ഉലമ ഉമറാ ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്താന്‍ അനുവദിക്കില്ല: എസ്എംഎഫ് ജില്ലാ കമ്മിറ്റി
തിരൂരങ്ങാടി : സമൂഹത്തില്‍ ധാര്‍മിക ചിന്തയും സാംസ്‌കാരിക ബോധവും ഉണ്ടാക്കിയതില്‍ മുഖ്യ പങ്ക് വഹിച്ചത് മഹല്ലുകളാണെന്നും, സമസ്തക്ക് കീഴില്‍ മഹല്ലുകള്‍ ഭദ്രമാവാന്‍ ഉലമ ഉമറാ ബന്ധങ്ങള്‍ പൂര്‍വ്വോപരി ശക്തിപ്പെടുത്തണമെന്നും ഉലമാ ഉമറാ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ ചില തല്പര കക്ഷികള്‍ ശ്രമിക്കുന്നത് ദുഖകരമാണെന്നും വിഘടന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ നിന്ന് മാറി നില്‍ക്കണമെന്നും സുന്നി മഹല്ല് ഫെഡറേഷന്‍ മലപ്പുറം ജില്ലാ കൗണ്‍സില്‍ യോഗം ആഹ്വാനം ചെയ്തു. സമുദായത്തിന്റെ കെട്ടുറപ്പിനും വിദ്യാഭ്യാസ പുരോഗതിക്കും ആവശ്യമായ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തി മഹല്ലുകള്‍ ശക്തിപ്പെടുത്തണം.വിവിധ മേഖലകളിലുള്ള വികാസങ്ങളും പുരോഗതികളും ഉള്‍ കൊണ്ടാവണം പുതിയ തലമുറയെ അഭിമുഖീകരിക്കേണ്ടതെന്നും യോഗം വിലയിരുത്തി.ചെമ്മാട് ദാറുല്‍ ഹുദായില്‍ നടന്ന എസ്.എം.എഫ് മലപ്പുറം ജില്ലാ വാര്‍ഷിക കൗണ്‍സില്‍ സംഗമത്തില്‍ പ്രസിഡന്റ് സയ്യിദ്...