Tag: Variyamkunnath kunhahammad haji

സ്വാതന്ത്ര്യസമര നിഘണ്ടുവിൽ നിന്ന് മലബാർ കലാപ രക്തസാക്ഷികളെ ഒഴിവാക്കി
Other

സ്വാതന്ത്ര്യസമര നിഘണ്ടുവിൽ നിന്ന് മലബാർ കലാപ രക്തസാക്ഷികളെ ഒഴിവാക്കി

ന്യൂഡൽഹി : വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസല്യാർ എന്നിവരടക്കം മലബാർ കലാപത്തിൽ പങ്കെടുത്ത ഇരുനൂറോളം പേരെ സ്വാതന്ത്ര്യസമര രക്ത സാക്ഷിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള ശുപാർശ ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ (ഐസിഎച്ച്ആർ) അംഗീകാരം നൽകി. ഇന്നലെ ചേർന്ന ജനറൽ കൗൺസിൽ യോഗത്തിലെ തിരുമാനം കേന്ദ്ര സാംസ്കാരികമന്ത്രാലയത്തിനു കൈമാറും. മലബാർ കലാപ രക്തസാക്ഷികളുടെ പേരുകൾ ഒഴിവാക്കിയാ വും ഇന്ത്യൻ സ്വാതന്ത്ര്യ സമര നിഘണ്ടുവിന്റെ (1857-1947) അഞ്ചാം വാല്യത്തിന്റെ പുതിയ പതിപ്പു തയാറാക്കുക. ഐസിഎച്ച്ആർ ഡയറക്ടർ (റിസർച് ആൻഡ് അഡ്മിനി സ്ട്രേഷൻ) ഓംജീ ഉപാധ്യായ്, ഐസിഎച്ച്ആർ അംഗവും കോട്ടയം സിഎംഎസ് കോളജ് റിട്ട. പ്രഫസറുമായ സി.ഐ. ഐസ ക്, ഐസിഎച്ച്ആർ അംഗം ഡോ. ഹിമാൻഷു ചതുർവേദി എന്നിവരുടെ സമിതി സമർപ്പിച്ച് റിപ്പോർട്ടിനാണു കൗൺസിൽ പൊതുയോഗം അന്തിമാംഗീകാ രം നൽകിയത്. ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, കേരളം, തമിഴ്നാട് എന്നീ സ...
Malappuram

മലബാർ സമര അനുസ്മരണ യാത്ര കൊണ്ടോട്ടിയിൽ തുടക്കമായി

കൊണ്ടോട്ടി :തിരുവനന്തപുരം മുതൽ കാസർഗോഡ്വരെ നവംബർ ഒന്നു മുതൽ 25 വരെ നടക്കുന്ന മലബാർ സമര അനുസ്മരണ യാത്രയുടെ ഉദ്ഘാടനം കൊണ്ടോട്ടിയിൽ ചരിത്ര ഗവേഷകൻ വിഹിക്മത്തുള്ള ഉദ്ഘാടനം ചെയ്തു.1921 തുടക്കംകുറിച്ച ബ്രിട്ടീഷ്വിരുദ്ധ പോരാട്ടങ്ങളെ കുറിച്ച് പുതിയ പഠനങ്ങൾ നടക്കേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ശത്രുക്കളായ ബ്രിട്ടീഷ് അനുകൂലികൾ എഴുതിയ കാര്യങ്ങളാണ് ആധികാരിക ചരിത്ര രേഖകളായി പരിഗണിക്കുന്നത് .ഇത് അംഗീകരിക്കാനാവില്ല. പ്രാദേശിക ചരിത്ര രേഖകൾ ശേരിച്ച് അക്കാലത്തെ ജീവിച്ച ആളുകളുടെ വാമൊഴികളിൽ നിന്നും പുതിയ രചനകൾ ഉണ്ടാകേണ്ടതുണ്ട്. മഹത്തായ ഈ സ്വാതന്ത്രസമരത്തെ വർഗീയ ലഹളയായി ചിത്രീകരിക്കുന്ന അവർ എഴുതാപ്പുറം വായിക്കുകയാണ് ചെയ്യുന്നത്. മലബാറിലെ മുസ്ലീങ്ങളും ഹിന്ദുക്കളും തോളുരുമ്മി ബ്രിട്ടീഷ് ആധിപത്യത്തെ ചെറുത്തു നിന്നിട്ടുണ്ട്. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദാജി ആലി മുസ്‌ലിയാർ എം പി നാരായണ...
error: Content is protected !!