Tuesday, August 19

Tag: Womens commission chairperson

അധ്യാപകനെതിരായ ലൈംഗികാരോപണം: വനിത കമ്മീഷന്‍ അധ്യക്ഷ സ്‌കൂള്‍ സന്ദര്‍ശിച്ചു
Other

അധ്യാപകനെതിരായ ലൈംഗികാരോപണം: വനിത കമ്മീഷന്‍ അധ്യക്ഷ സ്‌കൂള്‍ സന്ദര്‍ശിച്ചു

മെഗാ അദാലത്തില്‍ ആറ് പരാതികള്‍ തീര്‍പ്പാക്കി അധ്യാപകനെതിരെ വിദ്യാര്‍ത്ഥികള്‍ ലൈംഗിക ആരോപണം ഉന്നയിച്ച സംഭവത്തില്‍ വിശദാംശങ്ങള്‍ തേടി കേരള വനിത കമ്മീഷന്‍ അധ്യക്ഷ പി സതീദേവി മലപ്പുറം സെന്റ് ജമ്മാസ് സ്‌കൂള്‍ സന്ദര്‍ശിച്ചു. വനിത കമ്മീഷന്‍ അംഗം ഇ.എം രാധയ്‌ക്കൊപ്പം സ്‌കൂള്‍ സന്ദര്‍ശിച്ച പി സതീദേവി പ്രധാനധ്യാപികയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. സ്‌കൂള്‍ മാനേജ്‌മെന്റിനോട് വിശദീകരണം തേടുമെന്നും പോലീസ് റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാകും തുടര്‍ നടപടിയെന്നും വനിത കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി. സംഭവത്തില്‍ പോലീസ് പോക്‌സോ കേസെടുത്തിട്ടുണ്ട്. അധ്യാപകന്‍ നിലവില്‍ റിമാന്‍ഡിലാണ്. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കേരള വനിത കമ്മീഷന്‍ സംഘടിപ്പിച്ച മെഗാ അദാലത്തിന് ശേഷമായിരുന്നു സ്‌കൂള്‍ സന്ദര്‍ശനം. 34 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ഇതില്‍ ആറ് പരാതികള്‍ തീര്‍പ്പാക്കുകയായിരുന്നു. 24 കേസുകള്‍ അടുത്ത അദാല...
Obituary

മുൻ വനിത കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈൻ അന്തരിച്ചു

സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും വനിതാ കമ്മിഷൻ മുൻ അധ്യക്ഷയുമായ എം.സി.ജോസഫൈൻ അന്തരിച്ചു. എകെജി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇന്നലെ സിപിഎം പാർട്ടി കോൺഗ്രസ് സമ്മേളന വേദിയിൽ കുഴഞ്ഞുവീണതിനെ തുടർന്നാണ് ജോസഫൈനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈപ്പിൻകര മുരിക്കൻപാടത്താണ് ജനനം. അച്ഛൻ എം.എ.ചവരോ, അമ്മ മഗ്ദലേന. പ്രാഥമിക പഠനം മുരിക്കൻപാടം സെന്റ് മേരിസ് എൽപിഎസിൽ. ഓച്ചംതുരുത്ത് സാന്റാക്രൂസ് ഹൈസ്കൂളിൽനിന്നും പത്താം ക്ലാസ് പൂർത്തിയാക്കി. പ്രീഡിഗ്രി, ഡിഗ്രി പഠനം ആലുവ സെന്റ് സേവ്യേഴ്സ് കോളജിലും ബിരുദാനന്തരപഠനം എറണാകുളം മഹാരാജാസ് കോളജിലും. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്....
error: Content is protected !!