വിസ്ഡം: സംസ്ഥാന ട്രഷററേഴ്സ് മീറ്റ് സംഘടിപ്പിച്ചു
മലപ്പുറം : വിസ്ഡം ഇസ്‍ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമിതി ജില്ലാ മണ്ഡലം ട്രഷറര്‍മാരുടെ സംസ്ഥാന സംഗമം വേങ്ങര മസ്ജിദുല്‍ ഹക്മയില്‍ സംഘടിപ്പിച്ചു.വിസ്ഡം ദഅ്‍വ പ്രവര്‍ത്തന ഫണ്ട്, കേരള സകാത് സെല്‍ എന്നിവയുടെ അടുത്ത ആറുമാസ കാലത്തെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു.വിസ്ഡം ഇസ്‍ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജന. സെക്രട്ടറി ടി. കെ അഷ്‌റഫ് സംഗമം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറര്‍ കെ. സജ്ജാദ് അധ്യക്ഷത വഹിച്ചു. സി.പി സലീം, റഷീദ് കൊടക്കാട്, അബ്ദുല്ല ഫാസില്‍, ഹാമിദ് എം.സി.സി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. അബ്ദുല്ല കേശവദാസപുരം, റിയാസ് തൃശൂര്‍, മുജീബ് റഹ്‍മാന്‍ പാലക്കാട്, കെ.കെ അശ്റഫ് കണ്ണൂര്‍, നാസിം കൊല്ലം, സകരിയ്യ കല്ലായി, തുടങ്ങിയവര്‍ സംസാരിച്ചു....

