Tag: voting machines

വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കാന്‍ ജില്ലയിലും സ്ഥിരം സംവിധാനമായി
Information

വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കാന്‍ ജില്ലയിലും സ്ഥിരം സംവിധാനമായി

മലപ്പുറം : തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടിങ് യന്ത്രങ്ങളുടെ പരിശോധനയ്ക്കും ഇവിഎം/വിവിപാറ്റ് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്നതിനുമായി ജില്ലയില്‍ സ്ഥിരം കെട്ടിടം യാഥാര്‍ത്ഥ്യമായി. മലപ്പുറം സിവില്‍ സ്റ്റേഷനിലാണ് ഇവിഎം/വിവിപാറ്റ് വെയര്‍ഹൗസ് ഒരുക്കിയിട്ടുള്ളത്. മലപ്പുറം ഗവ.കോളജ് ഓഡിറ്റോറിയം, പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് പഴയ കെട്ടിടം, സിവില്‍ സ്റ്റേഷനിലെ ഗോഡൗണ്‍, കോട്ടക്കുന്ന് ഡി.ടി.പി.സി ഹാള്‍ എന്നിങ്ങനെ വിവിധയിടങ്ങളിലായി വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്ഥിതി ഇതോടെ ഇല്ലാതാകും. തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടിങ് യന്ത്രങ്ങള്‍ പരിശോധിക്കുന്നതിനായി വിശാലമായ പന്തലൊരുക്കുന്നതിനുള്ള അധിക ചെലവും ഒഴിവാക്കാനാകും. മൂന്ന് നിലകളിലായി 1899 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള കെട്ടിടത്തിന് ഏഴ് കോടി രൂപയാണ് നിര്‍മ്മാണച്ചെലവ്. പൊതുമരാമത്ത് വകുപ്പിനായിരുന്നു കെട്ടിടത്തിന്റെ നിര്‍മ്മാണച്ചുമതല...
Information

വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കാന്‍ മൂന്ന് ജില്ലകളില്‍ കൂടി ഇവിഎം/വിവിപാറ്റ് വെയര്‍ഹൗസുകള്‍

മലപ്പുറം : വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്നതിനായി മലപ്പുറം, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഇവിഎം/വിവിപാറ്റ് വെയര്‍ഹൗസുകളുടെ ഉദ്ഘാടനം മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ നിര്‍വഹിച്ചു. മലപ്പുറം സിവില്‍ സ്റ്റേഷനിലെ ഇവിഎം/വിവിപാറ്റ് വെയര്‍ഹൗസില്‍ നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ വി. ആര്‍. പ്രേംകുമാര്‍ അധ്യക്ഷനായി. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലെ വെയര്‍ഹൗസുകളുടെ ഉദ്ഘാടനം ഓണ്‍ലൈനായാണ് നിര്‍വഹിച്ചത്. തെരഞ്ഞെടുപ്പ് സംവിധാനം സുതാര്യമാക്കുന്നതില്‍ വെയര്‍ഹൗസുകള്‍ക്ക് ഏറെ പ്രധാന്യമുള്ളതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. വോട്ടിങ് യന്ത്രങ്ങള്‍ വിവിധയിടങ്ങളില്‍ സൂക്ഷിക്കേണ്ടി വരുമ്പോള്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് ഇതിലൂടെ പരിഹാരമാകും. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ക്ക് മുന്‍കൂര്‍ അനുമതിയോടെ വെയര്‍ഹൗസുകളിലെത്തി വോട്ടിങ് യന്ത്രങ്ങള്‍ ...
error: Content is protected !!