വിങ്‌സ് മലപ്പുറം പദ്ധതി ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് പുതിയ ചിറകുകള്‍ നല്‍കും: പി.കെ കുഞ്ഞാലിക്കുട്ടി
ജില്ലാ പഞ്ചായത്ത് ഹയര്‍സെക്കന്‍ഡറി കരിയര്‍ ഗൈഡന്‍സ് സെല്ലുമായി ചേര്‍ന്ന് കേന്ദ്ര സര്‍വകലാശായിലേക്കുള്ള പൊതുപരീക്ഷക്ക് അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന വിങ്‌സ് മലപ്പുറം പദ്ധതി ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് ഉയരങ്ങളിലേക്ക് പറക്കാന്‍ പുതിയ ചിറകുകള്‍ നല്‍കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ പറഞ്ഞു. സി.യു.ഇ.ടി പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാര്‍ത്ഥികളുടെ ജില്ലാതല സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസമേഖലയില്‍ ഇത്തരം നൂതന പദ്ധതികള്‍ ഏറ്റെടുക്കുന്ന മലപ്പുറം ജില്ലാ പഞ്ചായത്ത് കേരളത്തിലെ മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാതൃകയാണെന്നും എം.എല്‍.എ പറഞ്ഞു. മലപ്പുറം ഇന്‍കല്‍ ക്യാമ്പസിലെ എ.ഐ ഇന്റര്‍നാഷണല്‍ കോളേജില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ജില്ലയിലെ 200 സ്‌കൂളുകളില്‍ നിന്നായി ആയിരത്തി &nb...