Tag: VAlakkulam khmhss

ഗാന്ധി മന്ത്രമോതി, നാടുണർത്തി.. വാളക്കുളം സ്കൂൾ വിദ്യാർഥികളുടെ ഗ്രാമയാത്ര
Other

ഗാന്ധി മന്ത്രമോതി, നാടുണർത്തി.. വാളക്കുളം സ്കൂൾ വിദ്യാർഥികളുടെ ഗ്രാമയാത്ര

വാളക്കുളം : ഗാന്ധിജയന്തി ദിനത്തിൽ നാട്ടുണർവ്വ് ഗ്രാമ യാത്രയുമായി വാളക്കുളം സ്കൂൾ . സ്കൂളിലെ   ദേശീയ ഹരിതസേനയുടെയും ജൂനിയർ റെഡ് ക്രോസിന്റെയും ആഭിമുഖ്യത്തിലാണ്  'പഠിപ്പിനൊപ്പം വെടിപ്പും' എന്ന പേരിൽ  നാട്ടുണർവ്വ് ഗ്രാമയാത്ര സംഘടിപ്പിച്ചത്. 2014 ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച   ഗ്രാമ യാത്രയുടെ ഏഴാമത്തെ എഡിഷനാണ് വേങ്ങര  പഞ്ചായത്തിലെ കൂരിയാട് - മാതാട് എന്ന ഗ്രാമം സാക്ഷ്യം വഹിച്ചത് . ഗാന്ധി സന്ദേശങ്ങൾ അടങ്ങിയ ലഘുലേഖകളുടെ വിതരണവും  കാസ്മ ക്ലബ് കൂരിയാടിന്റെ  സഹകരണത്തോടെ വീടുകളിൽ തുണിസഞ്ചി വിതരണവും  ലഹരി   വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു.  വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങളും  സംഘടിപ്പിച്ചു. വിദ്യാഭ്യാസ മനഃശാസ്ത്ര  വിദഗ്ധൻ നവാസ് കൂരിയാട് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.വേങ്ങര പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സഫീർ ബാബു,സുരേഷ് തെക്കീട്ടിൽ, ശ്രീനി എടച്ചേരി,  ...
Local news

വാളക്കുളം ഹൈസ്കൂളിൽ വിക്ടറി ഡേ ആഘോഷിച്ചു

വാളക്കുളം: ഏറ്റവുമധികം വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തി നൂറുമേനി നേടിയ വിദ്യാലയങ്ങളിൽ സംസ്ഥാന തലത്തിൽ നാലാം സ്ഥാനം നേടിയ വാളക്കുളം കെ.എച്ച്.എം.എച്ച്. എസ്.എസ് വിക്ടറി ഡേ സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങ് മുൻ മലപ്പുറം എം.എസ്.പി കമാൻഡന്റ് യു. അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. കരിയർ തെരഞ്ഞെടുക്കുമ്പോൾ വിദ്യാർത്ഥികളുടെ അഭിരുചിക്കാണ് മുഖ്യപരിഗണന നൽകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു . മുഴുവൻ വിഷയങ്ങളിലും എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. പിടിഎ പ്രസിഡണ്ട് സയ്യിദ് അബ്ദുറഹ്മാൻ ജിഫ്രി തങ്ങൾ അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി വിദ്യാഭ്യാസ ഓഫീസർ സൈദലവി മങ്ങാട്, പ്രഥമാധ്യാപകൻ കെ.ടി അബ്ദുല്ലത്തീഫ്, മാനേജർ ഇ.കെ അബ്ദുറസാഖ്, എം.പി. കുഞ്ഞി മൊയ്തീൻ, അബ്ദുറഹ്മാൻ മച്ചിങ്ങൽ, ശരീഫ് വടക്കയിൽ, ഷംസുദ്ദീൻ പൂക്കിപ്പറമ്പ്, ഇല്യാസ് കുണ്ടൂർ, പി.കെ മുഹമ്മദ് ബഷീർ, സജിത്ത്.കെ.മേനോൻ തുടങ്ങിയവർ സംസാരിച്ചു. ...
Local news

