Tag: V Muralidharan

സ്വയം പ്രോഗ്രസ് കാര്‍ഡുണ്ടാക്കി മാര്‍ക്കിടുന്നു, ജനം മാര്‍ക്കിട്ടാല്‍ കിട്ടുക ആനമുട്ട ; വി മുരളീധരന്‍
Opinion

സ്വയം പ്രോഗ്രസ് കാര്‍ഡുണ്ടാക്കി മാര്‍ക്കിടുന്നു, ജനം മാര്‍ക്കിട്ടാല്‍ കിട്ടുക ആനമുട്ട ; വി മുരളീധരന്‍

തിരുവനന്തപുരം : സ്വയം പ്രോഗ്രസ് കാര്‍ഡ് തയ്യാറാക്കി സ്വയം മാര്‍ക്കിട്ട് അവതരിപ്പിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനം മാര്‍ക്കിട്ടാല്‍ ഈ സര്‍ക്കാരിന് കിട്ടുക ആനമുട്ടയായിരിക്കുമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. തൊഴിലാളികളെ വഞ്ചിക്കുന്ന, രാഷ്ട്രീയ ലാഭത്തിനുള്ള ഉപകരണങ്ങളായി മാത്രം അവരെ കാണുന്നവരാണ് കേരളം ഭരിക്കുന്ന കമ്യൂണിസ്റ്റ് സര്‍ക്കാരെന്നും ഇടതുപക്ഷക്കാരായ തൊഴിലാളി യൂണിയനുകള്‍ ഇതിന് ഇടനിലക്കാരാവുന്നുവെന്നും അദ്ദേഹം പറഞ്ഞു. ...
Information

യാത്ര ദുരിതം നീക്കണമെന്ന് പ്രദേശവാസികള്‍; നേരിട്ട് എത്തി ഉറപ്പ് നല്‍കി കേന്ദ്രമന്ത്രി വി.മുരളീധരന്‍

തിരുവനന്തപുരം : മണമ്പൂരില്‍ യാത്രാക്ലേശം സംബന്ധിച്ച പ്രദേശവാസികളുടെ പരാതി നേരില്‍ കേള്‍ക്കാന്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ എത്തി. പൊതുമരാമത്ത് റോഡിന് കുറുകെ ദേശീയപാത 66ന്റെ നിര്‍മ്മാണം പുരോഗമിക്കുന്നതിനാല്‍ മേല്‍പ്പാലം നിര്‍മ്മിക്കണമെന്നാവശ്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കി. കിളിമാനൂര്‍ -ചാത്തന്‍പാറ -മണമ്പൂര്‍ -വര്‍ക്കല റോഡില്‍ മണമ്പൂര്‍ ക്ഷേത്രത്തിനു പിന്നിലായാണ് പൊതുമരാമത്ത് റോഡിനെ മറികടന്ന് ദേശീയപാത കടന്നുപോകുന്നത്. രണ്ട് റോഡുകള്‍ തമ്മില്‍ ക്രോസിംഗ് വരുന്ന ഇടത്ത് മേല്‍പ്പാലമോ അടിപ്പാതയോ പദ്ധതി രൂപരേഖയിലില്ല എന്നത് പരിശോധിക്കുമെന്ന് വി.മുരളീധരന്‍ പറഞ്ഞു. ഇരു റോഡുകളിലെയും ഗതാഗതം തടസ്സപ്പെടാത്ത രീതിയില്‍ ദേശീയപാത നിര്‍മ്മാണത്തിലെ അപാകത പരിഹരിക്കാന്‍ ഇടപെടലുണ്ടാകുമെന്നും മന്ത്രി പ്രതികരിച്ചു. ബിജെപി മണമ്പൂര്‍ പഞ്ചായത്ത് കമ്മിറ്റി ആ...
Accident

താനൂര്‍ ബോട്ട് ദുരന്തം ; പണമുണ്ടാക്കാന്‍ മാത്രമായി തട്ടിക്കൂട്ട് പദ്ധതികള്‍ നടപ്പിലാക്കും മുമ്പ് ഓര്‍ക്കണമായിരുന്നു ; വി മുരളീധരന്‍

താനൂര്‍ ; ഒരു മാനദണ്ഡങ്ങളും പാലിക്കാതെ പണം ഉണ്ടാക്കാന്‍ മാത്രം ഉദ്ദേശിച്ച് തട്ടിക്കൂട്ട് പദ്ധതികള്‍ നടപ്പിലാക്കും മുമ്പ് ഉത്തരവാദിത്വ ടൂറിസത്തെക്കുറിച്ച് വകുപ്പു മന്ത്രി മനസ്സിലാക്കണമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍ പറഞ്ഞു. താനൂര്‍ ബോട്ട് ദുരന്തം നടന്ന് 22 പേര്‍ മരിക്കാനിടയായ സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആളുകളെ കുത്തിനിറച്ച് നിയമ വിരുദ്ധമായി സര്‍വീസ് നടത്തുന്ന വിവരം നാട്ടുകാര്‍ മന്ത്രിമാരോട് നേരിട്ട് പരാതി പറഞ്ഞിട്ടും എന്തുകൊണ്ട് ഇക്കാര്യം അവഗണിച്ചു എന്നതിന് മന്ത്രി റിയാസും അബ്ദുറഹ്‌മാനും മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊട്ടാരക്കരയിലെ വനിതാ ഡോക്ടറുടെ കൊലപാതകവും താനൂര്‍ ബോട്ടപകടവും ഇത്തരം സംഭവങ്ങളുടെ ആവര്‍ത്തനവും പിണറായി ഭരണത്തില്‍ ആര്‍ക്കും എന്ത് തോന്ന്യാസവും ചെയ്യാം എന്ന അരാജകത്വമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്...
error: Content is protected !!