Wednesday, April 1

Tag: Vote

മൊബൈല്‍ ഫോണ്‍ ബൂത്തിന് പുറത്ത്: സൂക്ഷിപ്പ് ചുമതല കുടുംബശ്രീ വോളണ്ടിയര്‍മാര്‍ക്ക്
Information

മൊബൈല്‍ ഫോണ്‍ ബൂത്തിന് പുറത്ത്: സൂക്ഷിപ്പ് ചുമതല കുടുംബശ്രീ വോളണ്ടിയര്‍മാര്‍ക്ക്

നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ എത്തുന്ന വോട്ടര്‍മാരുടെ മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുന്ന ചുമതല കുടുംബശ്രീ വോളണ്ടിയര്‍മാര്‍ക്ക്. ജില്ലാ കളക്ടര്‍ വിനയ് ഗോയലിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് മലപ്പുറം ജില്ലയിലെ 3689 ബൂത്തുകളിലും വോളണ്ടിയര്‍മാരുടെ സേവനം കുടുംബശ്രീ മെമ്പര്‍മാര്‍ മുഖേന ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. കുടുംബശ്രീയാണ് ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും ഗര്‍ഭിണികള്‍ക്കും സേവനം നല്‍കുന്നത്. വോട്ട് ചെയ്യാന്‍ ബൂത്തിലേക്ക് കയറുന്ന പത്തുപേരുടെ വീതം മൊബൈല്‍ ഫോണുകള്‍ ബൂത്തിന് പുറത്ത് പ്രത്യേക പൗച്ചില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ സൂക്ഷിക്കും. മൊബൈല്‍ ഫോണുകള്‍ സൂക്ഷിക്കുന്ന സംവിധാനത്തിന്റെ മേല്‍നോട്ട ചുമതല ബി.എല്‍.ഒ മാര്‍ക്കായിരിക്കും. ടോക്കണ്‍ സംവിധാനത്തിലൂടെ ആയിരിക്കും മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുക. വോട്ട് ചെയ്തതിനുശേഷം ടോക്കണ്‍ തിരികെ നല്‍കി മൊബൈല്‍ ഫോണ്‍ കൈപ്പറ്റാം. പോളിംഗ് ബ...
Other

എആർ നഗറിലും ഊരകത്തും ഉൾപ്പെടെ ഉപ തിരഞ്ഞെടുപ്പ് 28 ന്

കരുളായി പഞ്ചായത്തിൽ ഭരണം തീരുമാനിക്കുന്ന തിരഞ്ഞെടുപ്പ് സംസ്ഥാനത്ത് ഇടുക്കി, കാസർകോട് ഒഴികെയുള്ള 12 ജില്ലകളിലെ 28 തദ്ദേശ വാർഡുകളിൽ ഈ മാസം 28ന് 0ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. വിജ്ഞാപനം നാളെ പുറപ്പെടുവിക്കും. നാമനിർദേശ പത്രിക 9 വരെ സമർപ്പിക്കാം. 10ന് സൂക്ഷ്മ പരിശോധന. പ്രതിക 13 വരെ പിൻവലിക്കാം. വോട്ടെണ്ണൽ മാർച്ച് ഒന്നിന് രാവിലെ 10 മണിക്ക് നടത്തും. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ അറിയിച്ചു. ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിൽ ഉൾപ്പെട്ട പഞ്ചായ ത്ത് പ്രദേശത്ത് മുഴുവൻ പെരുമാറ്റ ചട്ടം ബാധകമായിരിക്കും. മലപ്പുറം ജില്ലയിൽ 4 പഞ്ചായത്ത് വാർഡുകളിലാണ് ഉപതിരഞ്ഞെപ്പ് നടക്കുന്നത്. അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്ത് - 07.കുന്നുംപുറം, കരുളായി ഗ്രാമപഞ്ചായത്ത് - 12.ചക്കിട്ടാമല, തിരുനാവായ ഗ്രാമപഞ്ചായത്ത് - 11.അഴകത...
error: Content is protected !!