Thursday, August 21

Tag: uttarpradesh

വഖഫ് ഭേദഗതി നിയമം ; 58 ഏക്കര്‍ ഏക്കര്‍ വഖഫ് സ്വത്തുക്കള്‍ സര്‍ക്കാര്‍ ഭൂമിയായി രജിസ്റ്റര്‍ ചെയ്തു : കൂടുതല്‍ വഖഫ് ഭൂമി തിരിച്ചുപിടിച്ച് സര്‍ക്കാര്‍ സ്വത്തായി രജിസ്റ്റര്‍ ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍
National

വഖഫ് ഭേദഗതി നിയമം ; 58 ഏക്കര്‍ ഏക്കര്‍ വഖഫ് സ്വത്തുക്കള്‍ സര്‍ക്കാര്‍ ഭൂമിയായി രജിസ്റ്റര്‍ ചെയ്തു : കൂടുതല്‍ വഖഫ് ഭൂമി തിരിച്ചുപിടിച്ച് സര്‍ക്കാര്‍ സ്വത്തായി രജിസ്റ്റര്‍ ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍

ഉത്തര്‍പ്രദേശ്: വഖഫ് ഭേദഗതി നിയമത്തിനെതിരെയുള്ള കേസുകള്‍ കോടതിയില്‍ നിലനില്‍ക്കെ 58 ഏക്കര്‍ വഖഫ് സ്വത്തുക്കള്‍ ഏറ്റെടുത്ത് സര്‍ക്കാര്‍ ഭൂമിയായി രജിസ്റ്റര്‍ ചെയ്തു. ഉത്തര്‍ പ്രദേശിലെ കൗശാമ്പി ജില്ലയില്‍ ആണ് വഖഫ് സ്വത്തുക്കള്‍ സര്‍ക്കാര്‍ ഭൂമിയാക്കിയത്. വഖഫ് ബോര്‍ഡിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് മദ്രസകളും ശ്മശാനങ്ങളും ഉള്‍ക്കൊള്ളുന്ന ഭൂമി ഗ്രാമ സമാജിന്റെ പേരിലായിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ജില്ലയിലെ ആകെ 98.95 ഹെക്ടര്‍ ഭൂമിയാണ് വഖഫ് ബോര്‍ഡിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതില്‍ ഏകദേശം 58 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ തിരിച്ച് പിടിച്ച് സര്‍ക്കാര്‍ ഭൂമി ആയിട്ടാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ പരിശോധനയ്ക്കായി ജില്ലയിലെ മൂന്ന് തഹസില്‍ മേഖലകളിലും അന്വേഷണ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ വഖഫ് ഭൂമി തിരിച്ചുപിടിച്ച...
National

ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത മൂന്നഗം സംഘം സഞ്ചരിച്ച കാര്‍ പണിതീരാത്ത പാലത്തില്‍ നിന്ന് താഴേക്ക് വീണു ; കാര്‍ യാത്രികര്‍ക്ക് ദാരുണാന്ത്യം ; രാത്രി നടന്ന അപകടം പുറം ലോകം അറിഞ്ഞത് പിറ്റേദിവസം

ന്യൂഡല്‍ഹി: ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത മൂന്നഗം സംഘം സഞ്ചരിച്ച കാര്‍ പണിതീരാത്ത പാലത്തില്‍ നിന്ന് താഴേക്ക് വീണ് കാര്‍ യാത്രികര്‍ക്ക് ദാരുണാന്ത്യം. യുപിയിലെ ബറെയിയില്‍ ആണ് സംഭവം. ബറെയ്‌ലിയെയും ബദാവൂന്‍ ജില്ലയെയും ബന്ധിപ്പിച്ചുകൊണ്ട് രാംഗംഗ നദിക്ക് കുറുകെ പണിയുന്ന പാലത്തിലാണ് ശനിയാഴ്ച രാത്രി അപകടം നടന്നത്. മെയിന്‍പുരി സ്വദേശി കൗശല്‍കുമാര്‍, ഫറൂഖാദ് സ്വദേശികളായ വിവേക് കുമാര്‍, അമിത് കുമാര്‍ എന്നിവരാണ് മരിച്ചത്. ദതാഗഞ്ചില്‍ നിന്ന് ഫരീദ്പൂരിലേക്ക് പോവുകയായിരുന്നു കാറിലുണ്ടായിരുന്നവരെന്നും ഗൂഗിള്‍ മാപ് ഉപയോഗിച്ച് വഴിനോക്കിയാണ് പോയിരുന്നതെന്നും പൊലീസ് പറഞ്ഞു. പാലം പണിതീരാതെ കിടക്കുകയായിരുന്നെന്ന വിവരം ഇവര്‍ക്ക് അറിയാന്‍ സാധിച്ചിരുന്നില്ല. വേഗതയില്‍ വന്ന കാര്‍ പാലം അവസാനിക്കുന്നിടത്ത് പെട്ടെന്ന് നിര്‍ത്താന്‍ ഡ്രൈവര്‍ക്കും കഴിഞ്ഞില്ല. ഇതോടെ, പാലത്തില്‍ നിന്ന് 25 അടി താഴേക്ക് വീണ് മൂവരും മര...
National

അനധികൃതമായി 13000ത്തോളം മദ്‌റസകള്‍, എല്ലാം അടച്ചുപൂട്ടണമെന്ന് റിപ്പോര്‍ട്ട്

ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ അനധികൃതമായി 13000ത്തോളം മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവയെല്ലാം അടച്ചുപൂട്ടണമെന്നും ഉത്തര്‍പ്രദേശിലെ അനധികൃത മദ്‌റസകള്‍ കണ്ടെത്തുന്നതിനായി കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ നിയോഗിച്ച എസ്‌ഐടി (പ്രത്യേക അന്വേഷണ സംഘം) സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട്. നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന മഹാരാജഗഞ്ച്, ശ്രാവഷ്ടി, ബഹ്‌റെയ്ച്ച് എന്നിവിടങ്ങളിലാണ് കൂടുതല്‍ അനധികൃത മദ്‌റസകളും പ്രവര്‍ത്തിക്കുന്നത്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയ മദ്‌റസകള്‍ക്കെതിരെ മദ്‌റസാ ബോര്‍ഡ് ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എസ്‌ഐടി പറഞ്ഞു. ഇത്രയും മദ്‌റസകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ എവിടെ നിന്നാണ് പണം ലഭിക്കുന്നതെന്ന് വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവയുടെ അക്കൗണ്ടുകള്‍ സുതാര്യമല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായും എസ്‌ഐടി വ്യക്തമാക്കി....
error: Content is protected !!