Tag: Venchali

വെഞ്ചാലി കുണ്ടൂർ എക്സ്പ്രസ് കനാൽ നിർമ്മാണത്തിന് 5 കോടി രൂപയുടെ ഭരണാനുമതി
Local news

വെഞ്ചാലി കുണ്ടൂർ എക്സ്പ്രസ് കനാൽ നിർമ്മാണത്തിന് 5 കോടി രൂപയുടെ ഭരണാനുമതി

തിരൂരങ്ങാടി: തിരൂരങ്ങാടി മണ്ഡലത്തിലെ വെഞ്ചാലി കുണ്ടൂർ എക്സ്പ്രസ് കനാൽ നിർമ്മാണത്തിന് അഞ്ച് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.പി.എ മജീദ് എം.എൽ.എ അറിയിച്ചു. തിരൂരങ്ങാടി മണ്ഡലത്തിലെ കർഷകരുടെ നിരന്തരമായ ആവശ്യത്തെത്തുടർന്ന് സംസ്ഥാന ബജറ്റിൽ ഇതിനാവശ്യമായ തുക അനുവദിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കൊണ്ട് തയ്യാറാക്കിപ്പിച്ച ഡി.പി.ആർ സഹിതം കെ.പി.എ മജീദ് ധനകാര്യ വകുപ്പ് മന്ത്രിയെ കണ്ട് ചർച്ച നടത്തി പ്രൊപോസൽ സമർപ്പിച്ചിരുന്നു. ഈ പ്രൊപ്പോസലിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചുകൊണ്ടുള്ള ഭരണാനുമതി ഉത്തരവ് സർക്കാർ ലഭ്യമാക്കിയിട്ടുള്ളത്. മൈനർ ഇറിഗേഷൻ വകുപ്പിനാണ് നിർവഹണത്തിന്റെ ചുമതല നൽകിയിട്ടുള്ളത്. മലപ്പുറം ജില്ലയുടെ നെല്ലറ എന്നറിയപ്പെടുന്ന തിരൂരങ്ങാടി മണ്ഡലത്തിലെ പാടശേഖരങ്ങൾക്ക് കൃഷിക്കാവശ്യമായ വെള്ളം ലഭിക്കുന്നതിനുള്ള അതിപ്രധാനമായ പദ്ധതിയാണിത്. നേരത്തെ സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി ഈ ...
Accident

ചെമ്മാട് വെഞ്ചാലിയിൽ ഓട്ടോ അപകടം; 2 പേർക്ക് പരിക്ക്

തിരൂരങ്ങാടി : ചെമ്മാട് - കൊടിഞ്ഞി റോഡിൽ വെഞ്ചാലി കൈപുറത്താഴത്ത് ഓട്ടോ ജെസിബി യിൽ ഇടിച്ചു അപകടം. രണ്ട് പേർക്ക് പരിക്കറ്റു. താനൂർ കുന്നുംപുറം മോര്യ സ്വദേശികളായ ഹംസ (58), മകൻ മുഹമ്മദ് ഷാഫി (23) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് അപകടം. കൈപുറത്താഴം പള്ളിക്ക് എതിർ വശത്തുള്ള റോഡിലേക്ക് പോകുന്ന ജെ സി ബി യുടെ പിറകിൽ ഓട്ടോ ഇടിക്കുക യായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോയുടെ മുകൾ ഭാഗം പാടെ തകർന്നു. ...
Accident

വെഞ്ചാലിയിൽ ബൈക്കിടിച്ച് 3 പേർക്ക് പരിക്ക്

തിരൂരങ്ങാടി: ചെമ്മാട് കൊടിഞ്ഞി റോഡിൽ ബൈക്കിടിച്ച് കാൽനട യാത്രക്കാരൻ ഉൾപ്പെടെ 3 പേർക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം വെഞ്ചാലി കൈപ്പുറത്താഴത്ത് വെച്ചായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമെന്ന് നാട്ടുകാർ പറഞ്ഞു. കാലനടയാത്രക്കാരൻ കൈപ്പുറത്താഴം സ്വദേശി അബ്ദുറഹ്മാൻ 62, ബൈക്ക് യാത്രക്കാരായ കൊടിഞ്ഞി ചുള്ളിക്കുന്ന് സ്വദേശികളായ അജിത്ത് 22,വിഷ്ണു 23 എന്നിവർക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...
Other

