കരിപ്പൂർ വിമാനത്താവളം 2025ന് അകം സ്വകാര്യവൽക്കരിക്കും: കേന്ദ്രമന്ത്രി
കോഴിക്കോട് രാജ്യാന്തര വിമാനത്താവളം 2025 ന് അകം സ്വകാര്യവൽക്കരിക്കുമെന്നു കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. രാജ്യസഭയിൽ ജെബി മേത്തറെ വ്യോമയാന സഹമന്ത്രി വി.കെ.സിങ് ഇക്കാര്യം അറിയിച്ചത്.
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൈവശമുള്ള 25 വിമാനത്താവളങ്ങളാണ് 2022– 25 കാലയളവിൽ സ്വകാര്യവൽക്കരിക്കാൻ നിശ്ചയിച്ചിരിക്കുന്നത്. ഭുവനേശ്വർ, വാരാണസി, അമൃത്‌സർ, തിരുച്ചിറപ്പള്ളി, ഇൻഡോർ, റായ്പുർ, കോയമ്പത്തൂർ, നാഗ്പുർ, പട്ന, മധുര, സൂററ്റ്, റാഞ്ചി, ജോധ്പുർ, ചെന്നൈ, വിജയവാഡ, വഡോദര, ഭോപാൽ, തിരുപ്പതി, ഹുബ്ലി, ഇംഫാൽ, അഗർത്തല, ഉദയ്പുർ, ഡെറാഡൂൺ, രാജമുന്ദ്രി എന്നിവയും പട്ടികയിലുണ്ട്. ചിലതിന്റെ സ്വകാര്യവൽക്കരണ നടപടികൾ ആരംഭിച്ചിട്ടുമുണ്ട്.
3 വർഷം മുൻപ് വിമാനാപകടം ഉണ്ടായതിനു ശേഷം കോഴിക്കോടു വിമാനത്താവളത്തിലേക്കുള്ള വലിയ വിമാനങ്ങളുടെ സർവീസ് നിർത്തിവച്ചിരിക്കുകയായിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിന്റെ ഉത്തരവാദിത്ത...