ഉംറ കഴിഞ്ഞു ഇന്ന് നാട്ടിലേക്ക് മടങ്ങേണ്ടിയിരുന്ന വലിയപറമ്പ് സ്വദേശിനി മരിച്ചു

ഉംറക്ക് പോയ തലപ്പാറ സ്വദേശിനി മദീനയിൽ മരിച്ചു തലപ്പാറ വലിയ പറമ്പ് പള്ളിക്ക് പിറക് വശം താമസിക്കുന്ന മുഖം വീട്ടിൽ എം.വി. സിദ്ദിഖിന്റെ ഭാര്യ മാനം കുളങ്ങര സീനത്ത് (44) ആണ് മരിച്ചത്. കഴിഞ്ഞ 13 ന് സഹോദരിക്കും മറ്റു ബന്ധുക്കൾക്കുമൊപ്പം ഉംറക്ക് പോയതായിരുന്നു. ഇന്ന് തിരിച്ചു വരേണ്ടതായിരുന്നു. ഉംറ കഴിഞ്ഞു മക്കയിൽ നിന്ന് മദീനയിലേക്ക് മടങ്ങിയ ശേഷം 4 ദിവസം മുമ്പ് പനി ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. രോഗം ഗുരുതരമായതിനെ തുടർന്ന് ഭർത്താവ് നാട്ടിൽ നിന്ന് മദീനയിലേക്ക് വന്നിരുന്നു. ഇന്നലെ ഉച്ചയോടെ മരിച്ചു. ഇവർ പോയ ഉംറ സംഘം ഇന്ന് തിരിച്ചെത്തി.മക്കൾ: സിതാര ഫാബി,ഫവാസ്.മരുമകൻ: മൊയ്‌ദീൻ എന്ന ഷാം (ഇരുമ്പുചോല) https://chat.whatsapp.com/JeihglRgD5f83E7MDZIiXY ...
Obituary

ഭാര്യയ്‌ക്കൊപ്പം ഉംറക്കെത്തിയ ചേളാരി സ്വദേശി മദീനയിൽ മരിച്ചു

മൂന്നിയൂർ: ഭാര്യയ്‌ക്കൊപ്പം ഉംറ തീര്ഥാടനത്തിന് പോയ ചേളാരി സ്വദേശി മദീനയിൽ മരിച്ചു. ചേളാരി വൈക്കത്ത് പാടം കോട്ടായി ഹസൈൻ (67) ആണ് മരിച്ചത്. ഉംറ നിർവ്വഹിക്കാനായി ഭാര്യക്കൊപ്പം എത്തിയതായിരുന്നു. ശ്വാസതടസ്സം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകിയ ശേഷം റൂമിലേക്ക് മടങ്ങി വന്നിരുന്നു. ശേഷം വീണ്ടും ശ്വാസതടസ്സം ഉണ്ടായി മരണപ്പെടുകയായിരുന്നു എന്നു ഉംറ ഗ്രൂപ്പ് അമീർ പറഞ്ഞു. മയ്യിത്ത് മദീനയിൽ ഖബറടക്കും. ഭാര്യ: ആയിഷ. മക്കൾ: സുബൈർ , സജീന, സമീല, സലീന. മരുമക്കൾ : നസീർ, ആരിഫ്, സക്കീർ, റംല. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക https://chat.whatsapp.com/I8cE0VWm2n47ECUmn9e9xe ...
error: Content is protected !!