Tag: Young death

വള്ളിക്കുന്നിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Accident

വള്ളിക്കുന്നിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

വള്ളിക്കുന്ന് : ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോട്ടക്കടവ് സ്വദേശി ചാലിക്കകത്ത് ഹബീബ് റഹ്മാൻ (21) ആണ് മരിച്ചത്. ഇന്നലെ രാത്രി എം വി എച്ച് എസ് സ്കൂളിന് സമീപത്ത് വെച്ചായിരുന്നു അപകടം. മരം കയറ്റി വന്ന ലോറിയും ബൈക്കും കൂട്ടി ഇടിച്ച് ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റലിലും തുടർന്ന് തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെട്ടു....
Accident

ക്വാറിയിലെ വെള്ളം വറ്റിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

കോട്ടക്കൽ: കാടാമ്പുഴ ക്വാറിയിൽ വെള്ളം വറ്റിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. രണ്ടത്താണി മാറാക്കര ചേലക്കുത്ത് സ്വദേശി കല്ലൻ അൻസാർ (25) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. മീൻ പിടിക്കാൻ വേണ്ടി ക്വാറിയിലെ വെള്ളം വറ്റിക്കുന്നതിനിടെയാണ് അപകടം. വെള്ളത്തിൽ ഇറങ്ങിയപ്പോൾ മോട്ടോറിൽ നിന്ന് ഷോക്കേറ്റതാണ് എന്നാണ് നിഗമനം. ഉടനെ സുഹൃത്തുക്കൾ ചേർന്ന് കാടാമ്പുഴയിലെ സ്വകാര്യ ക്ലിനികിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു....
Obituary

മമ്പുറത്ത് വയലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി: മമ്പുറം വെട്ടത്ത് വയലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വെട്ടത്ത് നടുവിലങ്ങാടി സ്വദേശി തലനാർ തൊടുവിൽ ലത്തീഫിന്റെ മകൻ ഇഖ്ബാൽ (28) ആണ് മരിച്ചത്. വീടിന് സമീപത്തെ പട്ടിശ്ശേരി വയൽ. ഇന്നലെ രാത്രിയിലാണ് സംഭവം. ഹൃദയാഘാതം വന്നാണ് മരണമെന്നാണ് നിഗമനം. മാതാവ് നഫീസു, ഭാര്യയും ചെറിയ കുഞ്ഞുമുണ്ട്....
Accident

ബൈക്ക് നിർത്തി ഫോൺ ചെയ്യുന്നതിനിടെ ബസ്സിടിച്ചു യുവാവ് മരിച്ചു

താനൂർ: വട്ടത്താണിയിൽ ബസ് ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഒഴൂർ അപ്പാട സ്വദേശി കുണ്ടുപറമ്പ് പ്രവീണാ(29)ണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 5.45ന് വട്ടത്താണിയിൽ വച്ചാണ് അപകടം. പുത്തൻതെരു ഭാഗത്ത് നിന്നും തിരൂരിലേക്ക് പോകുന്നതിനിടയിൽ തിരൂരിൽ നിന്നെത്തിയ ബസ് യുവാവിനെ ഇടിക്കുകയായിരുന്നു. യുവാവ് ബൈക്ക് റോഡരികിൽ നിർത്തി ഫോൺ ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട ബസ് ഇടിക്കുകയായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്‌. മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർട്ടത്തിന് ശേഷം ശനിയാഴ്ച ബന്ധുക്കൾക്ക് വിട്ടു നൽകും. കെട്ടിട നിർമാണ തൊഴിലാളിയാണ്. താനൂർ ചാഞ്ചേരി പറമ്പ് സ്വദേശിയാണ്. ഒരു വർഷം മുമ്പാണ് ഒഴൂരിലേക്ക് താമസം മാറിയത്. അച്ഛൻ, കെ പി ബാലകൃഷ്‌ണൻ. അമ്മ അനിത. പ്രജിത, പ്രശാന്ത് എന്നിവരാണ് സഹോദരങ്ങൾ....
Breaking news

പരപ്പനങ്ങാടിയിൽ ആളൊഴിഞ്ഞ സ്ഥലത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

പരപ്പനങ്ങാടി. കീഴച്ചിറയിൽ യുവാവിനെ ആളൊഴിഞ്ഞ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ ഏഴരയോടെ പശുവിനെ കെട്ടാൻ പോയ സ്ത്രീ ആണ് ആളൊഴിഞ്ഞ പറമ്പിൽ യുവാവ് വീണു കിടക്കുന്നത് കണ്ടത്. സമീപത്ത് സിറിഞ്ചും ഉണ്ടായിരുന്നു. ഇന്നലെ ഈ പരിസരത്തു മറ്റു ആളുകൾക്കൊപ്പം ഇയാളെ കണ്ടതായി പറയുന്നു. മയക്കു മരുന്ന് കുത്തി വെച്ചതായി സംശയം ഉണ്ടെന്നു പ്രദേശവാസികൾ പറയുന്നു .പോലീസ് സ്ഥലത്തു എത്തിയിട്ടുണ്ട്. ഫറോക് സ്വദേശി നിഖിൽ എന്ന ആളാണെന്നാണ് സംശയം....
error: Content is protected !!