Monday, September 15

Tag: valakkulam

എടരിക്കോട് രാസലഹരി വേട്ട, 2 പേർ ആഡംബര കാറുമായി പിടിയിൽ
Crime

എടരിക്കോട് രാസലഹരി വേട്ട, 2 പേർ ആഡംബര കാറുമായി പിടിയിൽ

കോട്ടക്കൽ : എടരിക്കോട് ടൗൺ കേന്ദ്രീകരിച്ച് MDMA വിൽപ്പന നടത്തുന്ന 2 പേരെ പൊലീസ് പിടികൂടി. തെന്നല വാളക്കുളം സ്വേദേശി കോയപ്പ കോലോത്ത് വീട്ടിൽ ശിഹാബ് (30 ) , എടരിക്കോട് മമ്മാലിപ്പടി കാലോടി വീട്ടിൽ ഷഹീദ് (27) എന്നിവരെയാണ് കോട്ടക്കൽ പോലീസ് സബ് ഇൻസ്പെക്ടർ പി.ടി. സൈഫുള്ള യുടെ നേതൃത്വത്തിലുള്ള കോട്ടക്കൽ പോലീസും മലപ്പുറം DANSAF ടീമും ചേർന്ന് ഇന്നലെ അർദ്ധരാത്രി എടരിക്കോട് വലിയ ജുമാ മസ്ജിദിന് സമീപം വെച്ച് പിടികൂടി അറസ്റ്റ്‌ ചെയ്തത്. ചില്ലറ വിപണിയിൽ ഒരു ലക്ഷം രൂപ വരെ വില വരുന്ന 12.200 ഗ്രാം mdma ആണ് ടിയാൻമാരിൽ നിന്ന് കണ്ടെടുത്തത്.പ്രതികൾ mdma വിൽപ്പന നടത്താൻ ഉപയോഗിക്കുന്ന ആഡംബര കാറും mdma തൂക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസും mdma വലിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് ഫ്യൂമും പോലീസ് കണ്ടെടുത്തു. ഒന്നാംപ്രതി ശിഹാബ് 2013ൽ കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനിൽ 10 ഗ്രാമോളം എംഡിഎമ്മിയുമായി പിടികൂടിയതും കോട്ടക്...
Local news

വായനാദിനത്തിൽ റീഡേഴ്സ് അസംബ്ലിയുമായി വിദ്യാർത്ഥികൾ

വാളക്കുളം: ദേശീയ വായനാദിനത്തിൽ റീഡേഴ്സ് അസംബ്ലി . വാളക്കുളം കെ എച്ച് എം എച്ച് എസ് സ്കൂളിലെ ദേശീയ ഹരിതസേന, ഫോറസ്റ്ററി ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് 'വായനയോളം' എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. റീഡേഴ്സ് അസംബ്ലിയുടെ ഭാഗമായി നടന്ന സംഘഭാഷണത്തിൽ മലയാളത്തിലെ ശ്രദ്ധേയമായ കൃതികളുടെ പരിചയപ്പെടുത്തൽ നടത്തി. വായന വാരാചരണത്തിന്റെ ഭാഗമായി ബുക്ക്‌ റിവ്യൂ സംഘടിപ്പിക്കും. വിദ്യാർത്ഥികളായ ഫാത്തിമ നഷ്‌വ, സബീൽ മുനവ്വർ, ഫിദ, മാളവിക, അൻഷിദ ജെബി, മുഹമ്മദ്‌ അമ്പാടി, ഫാത്തിമ നൗറിൻ, അമ്മാർ സലിം, മുഹമ്മദ്‌ നാസിഫ്, ആർദ്ര എന്നിവർ നേതൃത്വം നൽകി....
Local news

