Wednesday, August 27

Tag: Valayar

നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ച് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം ; മൂന്ന് വയസുകാരനുള്‍പ്പെടെ രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്‌
Kerala

നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ച് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം ; മൂന്ന് വയസുകാരനുള്‍പ്പെടെ രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്‌

പാലക്കാട് : നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ച് രണ്ട് തമിഴ്‌നാട് സ്വദേശികൾക്ക് ദാരുണാന്ത്യം. ലാവണ്യ, മലർ എന്നീ യുവതികൾക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. കാറിലുണ്ടായിരുന്ന മൂന്ന് വയസുകാരനുള്‍പ്പെടെ രണ്ട് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇന്ന് രാവിലെ അഞ്ചേമുക്കാലോടെയാണ് അപകടമുണ്ടായത്. വാളയാറിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ വന്നിടിക്കുകയായിരുന്നു. കാറിന്റെ ഇടതുഭാഗത്തുണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്. ഏഴ് പേരടങ്ങുന്ന സംഘം കുട്ടികളുടെ സം ഗീതപരിപാടിയിൽ പങ്കെടുത്ത് മടങ്ങിപ്പോകുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റുള്ളവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് മലർ എന്ന യുവതിയുടെ മൂന്ന് വയസുള്ള മകൻ്റെ നില ഗുരുതരമാണ്. കുഞ്ഞിനെ പാലക്കാട് സ്വകാര്യ ആശുപത്രിയിൽ നിന്നും കോയമ്പത്തൂരിലേക്ക് മാറ്റിയിരിക്കുകയാണ്. നാട്ടുകാരുടെ നേതൃത്വത്തിലാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നട...
Accident, Information

റെയില്‍ പാളം മുറിച്ചു കടക്കുന്നതിടെ യുവതി ട്രെയിന്‍ തട്ടി മരിച്ചു

പാലക്കാട്: വാളയാറില്‍ റെയില്‍ പാളം മുറിച്ചു കടക്കുന്നതിടെ യുവതി ട്രെയിന്‍ തട്ടി മരിച്ചു. വാളയാര്‍ സ്വദേശി രാധാമണിയാണ് (38) മരിച്ചത്. രാവിലെ 8 മണിക്കാണ് സംഭവം. യുവതിയ്ക്ക് കേള്‍വി പ്രശ്നമുണ്ടെന്ന് പൊലീസ് പറഞ്ഞു.
error: Content is protected !!