Saturday, September 19

Tag: Valiyora aup school

പാഠഭാഗത്തെ ആസ്പദമാക്കി അപ്പച്ചന്ത ഒരുക്കി വലിയോറയിലെ വിദ്യാർഥികൾ
Other

പാഠഭാഗത്തെ ആസ്പദമാക്കി അപ്പച്ചന്ത ഒരുക്കി വലിയോറയിലെ വിദ്യാർഥികൾ

വേങ്ങര : വലിയോറ ഈസ്റ്റ് എ.എം. യു.പി സ്കൂളിൽമൂന്നാം ക്ലാസിലെ അപ്പക്കൊതിയന്മാർ പാഠഭാഗത്തെ ആസ്പദമാക്കി" അപ്പാണ്യം " അപ്പച്ചന്ത നടത്തി. വിദ്യാർത്ഥികൾ വീടുകളിൽ നിന്ന് തയ്യാറാക്കി കൊണ്ടു വന്ന വ്യത്യസ്ത പലഹാരങ്ങൾ പഴയകാലത്തെ ഓർമ്മപ്പെടുത്തുന്നതായിരുന്നു. പിടിഎ പ്രസിഡണ്ട് കെ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു ഹെഡ്മാസ്റ്റർ പി.കെ ജയപ്രകാശ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.പി. ടി. എ. എക്സിക്യൂട്ടീവ് മെമ്പർ എ. സതീഷ്,സ്റ്റാഫ് സെക്രട്ടറി എം. പി വിജയൻ, എസ്. ആർ. ജി. കൺവീനർമാരായ സുഹാന, എ.കെ. ജാഫർ ആശംസകൾ നേർന്നു.അധ്യാപകരായ, തോമസ് വർഗീസ്,കെ വി അലി അക്ബർ,ഐഷാബി ടി പി നബീൽ തുടങ്ങിയവർ നേതൃത്വം നൽകി.എ. കെ. ഷമീർ സ്വാഗതവും, ടി അബ്ദുൽ ജലീൽ നന്ദിയും പറഞ്ഞു....