കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
സെനറ്റ് യോഗം
കാലിക്കറ്റ് സർവകലാശാലാ സെനറ്റ് യോഗം നവംബർ 15-ന് രാവിലെ 10 മണിക്ക് സെനറ്റ് ഹാളിൽ ചേരും.
പി.ആർ. 1297/2025
ഫിസിക്കൽ എജ്യൂക്കേഷൻ അസിസ്റ്റന്റ് പ്രൊഫസർ
അഭിമുഖം
കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഫിസിക്കൽ എജ്യൂക്കേഷനിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമനത്തിനായി 25.08.2025 തീയതിയിലെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചവരിൽ യോഗ്യരായി കണ്ടെത്തിയവർക്കുള്ള അഭിമുഖം ഒക്ടോബർ 13-ന് സർവകലാശാലാ ഭരണകാര്യാലയത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.
പി.ആർ. 1298/2025
ഓഡിറ്റ് കോഴ്സ് പരീക്ഷ
കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രം (CBCSS) 2023 പ്രവേശനം ബി.എ., ബി.കോം., ബി.ബി.എ. വിദ്യാർഥികൾക്കുള്ള ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ ഓഡിറ്റ് കോഴ്സ് ഓൺലൈൻ റഗുലർ പരീക്ഷകൾ ഒക്ടോബർ ആറിന് തുടങ്ങും. പ്രസ്തുത പരീക്ഷയുടെ മാതൃകാ പരീക്ഷ ഒക്ടോബർ നാല്,...