Tag: wayanad landslide

വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം ; സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി കൂടികാഴ്ച നടത്തും
Kerala

വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം ; സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി കൂടികാഴ്ച നടത്തും

തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ പുനരധിവാസ പദ്ധതിയുടെ രൂപരേഖ ചീഫ് സെക്രട്ടറി അവതരിപ്പിച്ചിരുന്നു. ഇതു വിശദമായി ചര്‍ച്ച ചെയ്ത ശേഷമാണ് ഇന്ന് അംഗീകാരം നല്‍കിയത്. രണ്ട് ടൗണ്‍ഷിപ്പുകളിലായി ആയിരം ചതുരശ്ര അടിയില്‍ ഒറ്റനിലയുള്ള വീടുകളാണ് പദ്ധതിയിലുള്ളത്. മൂന്നരയ്ക്ക് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പദ്ധതിയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കും. അതേസമയം, ദുരിതബാധിതര്‍ക്ക് വീട് വച്ചു നല്‍കുന്നത് ഉള്‍പ്പെടെ സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി ഇന്ന് സെക്രട്ടേറിയറ്റില്‍ കൂടിക്കാഴ്ച നടത്തും. 50 വീടുകളില്‍ കൂടുതല്‍ നിര്‍മ്മിക്കാമെന്ന് വാഗ്ധാനം ചെയ്തവരെയാണ് ആദ്യഘട്ടത്തില്‍ കാണുന്നത്. പുനരധിവാസ പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി ഇവരോടു വിശദീകരിക്കും. കര്‍ണാടക സര്‍ക്...
Kerala

വയനാട് ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം

തിരുവനന്തപുരം: ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ദുരന്തമുണ്ടായപ്പോള്‍ മുതല്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യമാണ് 5 മാസത്തിനുശേഷം അംഗീകരിച്ചത്. കേന്ദ്രസംഘം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണു പ്രഖ്യാപനം. കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് ആഭ്യന്തരമന്ത്രാലയം കേരളത്തിന് കത്ത് നല്‍കി. എന്നാല്‍ പ്രത്യേക ധനസഹായ പാക്കേജ് അനുവദിക്കുന്നതില്‍ ഇപ്പോഴും വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. കേന്ദ്ര മന്ത്രിസഭാ സമിതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ വയനാട് ഉരുള്‍പ്പൊട്ടല്‍, അതിതീവ്ര ദുരന്തമായി കണക്കാക്കുന്നുവെന്നാണ് കത്തിലുള്ളത്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി എസ്ഡിആര്‍എഫിലേക്കു പണം കൈമാറിയെന്നും കത്തില്‍ പറയുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഡോ.രാജേഷ് ഗുപ്ത, സംസ്ഥാന റവന്യു പ്രിന്‍സിപ്പല്‍ സെക്രട്...
Kerala

പ്രാർഥനകൾ വിഫലം ; ശ്രുതിയെ തനിച്ചാക്കി ജൻസൺ മരണത്തിന് കീഴടങ്ങി

പ്രാർഥകൾ വിഫലമാക്കി മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിൽ മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ 9 പേർ നഷ്ടമായ ശ്രുതിയെ തനിച്ചാക്കി ജൻസൺ മരണത്തിന് കീഴടങ്ങി. വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നു. 8. 57 ന് മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. കൽപ്പറ്റ വെള്ളാരം കുന്നിൽ വാഹനാപകടത്തിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം ഉണ്ടായത് ഇന്നലെ വൈകുന്നേരമാണ് ജൻസണും ശ്രുതിയും സഞ്ചരിച്ചിരുന്ന വാൻ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചത്. കോഴിക്കോട് ബന്ധുവിന്‍റെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. വെള്ളാരം കുന്നിലെ വളവില്‍ വെച്ചാണ് അപകടം ഉണ്ടായത്. ശ്രുതി അടക്കം 9 പേർക്കാണ് ഒമ്നി വാനും അപകടത്തിൽ പരുക്കേറ്റത്. ശ്രുതിയുടെ ബന്ധു ലാവണ്യക്കും പരിക്കേറ്റിരുന്നു. ദുരന്തത്തിൽ ലാവണ്യക്കും മാതാപിതാക്കളെയും സഹോദരനെയും നഷ്ടപ്പെട്ടിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തില്‍ വ...
Malappuram

വയനാടിലെ ദുരിതബാധിതരായ വിദ്യാര്‍ത്ഥികള്‍ക്കായി പഠനോപകരണങ്ങള്‍ നല്‍കി ചെട്ടിയാന്‍ കിണര്‍ ഗവ. ഹൈസ്‌കൂള്‍

വയനാടിലെ ദുരിതബാധിതരായ വിദ്യാര്‍ത്ഥികളായി പഠനോപകരണങ്ങള്‍ നല്‍കി ചെട്ടിയാന്‍ കിണര്‍ ഗവ. ഹൈസ്‌കൂള്‍. വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ചെട്ടിയാന്‍ കിണര്‍ ഗവ. ഹൈസ്‌കൂള്‍ ജൂനിയര്‍ റെഡ് ക്രോസ്, അംഗങ്ങള്‍ ദുരിത ബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ സംഭാവന നല്‍കിയത്. തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.പി അനിത പഠനോപകരണങ്ങള്‍ സ്വീകരിച്ചു. ഹെഡ്മാസ്റ്റര്‍ ഫോറം കണ്‍വീനര്‍മാരായ അബ്ദുല്‍ റഷീദ് കെ, അനില്‍ കുമാര്‍ എന്‍.പി, മുഹ്‌യദീന്‍.എ, വിദ്യാര്‍ത്ഥി പ്രതിനിധികളായ മെഹ്‌റിന്‍, ആയിഷ മിന്‍ഹ, നാസിം ഇര്‍ഫാന്‍, ആദര്‍ശ്, സബ മെഹ്‌റിന്‍, ജൂനിയര്‍ റെഡ് ക്രോസ് കൗണ്‍സിലര്‍ അസൈനാര്‍ എടരിക്കോട് എന്നിവര്‍ സംബന്ധിച്ചു....
error: Content is protected !!