Tag: Vengara sub district

വേങ്ങര ഉപജില്ലാ സ്കൂൾ കലോൽസവ നഗരിയിൽ കർമ നിരതരായി ട്രോമാ കെയർ വളണ്ടിയർമാർ
Local news

വേങ്ങര ഉപജില്ലാ സ്കൂൾ കലോൽസവ നഗരിയിൽ കർമ നിരതരായി ട്രോമാ കെയർ വളണ്ടിയർമാർ

തേഞ്ഞിപ്പലം : നാല് ദിവസങ്ങളിലായി കാലിക്കറ്റ് യൂണിവേഴ്സിറ്റി ജി.എം.എച്ച് .എസ്. സ്ക്കൂളിൽ നടന്നുവന്ന മുപ്പത്തി അഞ്ചാമത് വേങ്ങര ഉപജില്ല സ്കൂൾ കലോത്സവ നഗരിയിൽ വാഹന ഗതാഗത നിയന്ത്രണവുമായി മലപ്പുറം ജില്ലാ ട്രോമാ കെയർ തേഞ്ഞിപ്പലം സ്റ്റേഷൻ യൂണിറ്റ് വളണ്ടിയർമാർ സാന്നിധ്യമറിയിച്ചു നവംബർ നാലിന് കലോത്സവം ആരംഭിച്ചത് മുതൽ സമാപന ദിവസമായ വ്യാഴാഴ്ച അർദ്ധ രാത്രി വരെ നഗരിയിലൂടെ കടന്നു വരുന്ന വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും യാത്രാ തടസ്സമില്ലാതെ ഗതാഗത നിയന്ത്രണത്തിന് ജില്ലാ ട്രോമാ കെയർ തേഞ്ഞിപ്പലം, വേങ്ങര എന്നീ സ്റ്റേഷൻ യൂണിറ്റിൽ നിന്നുമായി ഇരുപത്തി നാലോളം വളണ്ടിയർമാരുടെ സേവനം ശ്രദ്ധേയമായി. നാല് ദിവസം തുടർച്ചയായി രാപകൽ വ്യത്യാസമില്ലാതെ കൃത്യ നിഷ്ഠതയോടെ തങ്ങളിൽ ഏല്പിച്ച ഉത്തരവാദിത്വം നിറവേറ്റിയ ട്രോമാകെയറിനുള്ള അംഗീകാരമായി സംഘാടക സമിതി ഉപഹാരം നൽകി ആദരിച്ചു. തേഞ്ഞിപ്പലം സ്റ്റേഷൻ യൂണിറ്റ് ജനറൽ സെക്...
Culture

ഇരുള നൃത്തത്തിലൂടെ പുതിയ കാൽവെപ്പുമായി വാളക്കുളം സ്കൂൾ

തേഞ്ഞിപ്പലം : ഇരുള സമുദായക്കാർ അവതരിപ്പിക്കുന്ന പരമ്പരാഗത നാടൻ കലാരൂപമായ ഇരുള നൃത്തം അവതരിപ്പിച്ചുകൊണ്ട് വാളക്കുളം കെ എച്ച് എം ഹയർ സെക്കൻഡറി സ്കൂൾ വേങ്ങര സബ് ജില്ലാ കലാമേളയിൽ കാണികളുടെ കയ്യടി വാങ്ങി. ഈ വർഷം ആദ്യമായിട്ടാണ് കലോത്സവ മാനുവലിൽ തദ്ദേശീയ കലാരൂപമായ ഇരുള നൃത്തം ഉൾപ്പെടുത്തിയത്. സംസ്കാരിക പ്രാധാന്യം കൂടി ഉൾക്കൊള്ളുന്ന ഇരുള നൃത്തത്തിൽ, തമിഴും കന്നഡയും മലയാളവും കലർന്ന ഭാഷയാണ് കുട്ടികൾ ഉപയോഗിച്ചത്. കെഎച്ച് എം ഹയർ സെക്കൻഡറി സ്കൂൾ വാളക്കുളത്തെ രമ്യ ടീച്ചറുടെ നേതൃത്വത്തിൽ വിനോദ്, ശ്രീജിത്ത് എന്നിവരാണ് വിദ്യാർത്ഥികളെ പരിശീലിപ്പിച്ചതും ജില്ലയിലേക്ക് എ ഗ്രേഡോടുകൂടി വിജയികളാക്കിയതും. ...
Other

എൽഎസ്എസ് പരീക്ഷക്ക് വന്നവർക്ക് ചോറും ചിക്കൻ കറിയും വിളമ്പി, ഭക്ഷ്യ വിഷബാധയേറ്റ്‌ അധ്യാപികയും കുട്ടികളും ചികിത്സയിൽ

വേങ്ങര: അച്ചനമ്പലത്ത് എൽ. എസ്. എസ്. പരീക്ഷ എഴുതാൻ വന്ന വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് നിരവധി വിദ്യാർത്ഥികളും അദ്ധ്യാപികയും ചികിൽസ തേടി.കണ്ണമംഗലം പഞ്ചായത്തിലെ എൽ.എസ്. എസ് പരീക്ഷ സെന്ററായ അച്ചനമ്പലം ജി.എം.യു.പി. സ്കൂളിലാണ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷ ബാധയേറ്റതായി സംശയിക്കുന്നത്. സ്കൂളിൽ ഉണ്ടാക്കിയ ഉച്ചഭക്ഷണം കഴിച്ചവർക്കാണ് ചർദ്ധിയും തളർച്ചയുമുണ്ടായത്. 9 സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പരീക്ഷ എഴുതാൻ എത്തിയിരുന്നു. 200 കുട്ടികളിൽ 195 പേരാണ് പരീക്ഷ എഴുതിയത്. പരീക്ഷ എഴുതാനെത്തിയ കുട്ടികൾക്ക് അച്ഛനമ്പലം സ്കൂൾ പി ടി എ യുടെ നേതൃത്വത്തിൽ ഉച്ചയ്ക്ക് ചോറും ചിക്കൻ കറിയും തൈരും നൽകിയിരുന്നു. മറ്റു സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ ഉള്ളതിനാൽ പി ടി എ യുടെ നേതൃത്വത്തിൽ സ്പെഷ്യലായി ചോറിനൊപ്പം ചിക്കൻ കറി നൽകിയതയിരുന്നു. ഉച്ചക്ക് 2 മണിക്ക് ശേഷമാണ് കുട്ടികൾക്ക് ചർദ്ധിയും തലവേദനയും അ...
error: Content is protected !!