Tag: Vigilance inpection

വസ്തു അളന്നു നല്‍കാന്‍ കൈക്കൂലി ; താലൂക്ക് സര്‍വേയര്‍ വിജിലന്‍സ് പിടിയില്‍
Information, Other

വസ്തു അളന്നു നല്‍കാന്‍ കൈക്കൂലി ; താലൂക്ക് സര്‍വേയര്‍ വിജിലന്‍സ് പിടിയില്‍

കൊല്ലം: അഞ്ചലില്‍ വസ്തു അളന്നു നല്‍കുന്നതുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങുന്നതിനിടയില്‍ താലൂക്ക് സര്‍വേയര്‍ വിജിലന്‍സിന്റെ പിടിയില്‍. പുനലൂര്‍ താലൂക്കിലെ സര്‍വേയര്‍ മനോജ് ലാലാണ് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ അറസ്റ്റിലായത്. കൊല്ലം വിജിലന്‍സ് ഡിവൈഎസ്പി അബ്ദുല്‍വഹാബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വസ്തു അളന്നു നല്‍കുന്നതുമായി ബന്ധപ്പെട്ട് കരവാളൂര്‍ സ്വദേശിയോട് താലൂക്ക് സര്‍വ്വേയറായ മനോജ് ലാല്‍ അയ്യായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് ഇയാള്‍ കൊല്ലം വിജിലന്‍സിനെ സമീപിച്ചത്. തുടര്‍ന്ന് വിജിലന്‍സ് നല്‍കിയ രണ്ടായിരം രൂപ അഞ്ചല്‍ മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്തു വെച്ചു പരാതിക്കാരന്‍ കൈമാറുന്നതിനിടയിലാണ് മനോജ് ലാല്‍ പിടിയിലായത് ...
Other

ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ വിജിലൻസ് പരിശോധന, ഏജന്റിൽ നിന്ന് പണം പിടികൂടി

തിരൂരങ്ങാടി ജോ ആർ ടി ഓഫീസിന് കീഴിൽ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന കോഴിച്ചെന ഗ്രൗണ്ടിൽ വിജിലന്സിന്റെ മിന്നൽ പരിശോധന നടത്തി. വേങ്ങര യിൽ ഡ്രൈവിങ് സ്കൂൾ നടത്തുന്ന എജെന്റിൽ നിന്നും പണം പിടികൂടി. 29160 രൂപയാണ് പിടികൂടിയത്. ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുക്കുന്നവരിൽ നിന്നും ഡ്രൈവിങ് സ്കൂൾ മുഖേന പണപ്പിരിവ് നടത്തി ഉദ്യോഗസ്ഥർക്ക് കൈമാരുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് നടപടി. കാടപ്പടി സ്വദേശി യാണ് പരാതി നൽകിയത്. ഒരാഴ്ചയോളം വേഷം മാറി വിജിലൻസ് ഉദ്യോഗസ്ഥർ ടെസ്റ്റ് ഗ്രൗണ്ടിൽ നടത്തിയ നിരീക്ഷണത്തെ തുടർന്നാണ് ഇന്ന് ടെസ്റ്റ് ഗ്രൗണ്ടിൽ പരിശോധന നടത്തിയത്. തിരൂരങ്ങാടി ടുഡേ. രാവിലെ 10.30 ന് തുടങ്ങിയ പരിശോധന 3.30 വരെ തുടർന്നു. മിന്നൽ പരിശോധനയിൽ, ഡ്രൈവിങ് പാസാകുന്ന ഓരോ വ്യക്തിയിൽ നിന്നും ഡ്രൈവിങ് സ്കൂൾ മുഖേന 600 രൂപ ഉദ്യോഗസ്ഥർക്ക് നൽകുന്നതായി കണ്ടെത്തി. തിരൂരങ്ങാടി ടുഡേ. ഒരു ദിവസം 120 മുതൽ 140 വരെ അപേക്ഷകർ ഉണ്ടാകാറുണ്ട്...
error: Content is protected !!