യുവത്വം നിര്‍വചിക്കപ്പെടുന്നു ; യൂത്ത് കോണ്‍ഫറന്‍സിന്റെ ഭാഗമായി പുസ്തകമേള ആരംഭിച്ചു
മലപ്പുറം: യുവത്വം നിര്‍വചിക്കപ്പെടുന്നു എന്ന പ്രമേയത്തില്‍ വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമിതി ഫെബ്രുവരി 10,11 ശനി, ഞായര്‍ ദിവസങ്ങളില്‍ മലപ്പുറത്ത് സംഘടിപ്പിക്കുന്ന കേരളാ യൂത്ത് കോണ്‍ഫറന്‍സിന്റെ ഭാഗമായി സമ്മേളന നഗരിയില്‍ വിസ്ഡം ബുക്‌സ് സംഘടിപ്പിക്കുന്ന പുസ്തകമേള ആരംഭിച്ചു. പി.ഉബൈദുല്ലാ എം എല്‍ എ ഉദ്ഘാടനം ചെയ്തു. സമൂഹ മാധ്യമങ്ങളുടെ അതിപ്രസരത്തിലും വായനയ്ക്ക് പ്രസക്തിയുണ്ടെന്നും അതിന് സമൂഹം പ്രാപ്തമാകണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു.
വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി അബ്ദുല്‍ മാലിക് സലഫി,വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ താജുദ്ദീന്‍ സ്വലാഹി, ജനറല്‍ സെക്രട്ടറി ടി.കെ നിഷാദ് സലഫി, ഡോ.പി.പി. നസീഫ്, ഡോ.ഫസലുറഹ്‌മാന്‍ കക്കാട്, വിസ്ഡം സ്റ്റുഡന്‍സ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷമീല്‍ ടി , ഷബീബ് മഞ്ചേരി, അസ്ഹര്‍ ചാലിശേരി, സിദ്ദീഖ് തങ്ങള്‍, റഫീഖലി ഇരിവേറ്റി, ...