Tag: University news

സേവനങ്ങള്‍ ഒരു കുടക്കീഴിലാകും<br>പരീക്ഷാഭവനില്‍ വിവിധോദ്ദേശ്യഹാള്‍ ഒരുങ്ങുന്നു
university

സേവനങ്ങള്‍ ഒരു കുടക്കീഴിലാകും
പരീക്ഷാഭവനില്‍ വിവിധോദ്ദേശ്യഹാള്‍ ഒരുങ്ങുന്നു

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലാ പരീക്ഷാഭവനിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സേവനങ്ങളെല്ലാം ഒരേയിടത്ത് നിന്ന് ലഭിക്കാനായി സജ്ജമാക്കുന്ന വിവിധോദ്ദേശ്യ ഹാള്‍ അടുത്ത മാസം തുറക്കും. സിന്‍ഡിക്കേറ്റ് തീരുമാനപ്രകാരം കൂടുതല്‍ വിദ്യാര്‍ഥി സൗഹൃദനടപടികള്‍ പുരോഗമിക്കുകയാണെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്വിന്‍ സാംരാജ് പറഞ്ഞു. പരീക്ഷാഭവന്‍ വളപ്പിലെ പഴയ ഇ.പി.ആര്‍. കെട്ടിടത്തിലാണ് പുതിയ മള്‍ട്ടി പര്‍പ്പസ് ഹാള്‍ ഒരുങ്ങുന്നത്. നിലവില്‍ പരീക്ഷാഭവന്റെ പ്രധാന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഫ്രണ്ട് ഓഫീസ് കൂടുതല്‍ സൗകര്യങ്ങളോടെ ഈ സംവിധാനത്തിന്റെ ഭാഗമായി മാറും. എട്ട് ബ്രാഞ്ചുകളെ പ്രതിനിധീകരിച്ച് എട്ട് കൗണ്ടറുകളുണ്ടാവും. ഓരോന്നിലും ഒരു സെക്ഷന്‍ ഓഫീസറും മൂന്ന് അസിസ്റ്റന്റുമാരും ഉണ്ടാകും. രണ്ട് കിയോസ്‌കുകളും ഇലക്ട്രോണിക് ടോക്കണ്‍ സംവിധാനവും ഒരുക്കും. പരീക്ഷാഭവന്‍ സേവനങ്ങള്‍ക്കായി അപേക്ഷിക്കേണ്ട വിധം ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ചരിത്ര സെമിനാറിന് തുടക്കമായി കാലിക്കറ്റ് സര്‍വകലാശാലാ ചരിത്ര പഠനവിഭാഗവും സെന്റര്‍ ഫോര്‍ മലബാര്‍ സ്റ്റഡീസും ചേര്‍ന്ന് മലബാര്‍ സമൂഹത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിന് തുടക്കമായി. ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്‌സില്‍ ഡോ. എം.ആര്‍. രാഘവ വാര്യര്‍ ഉദ്ഘാടനം ചെയ്തു. ഡോ. കെ.എന്‍. ഗണേഷ് മുഖ്യപ്രഭാഷണം നടത്തി. സിണ്ടിക്കേറ്റ് അംഗങ്ങളായ ഡോ. പി.പി. പ്രദ്യുമ്‌നന്‍, ഡോ. ടി. വസുമതി, പഠനവകുപ്പു മേധാവി ഡോ. എം.പി. മുജീബ് റഹ്‌മാന്‍, ഡോ. വി.വി. ഹരിദാസ്, ഡോ. എ. മുഹമ്മദ് മാഹീന്‍ എന്നിവര്‍ സംസാരിച്ചു. സെമിനാര്‍ 14-ന് സമാപിക്കും.    പി.ആര്‍. 1176/2023 കാലിക്കറ്റ് സെനറ്റില്‍23355 ബിരുദങ്ങള്‍ക്ക് അംഗീകാരം കാലിക്കറ്റ് സര്‍വകലാശാലയുടെ പുനഃസംഘടിപ്പിക്കപ്പെട്ട സെനറ്റിന്റെ പ്രഥമ യോഗത്തില്‍ 23355 ബിരുദങ്ങള്‍ക്ക് അംഗീകാരം. 18290 ഡിഗ്രി, 4963 പി.ജി., 17 എം.ഫില്‍, 65 പി.എച്ച്.ഡ...
university

