Tag: venad express

തിങ്ങി നിറഞ്ഞ് വേണാട് എക്‌സ്പ്രസിലെ ദുരിത യാത്ര ; യാത്രക്കാര്‍ കുഴഞ്ഞു വീണു
Kerala

തിങ്ങി നിറഞ്ഞ് വേണാട് എക്‌സ്പ്രസിലെ ദുരിത യാത്ര ; യാത്രക്കാര്‍ കുഴഞ്ഞു വീണു

കൊച്ചി : തിരുവനന്തപുരം - ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസില്‍ കാലുകുത്താന്‍ പോലും ഇടമില്ലാതെ ദുരിതയാത്ര. തിരക്കു കാരണം രണ്ട് യാത്രക്കാര്‍ കുഴഞ്ഞു വീണു. ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ നിന്ന സ്ത്രീകളാണ് കുഴഞ്ഞു വീണത്. പിറവം റോഡ് കഴിഞ്ഞപ്പോഴാണ് സ്ത്രീകള്‍ കുഴഞ്ഞു വീണതെന്നു സഹയാത്രികര്‍ പറഞ്ഞു. യാത്രക്കാര്‍ ഇവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കി. ഒരിഞ്ച് പോലു സ്ഥലമില്ലാതെ യാത്രക്കാര്‍ തിങ്ങിനിറഞ്ഞുള്ള വേണാട് എക്‌സപ്രസിലെ കോച്ചിലെ ദൃശ്യങ്ങളും പുറത്തുവന്നു. തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 5.25ന് പുറപ്പെടുന്ന ട്രെയിന്‍ പലപ്പോഴും ഏറെ വൈകിയാണ് ഷൊര്‍ണൂരില്‍ എത്തുന്നത്. സമയക്രമം മാറ്റിയത് വലിയ തിരിച്ചടിയായെന്ന് യാത്രക്കാര്‍ ആരോപിച്ചു. എറണാകുളത്തേക്കുള്ള യാത്രക്കാര്‍ ഉള്‍പ്പെടെയാണ് വേണാട് എക്‌സ്പ്രസ് പിടിച്ചിടുന്നതില്‍ ഏറെ ദുരിതത്തിലാകുന്നത്. രാവിലെ ഓഫീസില്‍ പോകണ്ടവരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ ആശ്രയിക്കു...
error: Content is protected !!