Monday, October 19

Tag: തുമ്പൂർ മുഴി മോഡൽ

കോട്ടക്കല്‍ നഗരസഭയിലെ തുമ്പൂര്‍മുഴി പദ്ധതികൾ ഉദ്ഘാടനം ചെയ്തു
Other

കോട്ടക്കല്‍ നഗരസഭയിലെ തുമ്പൂര്‍മുഴി പദ്ധതികൾ ഉദ്ഘാടനം ചെയ്തു

കോട്ടക്കല്‍ : കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി കോട്ടക്കല്‍ നഗരസഭയിലെ വിവിധ സ്‌കൂളുകളില്‍ സ്ഥാപിച്ച എയറോബിക് കംമ്പോസ്റ്റ് സംവിധാനമായ തുമ്പൂര്‍മുഴി പദ്ധതികളുടെ ഉദ്ഘാടനം കുറ്റിപ്പുറം എ.എം.എൽ.പി സ്കൂളിൽ കോട്ടക്കല്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.കെ. നാസര്‍ ഉദ്ഘാടനം ചെയ്തു. തുടർന്ന് വില്ലൂര്‍ എ.എം.എല്‍.പി സ്‌കൂള്‍, കോട്ടൂര്‍ എ.കെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഗവ. രാജാസ് ഹൈസ്‌കൂള്‍ഹയർ സെക്കന്ററി സ്കൂൾ, എന്നിവിടങ്ങളിലെ തുമ്പൂര്‍മുഴി പദ്ധതികളും ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ പാറോളി റംല ടീച്ചർ അധ്യക്ഷത വഹിച്ചു. കെ.എസ്.ഡബ്ല്യു.എം.പി പദ്ധതി പ്രകാരം നാല് സ്കൂളുകളിൽ ആയിഅഞ്ചു തുമ്പൂർമുഴി യൂണിറ്റുകളുടെ നിർമാണമാണ് നിലവിൽ നഗരസഭപൂർത്തീകരിച്ചിട്ടുള്ളത്. ഏകദേശം 27.3 ലക്ഷം രൂപ ചിലവഴിച്ചിട്ടാണ്നിർമാണം നടത്തിയിട്ടുള്ളത് . ഇതിൽ 80% തുക ലോക ബാങ്കിൻ്റെയും ഏഷ്യൻ ഇൻഫ്രാ സ്ട്രക്ചർ ബാങ്കിൻ്റെയും 20% സംസ്ഥാന ...