പടിയിറങ്ങുന്ന അധ്യാപകർക്ക് ഓർമ മരം സമ്മാനിച്ച് വിദ്യാർഥികൾ

ദീർഘകാലത്തെ വിശിഷ്ട സേവനത്തിനു ശേഷം     വിരമിക്കുന്ന പ്രിയ ഗുരുനാഥൻമാർക്ക് ഓർമ്മ മരം സമ്മാനിച്ച് വിദ്യാർത്ഥികൾ. വാളക്കുളം കെ.എച്ച്. എം.ഹയർ സെക്കൻഡറി സ്കൂളിലെ ദേശീയ ഹരിത സേനാംഗങ്ങളാണ് ഈ വർഷം വിരമിക്കുന്ന അധ്യാപകർക്ക് രണ്ടു വർഷം കൊണ്ട് കായ്ക്കുന്ന ആയുർ ജാക്ക് സമ്മാനിച്ചത്.അവർ ശിഷ്ടകാലം  ജീവിതം നയിക്കുന്ന ഇടങ്ങളിൽ ഈ മരങ്ങൾ നട്ടു പരിപാലിക്കും. 'ഓർമിക്കാൻ ഒരു മരം' എന്ന ശീർഷകത്തിൽ നടന്ന പരിപാടി സ്‌കൂൾ മാനേജർ ഇ.കെ അബ്ദുറസാഖ് ഉദ്ഘാടനം ചെയ്തു.ഈ അധ്യയന വർഷം  വിരമിക്കുന്ന പ്രധാനാധ്യാപകൻ പി.കെ മുഹമ്മദ് ബഷീർ,ഉപപ്രധാനാധ്യാപകൻ പി.സൈനുദ്ധീൻ ,എൻ. ജയശ്രീ, ജിത ആർ.എം, വി.ജി. സന്തോഷ്‌കുമാർ, എസ്.സന്തോഷ്‌ കുമാർ  എന്നിവരെയാണ് ആദരിച്ചത്. കെ.പി.ഷാനിയാസ്, വി. ഇസ്ഹാഖ്, ടി. മുഹമ്മദ്‌, എം.സി.മുനീറ, എം.പി.റജില എന്നിവർ സംബന്ധിച്ചു. ...
Education

വാളക്കുളം സ്കൂളിലെ ശാസ്തപ്രതിഭക്ക്ഇൻസ്പയർ അവാർഡ്

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നൽകുന്ന 2021-22 വർഷത്തെ ഇൻസ്പെയർ അവാർഡിന് വാളക്കുളം കെ.എച്ച്.എം.എച്ച്.എസ്.എസ്സിലെ വിദ്യാർത്ഥി എം.പി. മുഹമ്മദ് അഫൽ അർഹനായി.  വീടുകളിലെ നിത്യോപയോഗ ഉപകരണമായ  എൽ.പി.ജി സിലിണ്ടറിൽ ലീക്കേജ് സംഭവിക്കുമ്പോൾ നമുക്ക് ഓട്ടോമാറ്റിക്കായി വിവരം ലഭിക്കുന്ന സാങ്കേതിക വിദ്യയുടെ കണ്ടുപിടിത്തത്തിനാണ് ഈ അംഗീകാരം.. മൈക്രോകൺട്രോളർ ഉപയോഗിച്ചുള്ള ബസർ ഇൻഡിക്കേഷനോ ടെയാണ്  ഇത് പ്രവർത്തിക്കുന്നത്. ഈ സംവിധാനം ഹോട്ടലുകൾ, വീടുകൾ, വാഹനങ്ങൾ, വ്യവസായ മേഖലകൾ, എൽ.പി.ജി ഏജൻസികൾ, എന്നിവിടങ്ങളിൽ ഉപയോഗിക്കാവുന്നതാണ്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കുന്നതിന് https://chat.whatsapp.com/FHe4puzUz5l4aryANMURgz ഈ സംവിധാനത്തിന് വിപുലമായ സുരക്ഷാ മാനദണ്ഡങ്ങളുണ്ട്. ഏറ്റവും പ്രധാനമായി ഇത് തീപിടുത്തം കാരണം സംഭവിക്കുന്ന അപകടങ്ങൾ തടയാൻ സഹായിക്കുന്നുവെന്നതാണ് ഈ കണ്ടുപിടുത്തത്തിലൂടെ ഈ വിദ്...
error: Content is protected !!