ജില്ലയിലെ മുഴുവന്‍ വീടുകളിലും കുടിവെള്ളമെത്തിക്കും: ജല അതോറിറ്റി എംഡി
ജില്ലയിലെ മുഴുവന്‍ വീടുകളിലും കുടിവെള്ളമെത്തിക്കുന്ന ജല്‍ ജീവന്‍ മിഷന്‍ പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ ജല അതോറിറ്റി മാനേജിങ് ഡയറക്ടര്‍ എസ്. വെങ്കടേസപതിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. പദ്ധതിയില്‍ 7.97 ലക്ഷം പേര്‍ക്കാണ് ജില്ലയില്‍ കുടിവെള്ളം നല്‍കാനുള്ളത്. ഇതില്‍ 2.83 ലക്ഷം കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്. ബാക്കിയുള്ളവ ഉടന്‍ നല്‍കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് എസ്.വെങ്കടേസപതി യോഗത്തില്‍ അറിയിച്ചു. ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജല്ലാകലക്ടറെ യോഗത്തില്‍ ചുമതലപ്പെടുത്തി.
കേന്ദ്രസര്‍ക്കാരിന്റെ 45 ശതമാനം വിഹിതവും സംസ്ഥാന സര്‍ക്കാരിന്റെ 30 ശതമാനം വിഹിതവും ഗ്രാമപഞ്ചായത്തിന്റെ 15 ശതമാനം വിഹിതവും അടക്കം ആകെ 90 ശതമാനം ഗവണ്‍മെന്റ് സബ്‌സിഡിയും 10 ശതമാനം ഗുണഭോക്തൃ വിഹിതവും എടുത്ത് മൂന്നുവര്‍ഷം കൊണ്ട് കേരളത്തിലെ 50 ലക്ഷം വരുന്ന മുഴുവന്‍ ഗ്രാമീണ കുടും...