ഏഴ് പുതിയ ഫീച്ചറുകളും ആയി വാട്‌സ്ആപ്പ് എത്തുന്നു
ഈ വര്‍ഷം ഏഴ് പുതിയ ഫീച്ചറുകളും ആയി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്. ചാറ്റ് ലോക്ക്, എഡിറ്റ് ബട്ടണ്‍, എച്ച് ഡി ഫോട്ടോകള്‍, സ്‌ക്രീന്‍ പങ്കിടല്‍ തുടങ്ങി ചില സവിശേഷമായ അപ്‌ഡേറ്റുകളാണ് വാട്‌സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്.
ചാറ്റ് ലോക്ക്
ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വ്യക്തിപരമായ ചാറ്റുകള്‍ ലോക്ക് ചെയ്യാനുള്ള സൗകര്യമാണ് ഇതിലൂടെ വാട്‌സ്ആപ്പ് നല്‍കുന്നത്. ഇത് പ്രവര്‍ത്തനക്ഷമമാക്കുന്നതിനായി ചാറ്റിന്റെ പ്രൊഫൈല്‍ സെക്ഷനില്‍ പോയി ചാറ്റ് ലോക്ക് ഫീച്ചറില്‍ ടാപ്പ് ചെയ്താല്‍ മതിയാകും. ചാറ്റ് ലോക്ക് ഫീച്ചര്‍ ആക്റ്റിവേറ്റ് ചെയ്യുന്നതോടെ ചാറ്റുകള്‍ ഒരു പ്രത്യേക ഫോള്‍ഡറിലേക്ക് മാറും.
എച്ച് ഡി ഫോട്ടോ അയക്കല്‍
എച്ച് ഡി ക്വാളിറ്റിയിലുള്ള ഫോട്ടോകള്‍ അയക്കാനുള്ള ഒരു ഓപ്ഷന്‍ കൂടി ഇപ്പോള്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുകയാന്‍്. എന്നാല്‍ വാട്ട്സ്ആപ്പില്...