Tag: Uthar pradesh

മുൻ യു പി മുഖ്യമന്ത്രി മുലായം സിങ് യാദവ് അന്തരിച്ചു
National

മുൻ യു പി മുഖ്യമന്ത്രി മുലായം സിങ് യാദവ് അന്തരിച്ചു

ദേശീയ രാഷ്ട്രീയത്തിലെ ചാണക്യൻ എന്നറിയപ്പെടുന്ന ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി സ്ഥാപക നേതാവുമായ മുലായം സിംഗ് യാദവ് അന്തരിച്ചു. 82 വയസായിരുന്നു. ഏറെക്കാലമായി ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ കുറച്ചുനാളായി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. അതീവഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം ഗുരുഗ്രാം മേദാന്ത ആശുപത്രിയിൽ വച്ചാണ് മരണത്തിനു കീഴടങ്ങിയത്. ഓഗസ്റ്റ് 22 മുതൽ ചികിത്സയിലായിരുന്ന അദ്ദേഹം മൂന്ന് തവണ യുപി മുഖ്യമന്ത്രി ആയിട്ടുണ്ട്. മുൻ കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് ജയിൽ ശിക്ഷ അനുഭവിച്ചു. സമാജ്‌വാദി പാർട്ടി ദേശീയ പ്രസിഡൻ്റ് അഖിലേഷ് യാദവ് മകനാണ്. ...
Other

യു പി യിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി, ഒരു മന്ത്രി കൂടി രാജിവെച്ചു

ലക്‌നൗ∙: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തർപ്രദേശിൽ ബിജെപി സർക്കാരിന് കനത്ത തിരിച്ചടിയായി ഒരു മന്ത്രി കൂടി രാജിവച്ചു. ഇന്നലെ മറ്റൊരു മന്ത്രിയും മൂന്ന് എംഎൽഎമാരും രാജിവച്ചിരുന്നു. വനംപരിസ്ഥിതി മന്ത്രി ധാരാസിങ് ചൗഹാനാണ് രാജിവച്ചത്. 24 മണിക്കൂറിനിടെ രണ്ട് മന്ത്രിമാർ ഉൾപ്പെടെ ആറ് എംഎൽഎമാർ രാജിവച്ചു. രാജി തുടരുന്നതിൽ ബി ജെ പി ആശങ്കയിലാണ്. ...
National

16 വർഷം മുമ്പ് റെയിൽവെ സ്റ്റേഷനിൽ നഷ്ടമായ മകളെ തേടി അച്ഛനെത്തി, പുതുവർഷത്തിൽ ജീവിതം തിരിച്ചു പിടിച്ച് പുഷ്പ

വനിത-ശിശു വികസന വകുപ്പിനു കീഴില്‍ തവനൂര്‍ റസ്‌ക്യു ഹോമില്‍ ഒമ്പത് വര്‍ഷമായി കഴിഞ്ഞിരുന്ന പുഷ്പയെ തേടി ഒടുവില്‍ അച്ഛനെത്തി. 2005 ല്‍ മുംബൈ സെന്‍ട്രല്‍ റയില്‍വെ സ്റ്റേഷനില്‍ നഷ്ടമായ മകളെ 16 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ച് കിട്ടിയ സന്തോഷമായിരുന്നു 76 കാരനായ അച്ഛന്‍ ദീപ് രാജ് ഗുപ്തയ്ക്ക്. രക്ഷിതാക്കളെ കണ്ടെത്തുന്നതിനുള്ള വനിത-ശിശു വികസന വകുപ്പിന്റെ നിരന്തര പരിശ്രമത്തിന്റെ ഫലമായാണ് നഷ്ടമായെന്ന് കരുതിയ ജീവിതത്തിലേക്ക് പുതുവര്‍ഷത്തലേന്ന് പുഷ്പ അച്ഛനോടൊപ്പം കുറ്റിപ്പുറം റയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്ര തിരിച്ചത്. ഉത്തര്‍പ്രദേശിലെ ഡയറിയ ജില്ലയിലെ ഗര്‍മീര്‍ സ്വദേശിനിയായ പുഷ്പയെ 2012 ല്‍ തിരൂര്‍ പൊലീസാണ് തവനൂര്‍ റെസ്‌ക്യു ഹോമിലെത്തിക്കുന്നത്. മാനസിക വെല്ലുവിളികളുള്ളതിനാല്‍ പലപ്പോഴും സംസാരിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. അതിനാല്‍ തന്നെ ബന്ധുക്കളെ കണ്ടെത്തുന്നതും പ്രയാസകരമായിരുന്നു. ഇടയ്ക്കുള്ള ...
error: Content is protected !!