Tag: vandoor

വണ്ടൂർ മണ്ഡലത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം ഊർജിതമാക്കാൻ തീരുമാനം
Health,

വണ്ടൂർ മണ്ഡലത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം ഊർജിതമാക്കാൻ തീരുമാനം

വണ്ടൂർ : വണ്ടൂർ മണ്ഡലത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. എ പി അനിൽകുമാർ എം എൽ എ യോഗം ഉദ്ഘാടനം ചെയ്തു. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ എ മുബാറക് അധ്യക്ഷത വഹിച്ചു. ഡെങ്കിപ്പനി, എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താനും ബോധവത്കരണം നൽകാനും യോഗത്തിൽ തീരുമാനിച്ചു. മലയോര പഞ്ചായത്തുകളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് പ്രത്യേക യോഗം ചേർന്നത്. കരുവാരക്കുണ്ട്, കാളികാവ്, ചോക്കാട് പഞ്ചായത്തുകളിലാണ് ഡെങ്കിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്തത്. കരുവാരക്കുണ്ട് പഞ്ചായത്തിൽ 52ഉം കാളികാവ് പഞ്ചായത്തിൽ 29ഉം ചോക്കാട് പഞ്ചായത്തിൽ 10 എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ഇത് യഥാക്രമം എട്ട്, അഞ്ച്, 12 എന്നിങ്ങനെയായിരുന്നു. വെള്ളം കെട്ടി നിൽക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി കൊതുകിന്റെ ഉറവിട നശീകരണത...
Education

പ്ലസ് വണ്‍ അധിക ബച്ചനുവദിക്കുക ; എം.എസ്.എഫ് വണ്ടൂര്‍ ദേശീയ പാത ഉപരോധിച്ചു

വണ്ടൂര്‍ : പ്ലസ് വണ്‍ അധിക ബാച്ചനുവദിക്കുക, പ്രൊഫ. വി കാര്‍ത്തികേയന്‍ റിപ്പോര്‍ട്ട് പുറത്തുവിടുക, മലബാര്‍ ദേശ അയിത്തം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള മലബാര്‍ സ്തംഭന സമരത്തിന്റെ ഭാഗമായി എം.എസ്.എഫ് വണ്ടൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തില്‍ വണ്ടൂര്‍ ടൗണില്‍ ദേശിയ പാത ഉപരോധിച്ചു. റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഉപരോധം മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പി ഖാലിദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു , എം. എസ്. എഫ് നിയോജക മണ്ഡലം പ്രസിഡന്റ് അഷ്ഹദ് മമ്പാടന്‍ അധ്യക്ഷനായി. മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി പി എ മജീദ് ,എസ്.ടി.യു ജില്ലാ പ്രസിഡന്റ് വി.എ.കെ തങ്ങള്‍,ട്രെഷറര്‍ എന്‍ എം നസീം , യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി നിഷാജ് എടപ്പറ്റ , യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എം ടി അലി നൗഷാദ് , ഷംസാലി , ഷൈജല്‍ എടപ്പറ്റ , ഇര്‍ഫാന്‍ പുളിയക്കോട് ,...
error: Content is protected !!