കാലിക്കറ്റിനെ അറിയാന്‍ ലിവര്‍പൂള്‍ സര്‍വകലാശാലാ വിദ്യാര്‍ഥികള്‍

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസും പഠനവകുപ്പുകളും സന്ദര്‍ശിച്ച് ലിവര്‍പൂളിലെ ജോണ്‍ മൂര്‍ സര്‍വകലാശാലയില്‍ നിന്നുള്ള വിദ്യാര്‍ഥി സംഘം. വിവിധ വിഷയങ്ങളില്‍ ബിരുദപഠനം നടത്തുന്ന 12 വിദ്യാര്‍ഥികളാണ് ലിവര്‍പൂള്‍ സര്‍വകലാശാലാ അധ്യാപിക തെരേസ ജേക്കബിന്റെ നേതൃത്വത്തിലെത്തിയത്. കാമ്പസിലെ ജേണലിസം, സൈക്കോളജി, ചരിത്രം, ഫോക്ലോര്‍ പഠനവകുപ്പുകളിലും റേഡിയോ സി.യു., സി.ഡി.എം.ആര്‍.പി. എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവരുമായും ഇവര്‍ സംവദിച്ചു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് എന്നിവരുമായും കൂടിക്കാഴ്ച നടത്തി. വിദ്യാര്‍ഥി ക്ഷേമവിഭാഗം ഡീന്‍ ഡോ. സി.കെ. ജിഷ, ഇന്റര്‍നാഷ്ണല്‍ റിലേഷന്‍സ് ആന്‍ഡ് അക്കാദമിക് എക്സ്ചേഞ്ച് റീജണല്‍ മാനേജര്‍ ദീപക് വത്സന്‍, ഡോ. കെ. ഫസലു റഹ്‌മാന്‍ തുടങ്ങിയവരും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ...
university

നാലുവര്‍ഷ ബിരുദം : കാലിക്കറ്റ് നടപടി തുടങ്ങി

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ നാലുവര്‍ഷ ബിരുദ കോഴ്സുകള്‍ തുടങ്ങുന്നതിന് വേണ്ട നടപടികള്‍ക്ക് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് നിര്‍ദേശം നല്‍കി. 'നാക്' സമിതി നല്‍കിയ എക്സിറ്റ് റിപ്പോര്‍ട്ടിന്റെ വിലയിരുത്തലിനായി ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍ സംഘടിപ്പിച്ച യോഗത്തിലാണ് വി.സി. ഇക്കാര്യം പറഞ്ഞത്. പഠനവകുപ്പുകളാണ് ഇതിനായി മുന്‍കൈയെടുക്കേണ്ടത്.   യു.ജി.സിയുടെ 'നാക്' അംഗീകാരവുമായി ബന്ധപ്പെട്ട സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വൈസ് ചാന്‍സലര്‍ വിതരണം ചെയ്തു. സര്‍വകലാശാലാ പഠനവകുപ്പുകള്‍ക്ക് വേണ്ടി ഡോ. ആര്‍.വി.എം. ദിവാകരന്‍, തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമക്ക് വേണ്ടി ഡയറക്ടര്‍ ഡോ. അഭിലാഷ് പിള്ള, ചെതലയം ഐ.ടി.എസ്.ആറിന് വേണ്ടി സി. ഹരികുമാര്‍ എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ബിരുദ പ്രവേശനം കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനം നവംബര്‍ 7-ന് 3 മണി വരെ നീട്ടി. ക്യാപ് രജിസ്‌ട്രേഷനും മാന്റേറ്ററി ഫീസടക്കുന്നതിനുമുള്ള ലിങ്ക് 7-ന് ഉച്ചക്ക് 1 മണി വരെ ലഭ്യമാകും.      ടി.സി.എസ്. യൂത്ത് എംപ്ലോയ്‌മെന്റ് പ്രോഗ്രാംഅപേക്ഷ ക്ഷണിച്ചു കാലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ, സര്‍വകലാശാലാ പ്ലേസ്‌മെന്റ് സെല്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ടി.സി.എസ്. യൂത്ത് എംപ്ലോയ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. 2021, 2022  വര്‍ഷങ്ങളില്‍ ബി.ടെക്. ഇതര ബിരുദം നേടിയവര്‍ക്കും അവസാനവര്‍ഷ ബിരുദക്കാര്‍ക്കും അപേക്ഷിക്കാം. വാര്‍ഷിക വരുമാനം 6 ലക്ഷം രൂപയില്‍ താഴെയുള്ളവരോ അല്ലെങ്കില്‍ എസ്.സി., എസ്.ടി. വിഭാഗക്കാരോ ആയിരിക്കണം അപേക്ഷകര്‍. താല്‍പര്യമുള്ളവര്‍ നവംബര്‍ 10-നകം അപേക്ഷ സമര്‍പ്പിക്കണം. വിശദ...
university

