ഭാര്യയുടെ അശ്ലീലവീഡിയോ കണ്ട ഭര്‍ത്താവ് ആത്മഹത്യ ചെയ്‌തു; കാമുകന്‍ അറസ്റ്റില്‍
കാമുകനും ഭാര്യയും തമ്മിലുള്ള ശാരീരിക ബന്ധത്തിന്റെ വീഡിയോ കണ്ടതിനെ തുടർന്നാണ് ആത്മഹത്യ
തിരുവനന്തപുരം- യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രേരണ കുറ്റത്തിന് ഭാര്യയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് നഗരിക്കുന്ന് പഴവടി കുന്നുംപുറത്ത് വീട്ടില്‍ കെ. വിഷ്ണു(30)വിനെ ശ്രീകാര്യത്തു നിന്നും വിളപ്പില്‍ശാല പൊലീസ് അറസ്റ്റ് ചെയ്തത്. 2019ല്‍ മണക്കാട് ഉഷാഭവനില്‍ കെ.ശിവപ്രസാദി(35)ന്റെ ആത്മഹത്യയിലാണ് പ്രേരണാകുറ്റം ചുമത്തിയത്. ശിവപ്രസാദിന്റെ മരണത്തിനു ഉത്തരവാദികള്‍ ഭാര്യയും കാമുകന്‍ വിഷ്ണുവുമാണെന്ന് ശിവപ്രസാദ് ആത്മഹത്യ ചെയ്ത മുറിയുടെ ഭിത്തിയില്‍ എഴുതി വെച്ചിരുന്നു. സംഭവ ശേഷം ഇരുവരും ഒളിവില്‍ പോയിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ.
2019-സെപ്റ്റംബര്‍ എട്ടിനാണ് വിളപ്പില്‍ശാല പുറ്റുമ്മേല്‍ക്കോണം ചാക്കിയോടുള്ള വീട്ടില്‍ ഡ്രൈവറായ ശിവപ്രസാദിനെ തൂങ്ങിമരിച്ച നിലയില്‍ആണ് കണ്ടത്. ശിവപ്രസ...