വീട് പൊളിക്കുന്നതിനിടെ സ്ലാബ് തകർന്ന് വീണ് കുട്ടികൾ ഉൾപ്പെടെ 3 പേർക്ക് പരിക്ക്

തിരൂരങ്ങാടി : വീട് പൊളിക്കുന്നതിനിടെ സ്ളാബ് തകർന്ന് വീണ് കുട്ടികൾ ഉൾപ്പെടെ ബന്ധുക്കളായ 3 പേർക്ക് പരിക്കേറ്റു. കൊട്ഞ്ഞി റൂട്ടിൽ വെഞ്ചാലി കണ്ണാടിത്തടത്താണ് സംഭവം. മുഹമ്മദ് ഹാബിസ് (35), ബന്ധുക്കളായ സഹല് റഹ്മാൻ (9), റാഷിദ് (9) എന്നിവർക്കാണ് പരിക്കേറ്റത്. വീട് പൊളിക്കുന്നതിനിടെ സ്ലാബ്തകർന്ന് വീഴുകയായിരുന്നു എന്നാണ് വിവരം. ഇന്ന് 11 മണിക്കാണ് സംഭവം. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. ...
Tourisam

പക്ഷികളുടെ പറുദീസയായി വെഞ്ചാലി ആമ്പൽ പാടം

തിരുരങ്ങാടി: വിദേശികളും സ്വദേശികളുമായ പക്ഷികളുടെ ഇഷ്ട കേന്ദ്രമായി മാറിയിരിക്കുകയാണ് ചെറുമുക്കിലെ ആമ്പൽ പാടം. കേരളത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നായി ചുവന്ന ആമ്പൽ കാണാൻ വരുന്ന സന്ദർശകർക്ക് ആമ്പലിൻ്റെ സൗന്ദര്യത്തിനു പുറമേ നയനാനന്ദകരമായ കാഴ്ചയൊരുക്കുകയാണ് ഇവിടുത്തെ പക്ഷിക്കൂട്ടങ്ങൾ.ചെറുമുക്ക്, കൊടിഞ്ഞി ഭാഗങ്ങളിലായി വിശാലമായി പരന്ന് കിടക്കുന്ന, നൂറേക്കറിലധികം വരുന്ന പാടശേഖരങ്ങളിൽ നീർപ്പക്ഷികളും ശൈത്യകാല സന്ദർശകരായ വിദേശ പക്ഷികളുമടക്കം 70ലേറെ പക്ഷികളെയാണ് കാണപ്പെടുന്നത്.പക്ഷി നിരീക്ഷകരായ ഡോ. ബിനു ചുള്ളക്കാട്ടിൽ, കബീറലി പി എന്നിവർ പലപ്പോഴായി ഇവിടെ നടത്തിയ സർവ്വേയിൽ നീർപ്പക്ഷികളായ ചേരക്കോഴി, വെള്ള അരിവാൾ കൊക്കൻ എന്നിവയെ ജില്ലയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന സ്ഥലമായി ചെറുമുക്ക്- വെഞ്ചാലി പാടശേഖരങ്ങളെ തിരിച്ചറിഞ്ഞിരുന്നു. ദേശാടനപ്പക്ഷികളായവെള്ളക്കൊക്കൻ കുളക്കോഴി, തവിട്ടു തലയൻ കടൽക്കാക്ക, ചെറിയ കടൽ...
Local news

നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാന്റിൽ സമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം

തിരൂരങ്ങാടി നഗരസഭയിൽ മുപ്പത്തിഏഴാം ഡിവിഷനിലെ വെഞ്ചാലിയിൽ പ്രവർത്തിക്കുന്ന നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാന്റിൽ (എം സി എഫ്‌ ) സാമൂഹ്യ വിരുദ്ധർ രാത്രിയുടെ മറവിൽ മതിൽ ചാടിക്കടന്ന് തരംതിരിച്ച് കയറ്റുമതിക്കായി മാറ്റി വെച്ച പ്ലാസ്റ്റിക് മാലിന്യങ്ങളുടെയും റിജെക്ട് വേസ്റ്റുകളുടെ യും ചാക്കുകളും കവറുകളും ആയുധങ്ങൾ ഉപയോഗിച്ച് വ്യാപകമായി നശിപ്പിക്കുന്നതായി പരാതി. ഹരിത കർമ്മ സേനാംഗങ്ങൾ വീടുകളിൽ നിന്നും ശെഖരിക്കുന്ന അജൈവ മാലിന്യങ്ങൾ പ്ലാന്റിൽ എത്തിച്ചു തരം തിരിച്ച് കയറ്റിക്കൊണ്ട് പോകുന്നതിനായി അടുക്കി വെച്ച പ്ലാസ്റ്റിക് ചാക്കുകൾ കത്തി,ബ്ലേഡ് പോലെയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുള്ളത്. ദിവസങ്ങളായി ഇത് തുടരുന്നത് മൂലം ഹരിത കർമ്മ സേന പ്രവർത്തകർക്ക് ജോലി ചെയ്യാൻ സാധിക്കാതെയും ചെയ്ത ജോലികൾ വീണ്ടും വീണ്ടും ചെയ്യേണ്ടി വരുന്നതും ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. കുറ്റവാളി...
Other

