Saturday, December 6

Tag: Women missing

ഒരു വർഷം കഴിഞ്ഞിട്ടും കാണാതായ വയോധികയെ കുറിച്ച് വിവരമില്ല, കുടുംബം ഹൈക്കോടതിയെ സമീപിച്ചു
Other

ഒരു വർഷം കഴിഞ്ഞിട്ടും കാണാതായ വയോധികയെ കുറിച്ച് വിവരമില്ല, കുടുംബം ഹൈക്കോടതിയെ സമീപിച്ചു

റുഖിയ തിരോധാനം: ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ തിരൂരങ്ങാടി: തിരൂരങ്ങാടിയിൽ നിന്നും ഒരു വർഷം മുമ്പ് കാണാതായ പനമ്പുഴ റോഡ് വടക്കേതല റുഖിയ (75) യുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിൽ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. പ്രാദേശിക പോലീസിൻ്റെ ഇതുവരെയുള്ള അന്വേഷണം ശരിയായ ദിശയിലായിരുന്നില്ലെന്നും കൃത്യമായ അന്വേഷണത്തിന് ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടാണ് റുഖിയയുടെ മകൻ യാസർ അറഫാത്ത് ഹൈക്കോടതിയെ സമീപിച്ചത്. 2024 ജൂൺ മാസം 21 ൻ ഉച്ചയ്ക്ക് 3 മണിക്ക് ശേഷമാണ് റുഖിയയെ കാണാതാകുന്നത്. ഉടൻ തന്നെ മകൻ യാസർ അറഫാത്ത് തിരൂരങ്ങാടി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും പോലീസും സന്നദ്ധ സംഘടനാ പ്രവർത്തകരും നാട്ടിലും പരിസര പ്രദേശങ്ങളിലും ഊർജ്ജിത തെരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. പരിസരങ്ങളിലെ സി.സി.ടി.വിക...
Crime

നരബലി നടത്തിയ ഭഗവൽ സിംഗ് ഫേസ്‌ബുക്കിൽ ‘പുരോഗമന വാദി യായ’ കവി; സ്ത്രീകളെ എത്തിച്ചത് നീലച്ചിത്രത്തിൽ അഭിനയികനെന്ന പേരിൽ

തിരുവല്ല: കേരള മനസാക്ഷിയെ ഞെട്ടിച്ച നരബലിയിലെ പ്രധാന പ്രതികളിൽ ഒരാളായ ഭഗവൽ സിംഗ്, നാട്ടുകാർക്ക് തിരുമ്മൽ ചികിത്സകൻ, പുരോഗമനവാദി, ഫെയ്സ്ബുക്കിൽ ഹെക്കു കവി, സിപിഎം പ്രവർത്തകൻ… അങ്ങിനെ നീളുന്നു ഭഗവൽ സിംഗിന്റെ വിശേഷണങ്ങൾ. ആദ്യ ഭാര്യ വേർപിരിഞ്ഞ ശേഷം രണ്ടാം ഭാര്യ ലൈലയുമൊത്ത് തിരുവല്ലയിൽ അയൽവാസികൾക്ക് ഒരു പരാതിയുമില്ലാത്ത ജീവിതം. പഞ്ചായത്ത് നിർമ്മിച്ചു നൽകിയ കെട്ടിടത്തിലെ തിരുമ്മൽ കേന്ദ്രമായിരുന്നു വൈദ്യന്റെ വരുമാന മാർഗ്ഗം. കേരളം ഇതുവരെ കേട്ടിട്ടില്ലാത്തത്ര ക്രൂരമായ നരബലിയുടെ ചുരുളുകൾ അഴിഞ്ഞതോടെ വൈദ്യനെ പതിറ്റാണ്ടുകളായി നേരിട്ടറിയുന്ന നാട്ടുകാർ അമ്പരന്നിരിക്കുകയാണ്. നരബലിയുടെ തുടക്കം ഫെയ്സ്ബുക്കിലൂടെയായിരുന്നു. ഫെയ്സ്ബുക്കിൽ ഹെക്കു കവിതകളിലൂടെ സജീവമായിരുന്ന വൈദ്യന് ശ്രീദേവിയെന്ന അക്കൗണ്ടിൽ നിന്ന് ആദ്യം സൗഹൃദാഭ്യർത്ഥന വരുന്നു. നിരന്തര ചാറ്റുകളിലൂടെ ആ സൗഹൃദം ശക്തമാകുന്നു. എന്നാൽ ഈ ശ്രീദേവി...
error: Content is protected !!