എസ്എസ്എഫ് വാളക്കുളം സെക്ടർ സാഹിത്യോത്സവ് സമാപിച്ചു

വാളക്കുളം: രണ്ടുദിവസങ്ങളിലായി മീലാദ് നഗർ യൂണിറ്റിൽ സംഘടിപ്പിക്കപ്പെട്ട എസ്എസ്എഫ് വാളക്കുളം സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. മീലാദ് നഗർ,ആറുമട, കുണ്ടുകുളം യൂണിറ്റുകൾ യഥാക്രമം ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങൾ കരസ്തമാക്കി. പൂക്കിപ്പറമ്പ് യൂണിറ്റിൽ നിന്ന് മത്സരിച്ച നബ്ഹാൻ നാസ് കലാപ്രതിഭാ പട്ടവും ആറുമട യൂണിറ്റിൽ നിന്ന് മത്സരിച്ച മുഹമ്മദ് സയ്യാഫ് സർഗ്ഗപ്രതിഭ പുരസ്കാരവും നേടി. സമസ്ത ജില്ലാ മുശാവറ അംഗം എൻ എം ബാപ്പുട്ടി മുസ്ലിയാർ സമാപന സംഗമം ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സുഹൈൽ അഹ്സനി അധ്യക്ഷത വഹിച്ചു.എസ്എസ്എഫ് കോട്ടക്കൽ ഡിവിഷൻ പ്രസിഡന്റ് അബ്ദുൽ മാജിദ് അദനി,ഇല്യാസ്‌ അദനി,ഷംസുദ്ദീൻ എ ടി കുണ്ടുകുളം, അബ്ദുറഹ്മാൻ അഹ്സനി,സമദ് അഹ്‌സനി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സൈനുദ്ദീൻ പി സ്വാഗതവും ബഷീർ കെ നന്ദിയും പറഞ്ഞു....
Obituary

വാളക്കുളം സ്വദേശി അൽ ഐനിൽ നിര്യാതനായി

തെന്നല: വാളക്കുളം പാറമ്മൽ സ്വദേശി ചെറിയാമ്പുറം മുഹമ്മദ് ഷാഫി(46) അൽ ഐനിൽ വെച്ച് മരണപ്പെട്ടു. പിതാവ്. കുഞ്ഞു മൊയ്തീൻ. മാതാവ്. ഉമ്മയ്യ. ഭാര്യ. മുഹ്സിന. മക്കൾ: അസ്ന, ഫിദ, ഫാത്തിമ സഹറ. സഹോദരങ്ങൾ: അബ്ദുൽ സലാം, അബ്ദുൽ ഗഫൂർ, പാത്തുമ്മു, സുലൈഖ, അയിഷാബി. മയ്യത്ത് നാളെ രാവിലെ 9.30ന് വാളക്കുളം പാറമ്മൽ ജുമാമസ്ജിദിൽ കബറടക്കും....
Local news

ചുവപ്പ്, ഓറഞ്ച്, മഞ്ഞ,… ഇവിടെ കുട്ടികള്‍ നല്‍കും മഴ മുന്നറിയിപ്പുകള്‍

വാളക്കുളം : കാലാവസ്ഥാ പഠനത്തിന് സ്‌കൂള്‍ കോമ്പൗണ്ടിലും വീട്ടുമുറ്റത്തും മഴമാപിനികള്‍ ഒരുക്കി വിദ്യാര്‍ത്ഥികള്‍.വാളക്കുളം കെ എച്ച് എം എച്ച് എസ് സ്‌കൂളിലെ ദേശീയ ഹരിതസേന,ഫോറസ്റ്ററി ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ മണ്‍സൂണ്‍ ക്യാമ്പയിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. റെഡ്, ഓറഞ്ച്, യെല്ലോ തുടങ്ങി വിവിധ മഴ മുന്നറിയിപ്പുകളുടെ ശാസ്ത്രീയത മനസ്സിലാക്കാനും ഇതിലൂടെ കുട്ടികളെ പ്രാപ്തരാക്കും. ബോട്ടില്‍, സ്‌കെയില്‍, റബ്ബര്‍ ബാന്‍ഡ് എന്നിവ ഉപയോഗിച്ച് ചെലവുരഹിതമായാണ് മഴ മാപിനികള്‍ ഒരുക്കിയത്. മണ്‍സൂണ്‍ അവസാനം വരെ പെയ്യുന്ന മഴയുടെ തോത് വിദ്യാര്‍ത്ഥികള്‍ പ്രത്യേകം മഴ രജിസ്റ്ററില്‍ രേഖപ്പെടുത്തും. വി ഇസ്ഹാഖ്, കെ പി ഷാനിയാസ്, ടി മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി....
error: Content is protected !!