Tag: Wayanad by election

എതിരാളികളെ നിഷ്പ്രഭരാക്കി വയനാടിന്റെ നാല് ലക്ഷത്തിലധികം പ്രിയം നേടി പ്രിയങ്ക ; നന്ദി പറഞ്ഞ് നിയുക്ത എംപി
Kerala

എതിരാളികളെ നിഷ്പ്രഭരാക്കി വയനാടിന്റെ നാല് ലക്ഷത്തിലധികം പ്രിയം നേടി പ്രിയങ്ക ; നന്ദി പറഞ്ഞ് നിയുക്ത എംപി

വയനാട് ; വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ എതിരാളികളെ നിഷ്പ്രഭരാക്കി റെക്കോര്‍ഡ് ഭൂരിപക്ഷവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധി വിജയിച്ചു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചപ്പോള്‍ ലഭിച്ച ഭൂരിപക്ഷം മറികടന്ന് 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് കന്നിയങ്കത്തില്‍ പ്രിയങ്ക ഗാന്ധി വിജയമുറപ്പിച്ചത്. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 6,47,445 വോട്ടുകള്‍ നേടി 3,64,422 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഗാന്ധി വിജയിച്ചത്. ഈ റെക്കോഡ് ഭൂരിപക്ഷമാണ് ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി മറികടന്നത്. റെക്കോഡ് ഭൂരിപക്ഷത്തിന്റെ വിജയം നേടിയതിന് പിന്നാലെ വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി രംഗത്തെത്തി. തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദിയുണ്ടെന്നും ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണെന്നും പ്രിയങ്ക ഗാന്ധി എക്‌സില്‍ കുറിച്ചു. അഞ്ചു ലക്ഷം ഭൂരിപക്ഷത്തിന് പ...
Malappuram

ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ശനിയാഴ്ച; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മലപ്പുറം : വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നവംബര്‍ 23 ന് ശനിയാഴ്ച രാവിലെ എട്ടിന് തുടങ്ങും. ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടുകള്‍ എണ്ണുന്നത് നിലമ്പൂര്‍ അമല്‍ കോളെജിലാണ്. വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ ഇലക്ഷന്‍ ഓഫീസറായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് അറിയിച്ചു. രാവിലെ ഏഴ് മണിയോടെ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമുകള്‍ തുറക്കും. ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ എന്നീ മൂന്ന് നിയോജക മണ്ഡലങ്ങള്‍ക്കായി മൂന്ന് ഹാളുകളാണ് കൗണ്ടിങിനായി സജ്ജീകരിച്ചിട്ടുള്ളത്. ബന്ധപ്പെട്ട മണ്ഡലങ്ങളുടെ ഉപവരണാധികാരികള്‍ നേതൃത്വം നല്‍കും. ഓരോ ഹാളിലും 14 വീതം ടാബിളുകള്‍ ഉണ്ടാകും. ഒരു കൗണ്ടിങ് സൂപ്രവൈസര്‍, ഒരു കൗണ്ടിങ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്‌സര്‍വര്‍ എന്നിങ്ങനെ മൂന്ന് ഉദ്യോഗസ്ഥരാണ് ഓരോ ടാബിളിലും ഉണ്ടാകുക. മൂന്ന് മണ്ഡലങ്ങളിലെയും വോട്ടിങ് യന്ത്ര...
Malappuram

ഉപതെരഞ്ഞെടുപ്പ്: ജില്ലയില്‍ 6,45,755 വോട്ടര്‍മാര്‍ നാളെ ബൂത്തിലേക്ക് ; രാവിലെ 7 മണിക്ക് വോട്ടെടുപ്പ് തുടങ്ങും

മലപ്പുറം : വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നാളെ നടക്കും. മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയോജക മണ്ഡലങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ് വയനാട് പാര്‍ലമെന്റ് മണ്ഡലം. ഈ മൂന്ന് മണ്ഡലങ്ങളിലെ 6,45,755 പേരാണ് പോളിങ് ബൂത്തിലേക്ക് പോകുന്നത്. ഇവരില്‍ 3,20,214 പേര്‍ പുരുഷമാരും 3,25,535 പേര്‍ സ്ത്രീകളും 6 പേര്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാരുമാണ്. വോട്ടെടുപ്പിനുള്ള മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെയാണ് പോളിങ്. പുലര്‍ച്ചെ 5.30 ന് മോക് പോള്‍ ആരംഭിക്കും. വോട്ടിങ് യന്ത്രങ്ങള്‍ ഉള്‍പ്പെടെ പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് (ചൊവ്വ) പൂര്‍ത്തിയായി. ഏറനാട് നിയോജക മണ്ഡലത്തിലെ ബൂത്തുകളിലേക്കുള്ള സാമഗ്രികള്‍ മഞ്ചേരി ചുള്ളക്കാട് ജി.യു.പി സ്‌കൂളിലും നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലങ്ങളിലേത് നിലമ്പൂര്‍ അമല്‍ കോളെജിലുമാണ് പോളിങ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം...
Politics

ഉപതെരഞ്ഞെടുപ്പ്; പ്രിയങ്ക ഗാന്ധി, രാഹുൽ മാങ്കൂട്ടത്തിൽ, രമ്യ ഹരിദാസ് സ്ഥാനാർഥികൾ

തിരുവനന്തപുരം:  വയനാട് ലോക്സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേയും ഉപതിരഞ്ഞെടുപ്പ് സ്ഥാനാർഥികളെ കോണ്ഗ്രസ് പ്രഖ്യാപിച്ചു. പ്രിയങ്ക ഗാന്ധിയാണ് വയനാട്ടിലെ ലോക്സഭ സ്ഥാനാർഥി. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ രമ്യ ഹരിദാസും യുഡിഎഫ് സ്ഥാനാർഥികളാകും.വിജയ സാധ്യത പരിഗണിച്ചാണ് സ്ഥാനാർഥി പ്രഖ്യാപനം. എഐസിസി നിയമിച്ച സര്‍വേ ഏജന്‍സിയുടെ സര്‍വേയും നിർ‌ണായകമായി. ഷാഫി പറമ്പിലിന്റെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും പിന്തുണ രാഹുലിന് തുണയായി. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട രമ്യയ്ക്ക് ഒരവസരം കൂടി നൽകിയിരിക്കുകയാണ് കോൺഗ്രസ്. പ്രിയങ്ക ആദ്യമായി മത്സരിക്കുന്നത് കേരളത്തിൽ നിന്നാണെന്ന പ്രത്യേകതയുണ്ട്. ഇത് കോണ്ഗ്രസ് പ്രവർത്തകരിൽ ആവേശം ഉണ്ടാക്കിയിട്ടുണ്ട്....
error: Content is protected !!