മലബാര്‍ മേഖലയിലെ നികുതി കെട്ടാത്ത ഭൂമി പ്രശ്‌നം പരിഹരിക്കും: മന്ത്രി കെ രാജന്‍
തിരുവനന്തപുരം: മലബാര്‍ മേഖലയിലെ നി.കെ (നികുതി കെട്ടാത്തത്) ഭൂമി പ്രശ്‌നം പരിഹരിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നതായി റവന്യൂ മന്ത്രി കെ രാജന്‍. ഏകദേശം 20,000 ത്തോളം ഭൂമിയുടെ അവകാശികള്‍ക്ക് നികുതി അടയ്ക്കാനുള്ള സൗകര്യമാണ് ഇതിലൂടെ സാധ്യമാകുകയെന്നും മന്ത്രി പറഞ്ഞു. തിരുവന്തപുരത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ മലപ്പുറം ജില്ലാ റവന്യൂ അസംബ്ലിയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ കടല്‍ പുറമ്പോക്ക് പട്ടയ പ്രശ്‌നം പരിഹരിക്കാനായി സര്‍വെ വിഭാഗത്തിന്റെ ഇടപെടല്‍ ഉണ്ടാവണമെന്ന് റവന്യൂ മന്ത്രി നിര്‍ദേശം നല്‍കി.
ഇന്ത്യന്‍ സ്വതന്ത്യ സമരചരിത്രമായി ബന്ധമുള്ള മഞ്ചേരിയിലെ സത്രം ഭൂമി പട്ടയ പ്രശ്‌നം പരിഹരിച്ച് 180 കുടുംബങ്ങള്‍ക്ക് ഭൂമി സ്വന്തമാക്കിയതുള്‍പ്പടെ പുതിയ ചരിത്രം രചിച്ച ജില്ലയാണ് മലപ്പുറം. 2021 മുതല്‍ ഇതുവരെ 38,882 പട്ടയ...