Tuesday, January 20

Tag: Wedding reception

മലപ്പുറത്ത് വിവാഹ സല്‍ക്കാരത്തിലെ ഭക്ഷണം കഴിച്ച് 80 ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധ
Health,

മലപ്പുറത്ത് വിവാഹ സല്‍ക്കാരത്തിലെ ഭക്ഷണം കഴിച്ച് 80 ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധ

മലപ്പുറം: വിവാഹ സല്‍ക്കാരത്തിലെ ഭക്ഷണം കഴിച്ച് 80 ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധ. മലപ്പുറം മാറഞ്ചേരി പഞ്ചായത്തിലെ തുറുവാണം ദ്വീപിലെ വധുവിന്റെ വീട്ടില്‍ നിന്ന് എടപ്പാള്‍ കാലടിയിലെ വരന്റെ വീട്ടിലെത്തി ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ആരുടേയും സ്ഥിതി ഗുരുതരമല്ല മെയ് 17നായിരുന്നു വിവാഹം. ഇന്നലെ വൈകിട്ട് മുതലാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടത്. ഛര്‍ദിയും വയറളിക്കവുമുള്ളവരെ പൊന്നാനി താലൂക്ക് ആശുപത്രി, മാറഞ്ചേരി, എടപ്പാള്‍ ആശുപത്രി തുടങ്ങിയ സ്ഥലങ്ങളില്‍ ചികില്‍സയിലാണ്....
Breaking news

വിവാഹ സൽക്കാരത്തിൽ ഭക്ഷ്യ വിഷബാധ, രണ്ടര വയസ്സുകാരൻ മരിച്ചു.

ചിക്കൻ റോളിൽനിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇത് വിതരണം ചെയ്ത 3 കടകളും അടച്ചു പൂട്ടിച്ചു. കോഴിക്കോട് - വീരമ്പ്രത്ത്‌ ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരന്‍ മരിച്ചു. നരിക്കുനി ഇയ്യാട് കുണ്ടായി ചങ്ങളംകണ്ടി അക്ബറിന്‍റെ മകന്‍ മുഹമ്മദ് യമീനാണ് മരിച്ചത്. വ്യാഴാഴ്ച വീടിനടുത്തുള്ള ബന്ധുവീട്ടിലെ വിവാഹത്തില്‍ പങ്കെടുത്ത് തച്ചംപൊയിലിലുള്ള വധുവിന്‍റെ വീട്ടില്‍ മുഹമ്മദ്‌ യമീനും കുടുംബവും വിരുന്നിന് പോയിരുന്നു. ഇവിടെ നിന്ന് കഴിച്ച ചിക്കൻ റോളിൽനിന്ന് വിഷബാധയേറ്റതാണെന്ന് കരുതുന്നതായി ബന്ധുക്കള്‍ പറഞ്ഞു. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത കുട്ടിയുടെ സഹോദരി എട്ടുവയസുകാരി ഇസ ഫാത്തിമ അടക്കം12 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചികിത്സയിലുള്ള ആരുടെയും ആരോഗ്യ നില ഗുരുതരമല്ലെന്നാണ് വിവരം. ഇന്നലെയാണ് ഒരു വിവാഹവീട്ടിൽ നിന്നും നരിക്കുനി വീരമ്പ്രം സ്വദേശി അക്ബറിൻ്റെ വീട്ടിലേക്ക് ഭക്ഷണം പാർസലാ...
error: Content is protected !!