Wednesday, October 7

Tag: താനൂർ താലൂക്ക് ആശുപത്രി

താനൂർ താലൂക്ക് ആശുപത്രിയിൽ കിടത്തി ചികിത്സ : ജില്ലാ കലക്ടർ ആശുപത്രി സന്ദർശിച്ചു
Malappuram

താനൂർ താലൂക്ക് ആശുപത്രിയിൽ കിടത്തി ചികിത്സ : ജില്ലാ കലക്ടർ ആശുപത്രി സന്ദർശിച്ചു

താനൂർ താലൂക്കാശുപത്രി ജില്ലാ കളക്ടർ സന്ദർശിച്ചു താനൂർ താലൂക്കാശുപത്രിയിൽ കിടത്തി ചികിത്സ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ ആശുപത്രിയും ഐസൊലേഷൻ വാർഡും സന്ദർശിച്ചു. ആശുപത്രിയിൽ നടന്നുവരുന്ന നിർമാണ വികസന പ്രവർത്തനങ്ങൾ നേരിട്ട് കണ്ട ജില്ലാ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് പ്രവർത്തനങ്ങളുടെ പുരോഗതി വിശദമായി ചോദിച്ചറിഞ്ഞു. താനൂർ എം.എൽ.എ. പി. കെ. നവാസിന്റെ നിരന്തരമായ ഇടപെടലുകളുടെ ഭാഗമായി ആശുപത്രിയിൽ എത്രയും വേഗം കിടത്തി ചികിത്സ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കി രോഗികൾക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനാണ് ജില്ലാ കലക്ടർ നേരിട്ടെത്തി പുരോഗതി വിലയിരുത്തിയത്. നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും ആശുപത്രിയിലെത്തുന്ന രോഗികൾക്ക...
താനൂർ കമ്യൂണിറ്റി ഹെൽത്ത് സെൻ്റർ താലൂക്ക് ആശുപത്രിയായി ഉയർത്തി
Malappuram

താനൂർ കമ്യൂണിറ്റി ഹെൽത്ത് സെൻ്റർ താലൂക്ക് ആശുപത്രിയായി ഉയർത്തി

താനൂർ കമ്യൂണിറ്റി ഹെൽത്ത് സെ ൻ്ററിനെ താലൂക്ക് ഹെഡ് ക്വോർട്ടർ ആശുപത്രിയായി ഉയർത്തി സർക്കാർ ഉത്തരവായി. ന്യൂനപക്ഷ ക്ഷേമ കായിക വഖഫ് ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ്റെ ശ്രമഫലമായി കാലങ്ങളായുള്ള താനൂരിൻ്റെ ആവശ്യമാണ് സാക്ഷാത്കരിക്കപ്പെടുന്നത്. മൂന്ന് ലക്ഷത്തിലേറെ ജനസംഖ്യയുള്ള താനൂർ നിയോജക മണ്ഡലത്തിൽ സൗകര്യങ്ങളും കിടത്തി ചികിത്സയും ഉള്ള ആശുപത്രി ഉണ്ടായിരുന്നില്ല. താനൂർ കമ്മ്യൂണിറ്റി സെൻ്റർ കാലപ്പഴക്കം മൂലവും അസൗകര്യങ്ങളാലും ദയനീയമായ 1 അവസ്ഥയിലായിരുന്നു. അത് പരിഹരിക്കുന്നതിന് 40 കോടി രൂപ ഫണ്ട് അനുവദിപ്പിക്കുകയും നാൽപ്പതിനായിരം ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൻ്റെ നിർമ്മാണം നടന്നു വരികയുമാണ്. ഇതിനു പുറമെ 60 കോടി രൂപ ചെലവിൽ മറ്റൊരു കെട്ടിടവും ഇവിടെ വിഭാവനം ചെ യ്തിട്ടുണ്ട്. നിലവിൽ നിർമ്മാണം നടന്നു വരുന്ന രണ്ടാം ഘട്ട കെട്ടിടം പണി പൂർത്തീകരിക്കുന്നതോടെ താലൂക്ക് ഹെഡ് ക്വാർട്ടർ ആശുപത്രിയുടെ പ്ര...
താനൂർ സി.എച്ച്.സിയെ താലൂക്ക് ആശുപത്രിയാക്കൽ പ്രഖ്യാപനം 30 ന്
Local news

താനൂർ സി.എച്ച്.സിയെ താലൂക്ക് ആശുപത്രിയാക്കൽ പ്രഖ്യാപനം 30 ന്

താനൂർ നഗരസഭയിലെ സി.എച്ച്.സിയെ താലൂക്ക് ആശുപത്രിയാക്കുന്ന പ്രവൃത്തിയുടെയും പൊൻമുണ്ടം പി.എച്ച്.സിയുടെ പുതിയ കെട്ടിടത്തിന്റെയും ശിലാസ്ഥാപനം ആരോഗ്യ വനിതാ- ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് സെപ്റ്റംബർ 30 ന് നിർവഹിക്കുമെന്ന് ഫിഷറീസ് , കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ അറിയിച്ചു. പത്രസമ്മേളനത്തിലാണ് ഈ കാര്യം മന്ത്രി അറിയിച്ചത്. ചടങ്ങിൽ മന്ത്രി വി.അബ്ദുറഹിമാൻ അധ്യക്ഷത വഹിക്കും. ഒന്നാം പിണറായി സർക്കാരിന്റെ 2020-21ലെ ബജറ്റിൽ 10 കോടി രൂപ വകയിരുത്തിയാണ് സി.എച്ച്.സിയെ താലൂക്ക് ആശുപത്രിയായി ഉയർത്തുന്നതിന് തീരുമാനിച്ചത്. നാല് നിലയിൽ ഡിസൈൻ ചെയ്ത ആശുപത്രിയുടെ പുതിയ ഡി.എസ്.ഒ.ആർ റിവിഷൻ പ്രകാരം ഒരു നിലയിലുള്ള കെട്ടിടമാണ് ഇപ്പോൾ പണിയുന്നത് . 2021-22ലെ ബഡ്ജറ്റിൽ ആശുപത്രിക്ക് മറ്റൊരു 10 കോടി രൂപ കൂടി വകയിരുത്തിയിട്ടുണ്ട് . ഒന്നരവർഷത്തിനുള്ളിൽ ഈ പ്രവൃത്തി പൂർത്തീകരിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. 10 ഒ....