കാലിക്കറ്റിലെ മൂന്ന് സസ്യശാസ്ത്ര ഗവേഷകര്‍ക്ക് വിദേശ ഫെലോഷിപ്പ്

അതീവസംരക്ഷണ പ്രാധന്യമര്‍ഹിക്കുന്ന സസ്യജനുസ്സുകളെക്കുറിച്ചു പഠിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ ബോട്ടണി ഗവേഷകര്‍ക്ക് വിദേശ ഫെലോഷിപ്പ്. കോഴിക്കോട് സ്വദേശികളായ എം.കെ. അഖില്‍, ഡോ. എ.പി. ജനീഷ, പത്തനംതിട്ട സ്വദേശി എസ്. അലന്‍ തോമസ് എന്നിവര്‍ക്കാണ് ഗവേഷണ സഹായം. യു.എസ്.എ. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെസ്‌നേരിയഡ് സൊസൈറ്റി നല്‍കുന്ന എല്‍വിന്‍ മക്‌ഡൊണാള്‍ഡ് എന്‍ഡോവ്മെന്റ് ഫണ്ടിനായാണ് ജനീഷയും അഖിലും തിരഞ്ഞെടുക്കപ്പെട്ടത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/H7KUl0xztBxBxGV1eY3dqx ബോട്ടണി പഠനവകുപ്പിലെ പ്രൊഫസറായ ഡോ. സന്തോഷ് നമ്പിയുടെ കീഴിലാണ് ഇവരുടെ ഗവേഷണം. ദക്ഷിണേന്ത്യയിലെ ജസ്‌നേറിയസിയെ സസ്യകുടുംബത്തെക്കുറിച്ച് ഗവേഷണം പൂര്‍ത്തിയാക്കിയ ജനീഷ നിലവില്‍ തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജില്‍ ബോട്ടണി വിഭാഗം അസി. പ്രൊഫസറാണ്. ഇന്ത്യയിലെ 'എസ്‌കിനാന്തസ്' ജനുസ്സിനെ കേന്ദ്രീകരിച്ചാണ് ...
university

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

ബി.കോം. അഡീഷണല്‍ സ്‌പെഷ്യലൈസേഷന്‍അപേക്ഷ നീട്ടി എസ്.ഡി.ഇ. ബി.കോം. അഡീഷണല്‍ സ്‌പെഷ്യലൈസേഷന് ഓണ്‍ലൈന്‍ അപേക്ഷ 500 രൂപ ഫൈനോടു കൂടി സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 24 വരെ നീട്ടി. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407356.      പി.ആര്‍. 1280/2022 ബി.എഡ്. പ്രവേശനം കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ പഠനവകുപ്പില്‍ പ്രവേശനത്തിനായി പ്രൊവിഷണല്‍ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള അഭിമുഖം 19-ന് രാവിലെ 9.30-ന് പഠനവകുപ്പില്‍ നടക്കും. വിശദവിവരങ്ങള്‍ പഠനവകുപ്പ് വെബ്‌സൈറ്റില്‍.     വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/GxnlEB1Yaog5cMC6YSaGgo പരീക്ഷ മാറ്റി 23, 26, 27 തീയതികളില്‍ നടത്താനിരുന്ന മൂന്നാം സെമസ്റ്റര്‍ ബി.വോക്. അപ്ലൈഡ് ബയോടെക്‌നോളജി, നഴ്‌സറി ആന്റ് ഓര്‍ണമെന്റല്‍ ഫിഷ് ഫാമിംഗ്, പ്രൊഫഷണല്‍ എക്കൗണ്ടിംഗ് ആന്റ് ടാക്‌സാഷ...
university

‘ഇനി കേട്ടു കേട്ടറിയാം’ റേഡിയോ സിയു സ്വാതന്ത്ര്യദിനത്തില്‍ പാടിത്തുടങ്ങും

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഇന്റർനെറ്റ് റേഡിയോ പ്രക്ഷേപണത്തിനൊരുങ്ങി കാലിക്കറ്റ് സര്‍വകലാശാലയുടെ ഇന്റര്‍നെറ്റ് റേഡിയോ ആയ 'റേഡിയോ സിയു' സ്വാതന്ത്ര്യദിനത്തില്‍ പ്രേക്ഷേപണം തുടങ്ങും. വ്യാഴാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം റേഡിയോയുടെ നിയമാവലിക്ക് അംഗീകാരം നല്‍കി. 'ഇനി കേട്ടു കേട്ടറിയാം' എന്നതാണ് റേഡിയോ സിയുവിന്റെ ടാഗ് ലൈന്‍. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് പദ്ധതി. സര്‍വകലാശാലാ ഭരണകാര്യാലയത്തില്‍ നടക്കുന്ന ചടങ്ങില്‍ റേഡിയോ പ്രക്ഷേപണത്തിന്റെ പ്രഖ്യാപനം ശബ്ദ സന്ദേശത്തിലൂടെ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിക്കും. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനാകും. കഥാകൃത്ത് ടി. പത്മനാഭനാണ് മുഖ്യാതിഥി. സര്‍വകലാശാലയുടെ ടീച്ചിങ് ലേണിങ് സെന്ററില്‍ (ടി.എല്‍.സി.) ആണ് സ്റ്റുഡിയോ സജ്ജമാക്കിയിരിക്കുന്നത്. വിജ്ഞാനത്തോടൊപ്പം വിനോദവും കൂടി പകരുന്നതാകും പരിപാടികളുടെ ഉള്ളടക്കം...
error: Content is protected !!