കനത്ത മഴ, വെള്ളത്തിൽ മുങ്ങി നെൽകൃഷി

മഴ ശക്തമായതോടെ നെൽവയലുകൾ വെള്ളത്തിലായതിന്റെ സങ്കടത്തിൽ കർഷകർ. കൊയ്‌തെടുക്കാനാകാത്തവിധം നെല്ല് നശിക്കുന്ന സ്ഥിതിയാണ്. തിരൂരങ്ങാടി നഗരസഭയിലുൾപ്പെട്ട പന്താരങ്ങാടി കണ്ണാടിത്തടം ദേവസ്വം പാടശേഖരത്തിലെ 50 ഏക്കറിലുള്ള കൊയ്‌ത്തിന് പാകമായ നെൽവയലിൽ വെള്ളംകയറി കൃഷി നശിച്ചു. കൊയ്‌ത്തുയന്ത്രം ഉപയോഗിച്ച് കൊയ്യുന്നതിന് കർഷകർ ശ്രമം നടത്തിയെങ്കിലും യന്ത്രം വയലിൽ ഇറക്കാനായില്ല. നനഞ്ഞ നെല്ലും വൈക്കോലും നശിക്കുന്ന സ്ഥിതിയാണ്. വായ്‌പയെടുത്ത് കൃഷിയിറക്കിയ കർഷകർ ഇത്തവണ കടക്കെണിയിലാകുന്ന സ്ഥിതിയുണ്ട്. കാർഷിക വായ്പക്ക് പുറമെ ആധാരവും സ്വർണവും പണയം വെച്ചാണ് കൃഷിയിറക്കിയത്. കൊയ്ത്ത് കഴിഞ്ഞാൽ വായ്പ തിരിച്ചടക്കാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ മഴയിൽ കൃഷി നശിച്ചതോടെ വരുമാനവും വായ്പ അടക്കാനുള്ളതും നഷ്ടമായതിന്റെ ആഘാതത്തിലാണ് കർഷകർ. വേനലിൽ വെള്ളത്തിന്റെ കുറവുകാരണം ഏറെ കഷ്ടപ്പെട്ടാണ് ഈ ഭാഗങ്ങളിൽ കൃഷി മുന്നോട്ടുപോയി...
Local news

തിരൂരങ്ങാടി നഗരസഭയിൽ ലീഗ് നേതാവായ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനും ലീഗ് കൗണ്സിലറും തമ്മിൽ വാക്കേറ്റം

തിരൂരങ്ങാടി: നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സി പി ഇസ്മയിലും വെഞ്ചലിയിലെ കൗണ്സിലർ കെ.പി.സൈതലവി (തലൈവർ) യും തമ്മിലാണ് വാക്ക് തർക്കമുണ്ടായത്. നഗരസഭ യോഗത്തിലും തുടർന്ന് ഓഫീസിൽ വെച്ചും തർക്കമുണ്ടായി. സംഭവം സ്ഥലത്തെത്തിയ വാർഡിലെ ലീഗ് പ്രവർത്തകൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായി രൂക്ഷമായ വാക്കേറ്റമാണ് ഉണ്ടായത്. താലൂക് ആശുപത്രിയിലെ മാലിന്യ പ്രശ്നം സംബന്ധിച്ചാണ് തർക്കം. മലിന ജലം നീക്കം ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇത് സംബന്ധമായി കൗണ്സിലർ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമനോട് ചോദിച്ചപ്പോൾ വ്യക്തമായ മറുപടി ലഭിച്ചില്ലത്രേ. പിന്നീട് യോഗ ശേഷവും ചോദിച്ചപ്പോൾ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൗണ്സിലരോട് മോശമായി പെരുമാറുകയും ആക്ഷേപിക്കുകയും ചെയ്തത്രേ. ഇതിനിടയിൽ ഓഫീസിലേക്ക് വന്ന വാർഡിലെ മുസ്ലിം ലീഗ് ഭാരവാഹി സംഭവം കണ്ടതോടെ ഇടപെടുകയും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനെ ശക്തമായ ഭാഷയിൽ വിമർശിക്കുകയും ചെയ...
error: Content is protected !!